Showing posts with label LSS & USS. Show all posts
Showing posts with label LSS & USS. Show all posts

Friday, 22 May 2026

LSS USS (CM KIDS SCHOLARSHIP) RESULT 2026


CLICK HERE
പരീക്ഷാഭവൻ റിസൾട് പ്രഖ്യാപിച്ചാൽ ലിങ്കിലൂടെ റിസൾട് ലഭ്യമാകുന്നതായിരിക്കും



Wednesday, 14 May 2025

Saturday, 8 February 2020

മിഷൻ 20/20 LSS- USS മോഡൽ പരീക്ഷകൾ



കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിന്റെ 
അക്കാഡമിക സഹായത്തോടെ മെൻഡേഴ്സ് കേരളയും അധ്യാപകക്കൂട്ടവും ചേർന്ന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 
മാതൃകാപരീക്ഷ 2020 ഫെബ്രുവരി 15 ശനി, 21 വെള്ളി തീയതികളിൽ
അതാത് സ്കൂളുകൾ കേന്ദ്രീകരിച്ച് മാതൃക പരീക്ഷ നടത്താം. 
താല്പര്യമുള്ളവർ ഇവിടെ
https://docs.google.com/forms/d/16PiyTrZO5JfG4nE7plQhxx3P1oYRUgeh-Sop34dxGHk/edit
രജിസ്റ്റർ ചെയ്യുക.
രജിസ്റ്റർ ചെയ്യുന്നവർക്ക് ചോദ്യങ്ങളുടെ PDF (Soft copy) E-Mail ആയി നൽകും

ജതീഷ് തോന്നയ്ക്കൽ
🅰dmin, മെൻഡേഴ്സ് കേരള

ടി.ടി പൌലോസ്, 
സെക്രട്ടറി, ടീചേഴ്സ് ക്ലബ്, കോലഞ്ചേരി

രതീഷ് സംഗമം, അധ്യാപകക്കൂട്ടം
==========================================
     

Thursday, 30 May 2019

മിഷൻ 20/20 യെക്കുറിച്ച്...........

പ്രിയപ്പെട്ടവരേ...
2019 -20 അധ്യയന വർഷത്തെ  LSS SCHOLARSHIP പരീക്ഷയിൽ കേരളമൊട്ടാകെ  മെൻഡേഴ്സ് കേരള,  അധ്യാപകക്കൂട്ടം എന്നീ നവ മാധ്യമക്കൂട്ടായ്മകൾ  കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിന്റെ അക്കാദമിക സഹായത്തോടെ  ⓂISSION 2020 എന്ന പേരിൽ ഒരു പരിശീലന പരിപാടി ആരംഭിക്കുന്നു.
⛔ 2019-20 അധ്യയന വർഷത്തെ L S S പരീക്ഷക്കു വേണ്ടിയുള്ള തയ്യാറെടുപ്പ് ആരംഭിച്ചു.  ഈ വർഷത്തെ ടാർജറ്റ് 25000 (ഇരുപത്തിയയ്യായിരം) കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കുക എന്നതാണ്.
📚
⛔നമുക്ക് എന്ത് ചെയ്യാൻ കഴിയും ?

➡ സെപ്തംബർ മുതൽ പരിശീലനം 

Thursday, 15 March 2018

USS 2018 പരീക്ഷയുടെ ഉത്തര സൂചിക പരീക്ഷ ഭവൻ പരിശോധിക്കുന്നതിനു വേണ്ടി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.


Notice Click here to view

     Key: Paper I Paper II

ഉത്തര സൂചിക സംബന്ധമായി പരാതി ഉള്ളവർ രേഖകൾ സഹിതം 23.3.18 ന് മുമ്പായി പരീക്ഷാ സെക്രട്ടറിക്ക് പരാതി നൽകാൻ അവസരം

