Wednesday 23 January 2019

23.1.2019 ന് ചേർന്ന Qip യോഗ തീരുമാനങ്ങൾ

  • SSLC , Hടട പരീക്ഷകൾ ഒരുമിച്ച് നടത്തില്ല. SSLC, HSS, VHSS പരീക്ഷകൾ ഒരുമിച് നടത്താൻ സ്ഥലസൗകര്യമില്ലാത്തതാണ് കാരണം. 200ലധികം Hടs കളിൽ നിർമ്മാണ പ്രവർത്തനം നടക്കുകയാണ്. ഇതിനാൽ ഈ വർഷം ഒരുമിച്ച് പരീക്ഷ നടത്തുക പ്രയാസമാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൽക്കാലം തീരുമാനം മാറ്റിയത്.അടുത്ത വർഷം ഒന്നാം ടേം പരീക്ഷ മുതൽ ഏകീകരിച്ച പരീക്ഷ നടക്കും.
26.3.2019 ന് തീരുമാനിച്ച ഗണിത ശാസ്ത്രം 27.3.2019 നും
27.3.2019 ന് തീരുമാനിച്ച ജീവ ശാസ്ത്രം 28.3.2019നും നടക്കും.
26.3.2019 ൽ പരീക്ഷ ഉണ്ടായിരിക്കുന്നതല്ല.
  • ജനു. 26 ന്  റിപ്പബ്ലിക് ദിനാഘോഷമായതിനാൽ അന്ന് പoനോത്സവം നടത്തണമെന്നില്ല. ഫെബ്രു. 15 നകം പഠനോത്സവം എല്ലാ സ്കൂളുകളിലും പൂർത്തിയാക്കേണ്ടതാണ്. കുട്ടികളുടെ കഴിവുകളെ താരതമ്യം ചെയ്യുവാനോ, മാനസികമായി മുറിപ്പെടുത്താനോ, മുതിർന്നവരുടെ ജ്ഞാനത്തെ അടിച്ചേൽപ്പിക്കുവാനോ ഉള്ള വേദിയാക്കി പഠനോത്സവത്തെ മാറ്റരുത്. പുറമെ നിന്നുള്ള അനിയന്ത്രിതമായ ഇടപെടലുകൾ അനുവദിക്കരുത്.
  • എറണാകുളം ജില്ലയിൽ കഴിഞ്ഞ രണ്ടാം ശനിയാഴ്ച കളക്ടർ പ്രവൃത്തി ദിനമാക്കിയ നടപടിയിൽ Qip അംഗങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കുകയും തുടർ നടപടികൾ കൈക്കൊള്ളാൻ Dpi യെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്നേ ദിവസം leave മാർക്ക് ചെയ്യേണ്ടതില്ലന്ന് അറിയിപ്പ് നൽകുന്നതാണ്.
  • കുട്ടികൾ കുറവുള്ള സ്കൂളുകളിലെ Broad Band internet കണക്ഷൻ വിച്ഛേദിക്കുന്ന നടപടി ഉണ്ടാവില്ല എന്ന kite ഡയറക്ടർ ഉറപ്പു നൽകി.
  • 8, 9 ക്ലാസുകളിലെയും, ഹൈസ്കൂൾ അറ്റാച്ച്ഡ് LP, UP സ്കൂളുകളിലെയും വാർഷിക പരീക്ഷകൾ 6.3.2019 നും സ്വതന്ത്ര  LP, UP സ്കൂളുകളിലെ വാർഷിക പരീക്ഷകൾ 21. 3.2019 നും ആരംഭിക്കുന്നതാണ്.
  • SSLC മോഡൽ/മെയിൻ  പരീക്ഷ വെള്ളിയാഴ്ച ദിവസത്തെ പരീക്ഷ 10 am എന്നത് രാവിലെ  9.30 മണിക്കും ഉച്ചക്ക് ശേഷം 1.45 തുടങ്ങുന്ന പരീക്ഷ 2 മണിക്കു ശേഷം നടത്തണമെന്ന KAMA യുടെ നിർദ്ദേശം അംഗീകരിക്കുകയും റീ ഷെഡ്യൂൾ ചെയ്യുകയുമുണ്ടായി
  • K - tet III പരീക്ഷ മറ്റൊരു ദിവസത്തെക്ക് മാറ്റാൻ തീരുമാനിച്ചു.

No comments:

Post a Comment