Thursday, 16 July 2020

മെന്റേഴ്സ് ഈ വര്‍ഷം നടത്തിയ മിഷന്‍ 20/20 LSS/USS പരിശീലന പരിപാടിയുടെ ഒരു വിലയിരുത്തല്‍

പ്രിയ അധ്യാപക സുഹ്യത്തുക്കളെ,

നമ്മുടെ പ്രിയപ്പെട്ട മക്കള്‍ക്കായി എല്‍.എസ്.എസ്/യു.എസ്.എസ് പരിശീലന പ്രവര്‍ത്തനങ്ങളെ നയിച്ച ഓരോ അധ്യാപകര്‍ക്കും വിജയികളായ കുട്ടികള്‍ക്കും അനുമോദനങ്ങള്‍...

LSS/USS റിസല്‍ട്ടിനായി മെന്റേഴ്സ് കേരള ബ്ലോഗിലൂടെ പരീക്ഷാഭവന്‍ ലിങ്കിലേക്ക് കടന്നു പോയവര്‍ ഒരേ സമയം പതിനായിരത്തിലധികം പേരാണു.  ഈ സമയം വരെ നാലു ലക്ഷത്തോളം പേജ് വ്യൂസ് ആണു ഇന്ന് മാത്രം ബ്ലോഗില്‍ വന്നത്.  മെന്‍ഡേഴ്സ് കേരള ബ്ലോഗിനു കേരളത്തിലെ അധ്യാപര്‍ക്കിടയിലും രക്ഷിതാക്കളുടെ ഇടയിലും  പ്രചാരം എത്രമാത്രമെന്നത് ബ്ലോഗ് അഡ്മിന്‍ എന്ന നിലയില്‍ തിരിച്ചറിയാന്‍ ഇതൊന്നുമാത്രം മതി.

കാര്യത്തിലേക്ക്..


കോലഞ്ചേരി ടീച്ചേഴ്സ് ക്ല്ലബിന്റെ അക്കാദമിക സഹായത്തോടെ മെന്റേഴ്സ് ഈ വര്‍ഷം നടത്തിയ മിഷന്‍ 20/20 LSS/USS പരിശീലന പരിപാടിയുടെ ഒരു വിലയിരുത്തല്‍  ഇതുവരെ നടത്തിയിരുന്നില്ല.  ഇതാ ആ വിലയിരുത്തല്‍ നിമിഷം സമാഗതമായി...

വിലയിരുത്തല്‍ നിങ്ങള്‍ക്ക് വിട്ടു തരുന്നു...
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും  ചുവടെ കമന്റില്‍ അറിയിക്കുമല്ലൊ..

സ്നേഹപൂര്‍വം,
ജതീഷ് തോന്നയ്ക്കല്‍
അഡ്മിന്‍, മെന്റ്റെഴ്സ് കേരള

No comments:

Post a Comment