Sunday, 26 January 2020

Timus10 - for FY 2019-20

The all new TIMUS 10 - Multi Purpose utility Software includes modules for Income Tax Statement Preparation directly fetching data from SPARK Salary Drwan Statement, PIMS Anticipatory Statement -Data Integration( for treasuries ), Annexure 2 extraction, Annexure2  consolidated Statement,  Bulk Form 16 B Generation, Pension Revision 2014-arrear Calculator, Pay Revision 2014-Arrear Calculator, Income Tax Calculator, NPS Bill / Challan  Preparation for Treasuries, Links to Various sites/ tds tutorial

This advanced software is developed by Sri. SAJI V. KURIAKOSE, District coordinator Idukki from Treasury Department.
 
Downloads
Timus 10x.exe
Timus 10x.zip
Timus10x.exe ഇത് ഒരു എക്സിക്യൂട്ടബിൾ   സിപ് ഫയൽ  ആണ്.ഡൌൺലോഡ് ചെയ്തു കിട്ടുന്ന timus10x.exe എന്ന ഫയലിൽ double click  ചെയ്താൽ  ഇത് തനിയെ extract  ചെയ്യപ്പെട്ടു, timus10x എന്ന ഒരു ഫോൾഡർ ലഭ്യമാകും. ആ ഫോൾഡറിലുള്ള TiMUS-10x.xls എന്ന excel file  ഓപ്പൺ  ചെയ്തു പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത്തരം self extractor files  ഇമെയിൽ  വഴി  അയക്കുവാൻ സാധിക്കില്ല  
Timus10x.zip - ഇത് സാധാരണ സിപ് ഫയലാണ്. ഈ സിപ്  ഫയൽ ഡൌൺലോഡ് ചെയ്യുന്നവർ നിർബന്ധമായും ഏതെങ്കിലും ZIP FILE  Extractor (Win Zip / Win Rar) ഉപയോഗിച്ച് extract ചെയ്യേണ്ടതാണ്. ഇങ്ങനെ extract ചെയ്യുമ്പോള്‍  timus10x എന്ന ഒരു ഫോൾഡർ ലഭ്യമാകും. ആ ഫോൾഡറിലുള്ള  timus10x.xls എന്ന excel file  ഓപ്പൺ  ചെയ്തു  പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ്. (Win Zip കമ്പ്യൂട്ടറിൽ  ഇൻസ്റ്റാൾ  ചെയ്തിട്ടുള്ളവർ  WinZipൽ നിന്നുകൊണ്ട് ഒരു കാരണവശാലും പ്രോഗ്രാം പ്രവർത്തിപ്പിക്കാൻ  ശ്രമിക്കരുത്. അങ്ങനെ ചെയ്താല് trsvk201819.mdb file missing എന്ന എറർ  മെസേജ് വരും.  .ഇത്തരം ZIP FILES   ഇമെയിൽ  വഴി  അയക്കാവുന്നതാണ്.

SSLC IT Model Practical Sample Questions

SSLC Model IT Practical പരീക്ഷ അടുത്താഴ്‌ച ആരംഭിക്കാനിരിക്കെ കൈറ്റ് പ്രസിദ്ധീകരിച്ച മോഡല്‍ പരീക്ഷക്കും പൊതു പരീക്ഷകള്‍ക്കുമായുള്ള മാതൃകാ ചോദ്യശേഖരം ചുവടെ ലിങ്കുകളില്‍ ലഭ്യമാണ്
PRACTICAL QUESTIONS

SAMPLE DOCUMENTS & IMAGES
 
 Click Here for the Circular - Direction for conducting STD -10 Model IT Examination
Click Heree  for Circular - STD 8,9 -Annual IT Examination

Wednesday, 22 January 2020

REPUBLIC DAY QUIZ 2020

https://drive.google.com/file/d/1q4w3aCdVMwq77fO8km16-mHwZqX0C7_y/view?usp=sharing
തയാറാക്കി അയച്ചു തന്നത്:
ശ്രീമതി. തസ്നിം ഖദീജ
അധ്യാപിക, ഗവ: എൽ..പി.എസ്  കാരാട്, മലപ്പുറം ജില്ല

MISSION 20/20 USS MATERIALS

മിഷൻ 20/20 യുമായി ബന്ധപ്പെട്ട് കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് തയാറാക്കിയ യു.എസ്.എസ് പഠന സഹായി.  ഗണിതം, അടിസ്ഥാന ശാസ്ത്രം എന്നിവയിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ്  തയാറാക്കപ്പെട്ടിരിക്കുന്നത്.


