Friday, 4 January 2019

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ പരിശീലനം

ചെങ്ങന്നൂര്‍: കേരള സര്‍ക്കാര്‍ അംഗീകൃതവും പി. എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ പിജിഡിസിഎ, ഡിസിഎ, കംപ്യൂട്ടര്‍ സിറ്റിറ്റിസി, ഡേറ്റാ എന്‍ട്രി, അക്കൗണ്ടിംഗ്, ആട്ടോകാര്‍ഡ്, വൈബ് ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, എന്നീ കംപ്യൂട്ടര്‍ കോഴ്സുകളുടെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് റൂട്രോണിക്സാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ ആല്‍ത്തറ ജംഗ്ക്ഷന് സമീപമുള്ള മൈക്രോസെന്‍സ് കംപ്യൂട്ടേഴ്സാണ് അംഗീകൃത പരിശീലനകേന്ദ്രം.

എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ മാസത്തില്‍ പരീക്ഷ നടക്കുന്ന കോഴ്സുകളില്‍ പ്രവേശനം നേടാന്‍ താത്പര്യം ഉള്ള വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സിയുടെ പകര്‍പ്പും 2 ഫോട്ടോയുമായി മൈക്രോസെന്‍സ് കംപ്യൂട്ടേഴ്സില്‍ എത്തിച്ചേരണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10. മറ്റു വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 40% ഫീസ് ഇളവ് ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ : 94462 94472.

No comments:

Post a Comment