Monday 15 October 2018

പ്രൈമറി അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിന് 300 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചു

സംസ്ഥാനത്തെ എട്ടുമുതല്‍ പന്ത്രണ്ട് വരെയുള്ള 45000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കി മാറ്റിയതിന്റെ തുടര്‍ച്ചയായി ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളുള്ള മുഴുവന്‍ സ്‌കൂളുകളിലും ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള 300 കോടി രൂപയുടെ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തയ്യാറാക്കി. ഈ വര്‍ഷത്തെ  ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കിഫ്ബി ധനസഹായത്തോടെ നടപ്പാക്കേണ്ട പദ്ധതി ആറു മാസത്തിനകം പൂര്‍ത്തിയാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചത്. 

    ഇതനുസരിച്ച് സര്‍ക്കാര്‍  എയിഡഡ് മേഖലകളില്‍ നിന്നുള്ള 5396 െ്രെപമറി, 2565 അപ്പര്‍ െ്രെപമറി, 1980ഹൈസ്‌കൂളിന്റെ ഭാഗമായുള്ള പ്രൈമറി  അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് രണ്ടു മുതല്‍ 20 വരെ ലാപ്‌ടോപ്പുകളും യു.എസ്.ബി സ്പീക്കറുകളും ഒന്നു മുതല്‍ പത്തു വരെ
പ്രോജക്ടറുകളും, മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 42'ഇഞ്ച് ടെലിവിഷന്‍ തുടങ്ങിയവ ലഭ്യമാക്കും. എല്ലാ സ്‌കൂളുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തും. ഒരു ഡിവിഷനില്‍ ശരാശരി ഏഴു കുട്ടികളുള്ള മുഴുവന്‍ സ്‌കൂളുകളും പദ്ധതിയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  സ്‌പെഷ്യല്‍ സ്‌കൂളുകള്‍, െ്രെടബല്‍ മേഖലയിലെ സ്‌കൂളുകള്‍ തുടങ്ങിയവയെ നിബന്ധനകളില്‍ നിന്നൊഴിവാക്കി. കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് ഉപകരണ വിന്യാസം.
    9941 സ്‌കൂളുകളിലായി 65177 ലാപ്‌ടോപ്പുകളും, യു.എസ്.ബി സ്പീക്കറുകളും, 26549 മള്‍ട്ടിമീഡിയ പ്രൊജക്ടറുകളും, 5644 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററുകളും, 3248 എണ്ണം 42 ഇഞ്ച് എല്‍.ഇ.ടി ടെലിവിഷനുകളും പ്രോജക്ടിന്റെ ഭാഗമായി വിന്യസിക്കും. എല്ലാ ഉപകരണങ്ങ ള്‍ക്കും അഞ്ചുവര്‍ഷ വാറണ്ടിയും ഇന്‍ഷുറന്‍സ് പരിരക്ഷയും നിഷ്‌കര്‍ഷിക്കുന്നുണ്ട്. പരാതി പരിഹാരത്തിനായി കോള്‍സെന്ററും, വെബ് പോര്‍ട്ടലും പ്രവര്‍ത്തിക്കും.

    ഹൈസ്‌കൂള്‍തലത്തില്‍ നടപ്പാക്കിയപോലെ എല്ലാ ക്ലാസ് മുറികളിലും ഹൈടെക് സംവിധാനം െ്രെപമറി തലത്തില്‍ ഏര്‍പ്പെടുത്തുന്നില്ല. പകരം ലഭ്യമാക്കുന്ന ഉപകരണങ്ങള്‍ ലാബിലും ക്ലാസ് മുറികളിലും പൊതുവായി ഉപയോഗിക്കാം. സ്‌കൂളുകള്‍ക്ക് ആവശ്യമെങ്കില്‍ ഒരു ഡിവിഷന് ഒന്ന് എന്ന രൂപത്തിലോ മറ്റോ ക്ലാസ്മുറികളില്‍ സ്ഥിരമായി സ്ഥാപിക്കാം. ഇതിനായി അടച്ചുറപ്പുള്ള മുറികളുള്ളതും വൈദ്യുതീകരിച്ചതുമായ സ്‌കൂളുകളിലാണ് സര്‍വേ നടത്തി ഉപകരണ വിന്യാസം നടത്തുക.  ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിനു മുമ്പ് തന്നെ സമഗ്ര പോര്‍ട്ടല്‍ െ്രെപമറി തലത്തിലെ ഡിജിറ്റല്‍ ഉള്ളടക്കം പൂര്‍ണമാക്കുക, മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കുക, സ്‌കൂള്‍ ഐടി കോഓര്‍ഡിനേറ്റര്‍മാരെ ശാക്തീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൈറ്റ് പൂര്‍ത്തിയാക്കുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.  2019 ജൂണ്‍ ഒന്നിന് മുമ്പ് കേരളം വിദ്യാഭ്യാസ രംഗത്തെ പൂര്‍ണമായും ഡിജിറ്റല്‍ ആകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. 

No comments:

Post a Comment