ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി(GPAIS) സ.ഉ.(അച്ചടി)150/2020/ധന തീയതി. 05/11/2020 ഉത്തരവ്പ്രകാരം 31/12/2021 വരെ ദീർഘിപ്പിച്ചും വിവിധവിഭാഗം ജീവനക്കാർക്ക് ചുവടെ ചേർക്കുംപ്രകാരം വാർഷികപ്രീമിയം നിശ്ചയിച്ചും ഉത്തരവായിരിക്കുന്നു. 2021 വര്‍ഷത്തേയ്ക്കുളള പ്രീമിയം 2020 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് കിഴിവ് നടത്തി 2020 ഡിസംബര്‍ 31 നകം 8658-102-88-Suspense Account GPAI Fund എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കേണ്ടതാണ്.ഇതുമായി ബന്ധപ്പെട്ട ധനകാര്യവകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ
ജീവനക്കാർ/സ്ഥാപനങ്ങൾ | വാർഷികപ്രീമിയം (രൂപയിൽ ) |
സർക്കാർ ജീവനക്കാർ | 500 രൂപ |
ഇന്ത്യ റിസർവ് ബറ്റാലിയൻ കമാന്റോകൾ | 800 രൂപ |
സ്വയംഭരണസ്ഥാപനങ്ങൾ/ സർവ്വകലാശാലകൾ /പൊതുമേഖലാ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ മുതലായവർ |
500 രൂപ+ജി.എസ്.റ്റി |
എസ് .എൽ .ആർ വിഭാഗം ജീവനക്കാർ |
500 രൂപ+ജി.എസ്.റ്റി |
കെ.എസ് .ഇ .ബി. | 850 രൂപ+ജി.എസ്.റ്റി |
കെ.എസ് .ആർ .സി .ടി .സി . | 600 രൂപ+ജി.എസ്.റ്റി |
ഈ
പദ്ധതിയുടെ പരിധിയില്‍ വരുന്നതും ജി.എസ്.ടി ബാധകമായതുമായ ജീവനക്കാര്‍ക്ക്
18 % നിരക്കില്‍ ജി.എസ്.ടി കൂടി ശമ്പളത്തില്‍ നിന്ന് കിഴിവ് വരുത്തി
പ്രീമിയം മാത്രം മേല്‍പ്പറഞ്ഞ ശീര്‍ഷകത്തില്‍ ഒടുക്കേണ്ടതും ജി.എസ്.ടി
സ്ഥാപന മേധാവി നേരിട്ട് ഒടുക്കേണ്ടതുമാണ്.
No comments:
Post a Comment