2019-20 അധ്യയന വര്‍ഷത്തെ നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
- ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി :2019 സെപ്തംബര്‍ 25
- അപേക്ഷകള്‍ പ്രധാനാധ്യാപകന് വേരിഫൈ ചെയ്യേണ്ട അവസാനതീയതി :2019 സെപ്തംബര്‍ 30
- പരീക്ഷാ തീയതി :2019 നവംബര്‍ 17
- സ്കോളര്‍ഷിപ്പ് തുക പ്രതിവര്‍ഷം 12000 രൂപ (9 മുതല്‍ 12 വരെ ക്ലാസ് വരെ )
അപേക്ഷിക്കുന്നതിനുള്ള യോഗ്യത
- ഈ അധ്യയനവര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരിക്കണം
- 2018-19 ലെ വാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്കെങ്കിലും ലഭിച്ചിരിക്കണം (SC/ST വിഭാഗങ്ങള്‍ക്ക് 50%)
- രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ കവിയരുത്.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായവ
- വിദ്യാര്‍ഥിയുടെ ഇ മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ (Username & Password Email ലേക്കാണ് ലഭിക്കുക)
- പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (60KB , 150x200 pixel, jpg format)
- വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന ഒന്നരലക്ഷം രൂപയില്‍ താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് pdf രൂപത്തില്‍ സ്കാന്‍ ചെയ്തത് (പരമാവധി 500കെ ബി)
- SC/ST വിഭാഗത്തിന് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് pdf രൂപത്തില്‍ സ്കാന്‍ ചെയ്തത് (പരമാവധി 500കെ ബി)
- 40% ല്‍ കുറയാത്ത അംഗപരിമിതിയുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് pdf രൂപത്തില്‍ സ്കാന്‍ ചെയ്തത് (പരമാവധി 500കെ ബി)
No comments:
Post a Comment