Tuesday, 21 January 2020

GOVT ORDERS & CIRCULARS

Thursday, 16 January 2020

പ്രധാന അറിയിപ്പ്

ക്ലാസ് മുറിയിൽ  ONLINE  ആയി ബ്ലോഗും മറ്റു ഒഫീഷ്യൽ സൈറ്റുകളും ഉപയോഗിക്കുന്നത് ഏതാനും ദിവസത്തേയ്ക്ക് ഒഴിവാക്കാൻ പ്രിയ അധ്യാപകർ ശ്രദ്ധിക്കുക.
BSNL Connection ഉള്ള കമ്പ്യൂട്ടറുകളിൽ ചില സൈറ്റുകളിലെ ലിങ്കുകൾ തുറക്കുമ്പോൾ ചില അശ്ളീല സൈറ്റുകളിലേക്ക് പ്രവേശിക്കുന്ന അവസ്ഥ കഴിഞ്ഞ 2 ദിവസങ്ങളായി ഉണ്ടാകുന്നു എന്ന് ചിലർ പറഞ്ഞിരുന്നു.  BSNL മോഡം ഉപയോഗിക്കുന്ന computer കളിലാണ് ഇത് അനുഭവപ്പെട്ടതായി അറിയുന്നത്.  തികച്ചും സാങ്കേതികമായ പ്രശ്നം മൂലമാണ് അത് സംഭവിച്ചത്.

ഇത് BSNL പരിഹരിച്ചിട്ടുണ്ടെന്ന് (കൈറ്റ് വഴി ലഭ്യമാക്കിയ കണക്ഷനുകളിൽ ) അറിയിച്ചിരിക്കുന്നു. ഇത് പ്രകാരം നിലവിലെ സെഷൻ റീസെറ്റ് ചെയ്യുന്നതിന് BSNL ലഭ്യമാക്കിയ ONU (മോഡം)വും ഇന്റർനെറ്റ് കോൺഫിഗർ ചെയ്തിരിക്കുന്ന റൂട്ടറും റീസ്റ്റാർട്ട് ചെയ്യേണ്ടതും cache clear ചെയ്യേണ്ടതുമാണ് എന്ന് KITE നിർദ്ദേശിക്കുന്നു.  ഇതിന് ശേഷവും ഇത് ആവർത്തിക്കുന്നു എങ്കിൽ അറിയിക്കുമല്ലൊ 

Tuesday, 14 January 2020

GOVT ORDERS & CIRCULARS

2019-20 വർഷത്തെ എൽ.എസ്.എസ്/യു.എസ്.എസ്. പരീക്ഷ

ഫെബ്രുവരി 29 ന് നടത്തുന്ന എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷയുടെ വിജ്ഞാപനമായി


kerala pareekshabhavan
രജിസ്ട്രേഷൻ ജനുവരി 13 മുതൽ 21 വരെ
============================================================

 LSS - USS 2019 പരിശീലന സാമഗ്രികള്‍
=============================================

Sunday, 12 January 2020

GOVT ORDERS & CIRCULARS

Income Tax 2020 -Calendar

നികുതിയുമായി ബന്ധപ്പട്ട വിവരങ്ങള്‍, പ്രത്യേകിച്ച് 2020 ലെ ഇ ഫയലിംഗ് അടക്കമുള്ള കാര്യങ്ങളിലെ അന്തിമ ദിനങ്ങള്‍ രേഖപ്പെടുത്തി ആദായ നികുതി വകുപ്പ് പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കി. ഇതില്‍ കൊടുത്തിട്ടുള്ള 'ഡെഡ്‌ലൈന്‍' മനസിലാക്കി ഒരാള്‍ക്ക് പുതുവര്‍ഷത്തിലെ അയാളുടെ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കാം.
 