Wednesday, 7 February 2018

മെൻഡേഴ്സ് കേരള എൽ.എസ്.എസ് - യു.എസ്.എസ് പരീശീലനം

ടീച്ചേഴ്സ് ക്ലബിന്റെ അക്കാഡമിക പിന്തുണയോടെ ഈ വര്‍ഷത്തെ  LSS - USS പരീക്ഷ പരിശീലനം ഒക്ടോബർ 13 മുതൽ ആരംഭിക്കുന്നു.   
      മുന്‍ വര്‍ഷം മെന്‍ഡേഴ്സ് കേരളയുടെ നേത്യത്വത്തില്‍  കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്, തിരുവനന്തപുരം ഡയറ്റ്, വയനാ‍ട് ഡയറ്റ്, കോഴിക്കോട് ഡയറ്റ്, സന്നാഹം, കെ.എസ്.റ്റി.എ, കെ.പി.എസ്.റ്റി.എ തുടങ്ങി  ധാരാളം അധ്യാപക കൂട്ടയ്മകള്‍, സ്ഥാ‍പനങ്ങള്‍, സംഘടനകള്‍  തയാറാക്കിയ  മാത്യകാ ചോദ്യങ്ങള്‍, മാത്യകാ പരീക്ഷകള്‍ ബ്ലോഗ് വഴി പങ്കു വച്ചിരുന്നു.  കൂടാതെ 2018 ഫെബ്രുവരിയില്‍ സംസ്ഥാന വ്യാപകമാ‍യി ടീച്ചേഴ്സ് ക്ലബുമായി ചേര്‍ന്ന് മാത്യകാ പരീക്ഷയും നടത്തി.  ഏകദേശം 30,000 ലധികം കുട്ടികള്‍ ഈ പരീക്ഷ എഴുതിയതായി രജിസ്റ്റ്രേഷനിലൂടെ കണക്കാക്കപ്പെടുന്നു.  മുന്‍ വര്‍ഷത്തെ മികച്ച വിജയത്തില്‍ മെന്‍ഡേഴ്സിനും പങ്കാളിയാകാന്‍ അതിലൂടെ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന് കരുത്താകുവാന്‍ നമ്മുടെ കുട്ടികളുടെ ഇത്തരം പരീക്ഷാ വിജയങ്ങള്‍ക്കാകും എന്നത് തീര്‍ച്ചയാണ്.

 13 ന് ആരംഭിക്കുന്ന ഈ വർഷത്തെ പരിശീലനത്തിൽ ഘട്ടം ഘട്ടമായി മുൻ വർഷങ്ങളിൽ നൽകിയ  സാമഗ്രികൾ ആദ്യം നൽകും.  പരീക്ഷാ തീയതിയുടെ പ്രഖ്യാപനത്തിന് ശേഷം അനുയോജ്യമായ  തീയതിയിൽ സംസ്ഥാന വ്യാപകമായി മുൻ വർഷത്തെ പോലെ മാത്യക പരീക്ഷയും നടത്തും.  ഇനിയുള്ള പോസ്റ്റുകൾക്കും സാമഗ്രികൾക്കും ബ്ലോഗ് സന്ദർശിക്കുക

Thursday, 1 February 2018

എല്‍.എസ്.എസ് - യു.എസ്.എസ് പരീക്ഷാ പരീശീ‍ലനം

ടീച്ചേഴ്സ് ക്ലബിന്റെ അക്കാഡമിക പിന്തുണയോടെ ഈ വര്‍ഷത്തെ  LSS - USS പരീക്ഷ പരിശീലനം ഒക്ടോബർ 13 മുതൽ ആരംഭിച്ചു
      മുന്‍ വര്‍ഷം മെന്‍ഡേഴ്സ് കേരളയുടെ നേത്യത്വത്തില്‍  കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്, തിരുവനന്തപുരം ഡയറ്റ്, വയനാ‍ട് ഡയറ്റ്, കോഴിക്കോട് ഡയറ്റ്, സന്നാഹം, കെ.എസ്.റ്റി.എ, കെ.പി.എസ്.റ്റി.എ തുടങ്ങി  ധാരാളം അധ്യാപക കൂട്ടയ്മകള്‍, സ്ഥാ‍പനങ്ങള്‍, സംഘടനകള്‍  തയാറാക്കിയ  മാത്യകാ ചോദ്യങ്ങള്‍, മാത്യകാ പരീക്ഷകള്‍ ബ്ലോഗ് വഴി പങ്കു വച്ചിരുന്നു.  കൂടാതെ 2018 ഫെബ്രുവരിയില്‍ സംസ്ഥാന വ്യാപകമാ‍യി ടീച്ചേഴ്സ് ക്ലബുമായി ചേര്‍ന്ന് മാത്യകാ പരീക്ഷയും നടത്തി.  ഏകദേശം 30,000 ലധികം കുട്ടികള്‍ ഈ പരീക്ഷ എഴുതിയതായി രജിസ്റ്റ്രേഷനിലൂടെ കണക്കാക്കപ്പെടുന്നു.  മുന്‍ വര്‍ഷത്തെ മികച്ച വിജയത്തില്‍ മെന്‍ഡേഴ്സിനും പങ്കാളിയാകാന്‍ അതിലൂടെ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന് കരുത്താകുവാന്‍ നമ്മുടെ കുട്ടികളുടെ ഇത്തരം പരീക്ഷാ വിജയങ്ങള്‍ക്കാകും എന്നത് തീര്‍ച്ചയാണ്.

Monday, 22 January 2018

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് കൈത്താങ്ങ് നൽകി മെൻഡേഴ്സ് കേരളയും ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയും......


2018 ഫെബ്രുവരി 24 ന് സംസ്ഥാന വ്യാപകമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് മുന്നോടിയായി മെന്‍ഡേഴ്സ് കേരള ബ്ലോഗും, ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുമായി സഹകരിച്ച് മോഡൽ പരീക്ഷ നടത്തുന്നു
    17/02/8 രണ്ടാം ശനി
(പുതുക്കിയ തീയതി) 
കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ ജില്ലയിലും മാതൃകാ പരീക്ഷ 
നടത്തുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍

ചുവടെ പറയുന്ന രീതിയില്‍ മാത്യക പരീ‍ക്ഷ സംഘടിപ്പിക്കാവുന്നതാണ്.

