പ്രളയബാധിതരെ പുനരധിവസിപ്പിക്കാനും നവകേരളം സൃഷ്ടിക്കാനുമായി
സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത് 12.80 കോടി രൂപ. രണ്ടു ദിവസമായി
ഒന്നുമുതല്‍ 12 വരെ ക്ലാസുകളുള്ള സ്‌കൂളുകളിലെ കുട്ടികളില്‍ നിന്നും
ശേഖരിച്ച തുക സമ്പൂര്‍ണ പോര്‍ട്ടലില്‍ വൈകിട്ട് ആറു മണി വരെ രേഖപ്പെടുത്തിയ
കണക്കാണിത്. ആകെ 12862 സ്‌കൂളുകളാണ് തുക സംഭാവന ചെയ്തത്. ഇതില്‍ എല്‍.പി
മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള 10,945 സ്‌കൂളുകളും, 1705 ഹയര്‍
സെക്കന്‍ഡറി/വി.എച്ച്.എസ്.എസ്, 212 സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകളും
പങ്കാളികളായി.
ഏറ്റവും കൂടുതല്‍ തുക (10.05 ലക്ഷം) രേഖപ്പെടുത്തിയത് കോഴിക്കോട്
നടക്കാവ് ഗവ.ഗേള്‍സ് വി.എച്ച്.എസ്.എസ്. സ്‌കൂളും ജില്ല മലപ്പുറവുമാണ്
(2.10 കോടി). പല സ്‌കൂളുകളും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ തുക
ഇനിയും കൂടും.
ഇതില്‍ പങ്കാളികളായ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിനന്ദിച്ചു.
ജില്ലാതല കണക്ക് ചുവടെ:
No comments:
Post a Comment