ജനുവരി
ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിലെ ടിസിഎസ്, ടിഡിഎസ് ഡിപ്പോസിറ്റുകള്‍ നല്‍കേണ്ട മാസം 
മാര്‍ച്ച് 15
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ മൂന്‍കൂര്‍ നികുതി അടയ്‌ക്കേണ്ട തീയതി
∙മാര്‍ച്ച് 31
2019-20 സാമ്പത്തിക വര്‍ഷത്തെ താമസിച്ചതോ പുതുക്കിയതോ ആയ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി 
മേയ് 15
1919-20 വര്‍ഷത്തിലെ അവസാന പാദത്തിലെ ടിസിഎസ് സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ട അവസാന ദിനം 
മേയ് 31
 മുന്‍ പാദത്തിലെ ടി ഡി എസ് ഡിപ്പോസിറ്റിന്റെ സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ട അവസാന ദിവസം 
ജൂണ്‍ 15
2021-22 അനുമാന കാലത്തെ മുന്‍കൂര്‍ നികുതിയുടെ ആദ്യഗഡു നല്‍കേണ്ട അവസാന തീയതി 
ജൂലായ് 31
ആദായ നികുതി റിട്ടേണ്‍ (ഐ ടി ആര്‍) ഇ-ഫയല്‍ ചെയ്യേണ്ട അവസാന തിയതി 
സെപ്തംബര്‍ 15

Friday, 3 January 2020

MISSION 20/20 LSS EXAM ORIENTATION

മെന്റേഴ്സ് കേരള, അധ്യാപകക്കൂട്ടം എന്നീ എഡ്യൂ ബ്ലോഗുകളുടെ നേത്യത്വത്തിൽ നടക്കുന്ന മിഷൻ 20/20 എൽ.എസ്.എസ് - യു.എസ്.എസ് പരിശീലനത്തിന്റെ ഭാഗമായി കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് ഈ  വർഷം തയാറാക്കിയ 3 വായന സാമഗ്രികൾ പങ്കു വയ്ക്കുന്നു.

1. ആസ്വാദനക്കുറിപ്പ് തയാറാക്കുന്നതെങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
2. നദീതീര നഗരങ്ങൾ
3. നമ്മുടെ രാഷ്ട്രപതിമാർ
4. മലയാള കവിതയിലെ പ്രശസ്തമായ വരികൾ

MENTORS KERALA LSS MISSION 20/20

  മിഷൻ ട്വൻറി 20 എൽ.എസ്.എസ് പരിശീലന സാമഗ്രികൾ  
ആദ്യ സെറ്റ് ഷെയർ ചെയ്യുന്നു.  ഒന്നാം ടേമിൽ  വിനിമയം ചെയ്ത യൂണിറ്റുകൾ, അവയിലെ പഠനനേട്ടങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി     എൽ എസ് എസ് പരീക്ഷയുടെ ചോദ്യപേപ്പർ മാതൃകയിൽ തയാറാക്കിയവയാണിവ.  ഈയാഴ്ചയിൽ തന്നെ ഇവ കുട്ടികളിൽ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
ഓരോ ടേമിലും  വിനിമയം ചെയ്ത യൂണിറ്റുകൾ, അവയിലെ പഠനനേട്ടങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി     
എൽ.എസ്.എസ് പരീക്ഷയുടെ ചോദ്യപേപ്പർ മാതൃകയിൽ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് തയാറാക്കിയവയാണിവ.

അതാത് ആഴ്ചയിൽ തന്നെ ഇവ കുട്ടികളിൽ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
  
മുൻ വർഷങ്ങളിലെ പരിശീലന സാമഗ്രികൾക്ക്