1. സബ്ജില്ലാ തലത്തില്‍  എ.ഇ.ഒ / എച്ച്.എം ഫോറം/ അധ്യാപക കൂട്ടായ്മകള്‍ എന്നിവര്‍ക്ക്  ഏതെങ്കിലും സ്കൂളില്‍ വച്ച് സൌകര്യ പ്രദമായ രീതീയില്‍  സഘടിപ്പിക്കാവുന്നതാണ്.   
(ഇത് തികച്ചും അനൌദ്യോഗികമാണ്  താല്പപര്യമുണ്ടെങ്കില്‍ മാത്രം).  പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വിവരം മുന്‍ കൂട്ടി അറിയിക്കുവാന്‍ നിര്‍ദ്ദേശം നല്‍കണം.  വേണ്ട എണ്ണം ചോദ്യ മാത്യകകള്‍ പ്രിന്റ് എടുത്തു വയ്ക്കുവാന്‍ അതിലൂടെ കഴിയും.   പരീക്ഷാ ദിവസം പങ്കെടുക്കുന്ന കുട്ടികളില്‍ നിന്നും ഫോട്ടോ കോപ്പി, മറ്റ് ചെലവുകള്‍ക്കാവശ്യമായ തുശ്ചമായ തുക രജിസ്ട്രേഷന്‍ ഫീസായി ആവശ്യമെങ്കില്‍ വാങ്ങാവുന്നതാണ്.  

2. സ്കൂളുകള്‍ക്ക്  അവരവരുടെ സ്കൂളില്‍ വച്ചൂം സംഘടിപ്പിക്കാവുന്നതാണ്.  വേണ്ട എണ്ണം ചോദ്യ മാത്യകകള്‍ ഇ-മെയിലിലൂടെ അയച്ചു തരും, മുന്‍ കൂട്ടി പ്രിന്റ് എടുത്തു വയ്ക്കുക.    പരീക്ഷാ ദിവസം പങ്കെടുക്കുന്ന കുട്ടികളില്‍ നിന്നും ഫോട്ടോ കോപ്പി, മറ്റ് ചെലവുകള്‍ക്കാവശ്യമായ തുശ്ചമായ തുക  ഫീസായി ആവശ്യമെങ്കില്‍ വാങ്ങാവുന്നതാണ്.  


3. ചോദ്യമാത്യകകളുടെ പി.ഡി.എഫ് ഇ-മെയിലില്‍ വേണ്ടവര്‍ സ്കൂളിന്റെ ഇ-മെയില്‍ വിലാ‍സത്തില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യുക. പരീക്ഷയ്ക്ക്  ഒരു ദിവസം മുന്‍പ്  മാത്യക ചോദ്യ പേപ്പര്‍ പ്രസ്തുത മെയിലിലേക്ക് അയച്ചു തരും. മുന്ന് കൂട്ടി പ്രന്റ് എടുത്തു വയ്ക്കാവുന്നതാണ്.

സംശയങ്ങള്‍ക്ക്:  ജതീഷ് തോന്നയ്ക്കല്‍  9446109234,  ടി.ടി. പൌലോസ്  9446762687 എന്നി നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Wednesday, 8 March 2017

USS EXAM 2017 ANSWER KEY


https://drive.google.com/file/d/0B_1hOUmDIPEOMUx5TkI1Z0h6cFpUM0ZWMUJYR0YtUlJUbU9R/view?usp=sharing
 തയാറാക്കി അയച്ചുതന്നത് 
ശ്രീ. അബ്ദുള്‍ നസീര്‍.വി,  ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി, മലപ്പുറം

(ഉത്തരങ്ങള്‍ 100% ശരി എന്നവകാശപ്പെടാനാവില്ല, എന്നിരുന്നാലും ഗ്രൂപ്പ് ചര്‍ച്ചയിലൂടെ പൊതുസമ്മതമായവയാണ് നല്കിയിരിക്കുന്നത്. ഇത് ആധികാരികമായ ഉത്തര സൂചിക അല്ല.)


Wednesday, 8 February 2017

LSS USS പരീക്ഷയ്ക്ക് തയാറെടുപ്പുകള്‍ നടത്തുന്ന അധ്യാപരോട്


   കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് തയാറാക്കിയ  മാത്യകാ ചോദ്യപേപ്പര്‍ mentorskerala.in  എന്ന ബ്ലോഗ്ഗില്‍ ലഭ്യമാക്കിയിട്ടുണ്ട്.   ഇവ ഡൌണ്‍ലോഡ്   ചെയ്ത്  പ്രിന്റെടുത്ത് അധ്യാപകര്‍ക്ക് കുട്ടികള്‍ക്ക് മാത്യക പരീക്ഷ നടത്താവുന്നതാണ്.