Friday 4 January 2019

ഹയര്‍സെക്കന്‍ഡറി പരീക്ഷാ ടൈംടേബിളില്‍ മാറ്റം

തിരുവനന്തപുരം: മാർച്ചിലെ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ ടൈംടേബിളിൽ മാറ്റം വരുത്തും. ഒന്നാം വർഷ ഹയർ സെക്കൻഡറി പാർട്ട്-ഒന്ന് ഇംഗ്ലീഷ് പരീക്ഷയും രണ്ടാം വർഷ ഹയർ സെക്കൻഡറി പാർട്ട് രണ്ട് സെക്കൻഡ് ലാംഗ്വേജ് പരീക്ഷകളും ഒരേ സമയം നടത്താനാണ് ആലോചന.
ഈ രണ്ട് പരീക്ഷകളും ഓരോ സ്കൂളിലും നടത്താൻ ആവശ്യമായ ക്ലാസ് മുറികളുടെ എണ്ണം, സ്കൂൾ കാമ്പസിൽ ലഭ്യമായ ക്ലാസ് മുറികളുടെ എണ്ണം (ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പി.സ്കൂൾ, എൽ.പി. സ്കൂൾ) എന്നിവ തിട്ടപ്പെടുത്തി പരീക്ഷ നടത്തുന്നതിനുള്ള സാഹചര്യം അതത് പ്രിൻസിപ്പൽമാർ/ചീഫ് സൂപ്രണ്ടുമാർ വിലയിരുത്തണം.
ഒരുമിച്ച് പരീക്ഷ നടത്തുന്നതിന് ഭൗതിക സാഹചര്യങ്ങളിൽ എന്തെങ്കിലും അപര്യാപ്തതയുള്ള സ്കൂളുകളിലെ പ്രിൻസിപ്പൽമാർ/ചീഫ് സൂപ്രണ്ടുമാർ വെള്ളിയാഴ്ചയ്ക്കകം വിശദാംശങ്ങൾ അപ്ലോഡ് ചെയ്യണം. എസ്.എസ്.എൽ.സി. പരീക്ഷയും ഹയർസെക്കൻഡറി പരീക്ഷയോടൊപ്പം നടത്താനുള്ള നീക്കമാണിതെന്ന് അധ്യാപക സംഘടനകൾ കുറ്റപ്പെടുത്തി.

No comments:

Post a Comment