Thursday, 4 October 2018

Anticipatory Income Statement 2018-19

2018-19 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ആദായ നികുതി കണക്കാക്കി ഓരോ ഗഡു മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. ഇതിനുള്ള പരിഷ്കരിച്ച സോഫ്റ്റ് വെയറുകള്‍ ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു.
2018 ലെ സാമ്പത്തിക ബജറ്റില്‍ നികുതി നിരക്കുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ ശമ്പള വരുമാനക്കാരെ ബാധിക്കുന്ന ചില സുപ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്. 
 
എല്ലാ ശമ്പള വരുമാനക്കാര്‍ക്കും മൊത്ത വരുമാനത്തില്‍ നിന്നും 40,000 രൂപ സ്റ്റന്‍ഡേര്‍ഡ് ഡിഡക്ഷനായി അനുവദിക്കും. ഇതിനു പകരമായി മെഡിക്കല്‍ റീ-ഇംപേര്‍സ്മെന്‍റ് ഇനത്തില്‍ അനുവദിച്ചിരുന്ന 15000 രൂപയുടെ ഡിഡക്ഷനും കണ്‍വെയന്‍സ് അലവന്‍സ് ഇനത്തില്‍ വര്‍ഷത്തില്‍ അനുവദിച്ചിരുന്ന 19200 രൂപയുടെ ഡിഡക്ഷനും നിര്‍ത്തലാക്കി.
എഡ്യുക്കേഷന്‍ സെസ് 3 ശതമാനമായിരുന്നത് അതിന്‍റെ പേര് ഹെല്‍ത്ത് ആന്‍റ് എഡ്യുക്കേഷന്‍ സെസ് എന്നാക്കി മാറ്റി 4 ശതമാനമാക്കി ഉയര്‍ത്തി.
    ഇതില്‍ മെഡിക്കല്‍ റീ-ഇംപേര്‍സ്മെന്‍റിന്‍റെ നേട്ടം അപൂര്‍വ്വമായി ചിലര്‍ക്ക് ലഭിച്ചിരുന്നതാണ്. അതായത് ഒരാള്‍ക്ക് മെഡിക്കല്‍ റീ-ഇംപേര്‍സ്മെന്‍റ് ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും 60,000 രൂപ ലഭിച്ചുവെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതില്‍ 15000 രൂപ കുറച്ച് ബാക്കി 45000 രൂപ വരുമാനമാക്കി കാണിച്ച് അതിന് നികുതി നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇനി മുതല്‍ ലഭിച്ച മുഴുവന്‍ തുകയ്ക്കും നികുതി നല്‍കണം. 
 
അതു പോലെ ചുരുക്കം ചില ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിന്‍റെ ഭാഗമായി കണ്‍വയന്‍സ് അലവന്‍സ് ലഭിച്ചിരുന്നു. അങ്ങനെ ലഭിച്ചിരുന്നവര്‍ക്ക് മാത്രം ഒരു മാസം 1600 രൂപ വീതം വര്‍ഷത്തില്‍ 19200 രൂപ വരെ കുറയ്ക്കാമായിരുന്നു. അതും ഇനി സാധ്യമല്ല. ചുരുക്കി പറഞ്ഞാല്‍ ഈ രണ്ട് നേട്ടങ്ങളും നേരത്തെ ഉപയോഗപ്പെടുത്താത്ത ഒരാളെ സംബന്ധിച്ചിടത്തോളം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍റെ നേട്ടം നിസാരമല്ല. 5 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ള ഒരാള്‍ക്ക് 2000 രൂപയുടെയും 20 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ള ഒരാള്‍ക്ക് 8000 രൂപയുടെയും 30 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ളവര്‍ക്ക് 12000 രുപയുടെയും നേട്ടം ലഭിക്കും.
Downloads
New Anticipatory Income Statement -Prepared by sri.Alrahiman
New Anticipatory Income Statement -Prepared by sri.Sudheer Kumar TK

No comments:

Post a Comment