
കോവിഡ് 19 മഹാമാരി സൃഷ്ടിച്ച കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷത്തെ വിദ്യാലയാനുഭവങ്ങളുടെ അഭാവം കുട്ടികളുടെ പഠനപുരോഗതിക്ക് വിഘാതം സൃഷ്ടിക്കാതിരിക്കാനും ഫലപ്രദമായി തുടര്‍പഠനം സാധ്യമാക്കുന്നതിനും നിലവിലെ പഠനവിടവ് പരിഹരിക്കേണ്ടതുണ്ട്. ഓരോ ക്ലാസിലേയും പാഠഭാഗങ്ങള്‍ പഠിക്കുന്നതിനുള്ള മുന്നറിവ് ഉറപ്പാക്കുവന്നതിനാവശ്യമായ പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തന പുസ്തകം മൂന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി എസ്.സി.ഇ.ആര്‍.ടി തയാറാക്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.






