Wednesday 12 September 2018

പ്രൊഫ.ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് 22 വരെ അപേക്ഷിക്കാം

സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍ 22നകം ലഭിക്കണമെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

   കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും 2017 -18 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് 10,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എല്‍.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും. 80:20 (മുസ്ലീം: മറ്റു  മത ന്യൂനപക്ഷങ്ങള്‍) എന്ന അനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0471 2302090, 2300524

No comments:

Post a Comment