സെപ്‌തംബര്‍
മാസം അവസാന ആഴ്‌ചയോടെ റോഷന്‍ കാര്‍ഡുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന്
സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. കാര്‍ഡ് ഉടമകളും കാര്‍ഡിലെ
എല്ലാ അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. കേരളത്തിലെ 85%
അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ആധാര്‍ ലിങ്ക്
ചെയ്യാത്തവര്‍ക്ക് സെപ്‌തംബര്‍ 30 ന് ശേഷം റേഷന്‍ നല്‍കേണ്ട എന്നതാണ്
കേന്ദ്രതീരുമാനം. നമ്മുടെ റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ ആധാറുമായി സീഡ്
ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സിവില്‍ സപ്ലൈസിന്റെ വെബ് സൈറ്റില്‍
അവസരമുണ്ട്. ഇതിനായി ഇവിടെ നിന്നും
ലഭിക്കുന്ന ലിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലിങ്കില്‍
പ്രവേശിച്ച് മുകളിലുള്ള Ration Card Details എന്ന ടാബില്‍ ക്ലിക്ക്
ചെയ്യുക. തുറന്ന് വരുന്ന പേജില്‍ പത്തക്ക റേഷന്‍ കാര്‍ഡ് നമ്പരും
Captchaയും നല്‍കിയാല്‍ തുറന്ന് വരുന്ന പേജില്‍ കാര്‍ഡിലെ അംഗങ്ങളുടെ
പേരിന് നേരെ Yes എന്നുണ്ടെങ്കില്‍ ആധാര്‍ ലിങ്ക് ചെയ്‌തിട്ടുണ്ടെന്നാണ്
അര്‍ഥം
റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയോ
(സിവില്‍ സപ്ലൈസ് സൈറ്റിലെ Citizen Login ലിങ്ക് മുഖേന) റേഷന്‍
കടയിലെത്തിയോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ താലൂക്ക് സപ്ലൈ ഓഫിസിലെത്തിയോ
ആധാര്‍ സീഡിങ്ങ് നടത്താവുന്നതാണ്
No comments:
Post a Comment