2019-20 അധ്യയനവർഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് സ്‌കൂൾതലത്തിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ മാതൃകകൾ കണ്ടെത്തി അംഗീകരിക്കാനും രേഖപ്പെടുത്തി വ്യാപിപ്പിക്കുന്നതിനും സേസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) പദ്ധതി ആവിഷ്‌കരിച്ചു. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്ഥാപനങ്ങൾക്കും അധ്യാപക വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവർ നടപ്പിലാക്കിയതോ നടപ്പിലാക്കിവരുന്നതോ ആയ അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾ ഉൾപ്പെടുത്താം. വിദ്യാഭ്യാസ ഗുണമേ• വർധിപ്പിക്കൽ, അക്കാദമിക മികവ്, വിലയിരുത്തൽ തുടങ്ങിയവയിലെ മികച്ച മാതൃകകളാണ് എസ്.സി.ഇ.ആർ.ടി അന്വേഷിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതോടൊപ്പം വിശദമായ ഡോക്യുമെന്റേഷനിലൂടെ വ്യാപനത്തിനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കും. സ്‌കൂളുകൾ, അധ്യാപക രക്ഷാകർതൃസമിതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടുത്തും. പദ്ധതിയുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന (ചിത്രങ്ങൾ, ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ) നാമനിർദേശങ്ങൾ ഒക്‌ടോബർ 15ന് മുമ്പ് ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, പൂജപ്പുര, തിരുവനന്തപുരം - 695012 എന്ന വിലാസത്തിൽ സമർപ്പിക്കണം. സ്‌കൂൾ അധികാരികൾക്കും രക്ഷാകർതൃസമിതികൾക്കും ജനപ്രതിനിധികൾക്കും വിദ്യാഭ്യാസപ്രവർത്തകർക്കും അധ്യാപക പരിശീലനസ്ഥാപനങ്ങൾക്കും നോമിനേഷനുകൾ നൽകാം. നാമനിർദേശങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ scertresearch@gmail.com ലേക്ക് അയക്കണം.
No comments:
Post a Comment