Thursday, 26 September 2019

എൻ.ടി.എസ്, എൻ.എം.എം.എസ് പരീക്ഷ: അപേക്ഷത്തിയതി നീട്ടി

എൻ.ടി.എസ്, എൻ.എം.എം.എസ് പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്‌ടോബർ അഞ്ച് വരെ നീട്ടി.  ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് സ്‌കൂൾ പ്രിൻസിപ്പലിനോ ഹെഡ്മാസ്റ്റർക്കോ നൽകണം.  പ്രിൻസിപ്പൽ/ എച്ച്.എം എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വെരിഫിക്കേഷൻ ഓഫ് ആപ്ലിക്കേഷൻ ബൈ പ്രിൻസിപ്പൽ/എച്ച്.എം എന്ന ലിങ്കിൽ സമ്പൂർണയുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും നൽകിയശേഷം അപേക്ഷകൾ പരിശോധിച്ച് അപ്രൂവ് ചെയ്യണം.  വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in
 
ONLINE ആയി അപേക്ഷിക്കുന്നതിന്

വരുമാന സർട്ടിഫിക്കറ്റ് ,
( വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കുറവായിരിക്കണം).
ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി,
ആധാർ കാർഡിന്റെ കോപ്പി,
ജാതി സർട്ടിഫിക്കറ്റിന്റെ കോപ്പി (SC,ST വിഭാഗത്തിലുള്ളവർക്ക്) എന്നിവ ഉണ്ടായിരിക്കണം. ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി ഇപ്പോൾത്തന്നെ അപേക്ഷ നൽകണം

No comments:

Post a Comment