ആറാം
ധനകാര്യകമ്മീഷന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ധനകാര്യകമ്മീഷന്റെ
വെബ് സൈറ്റില്‍ ഡേറ്റാ എന്‍ട്രി നടത്തുന്നതിന് ഗവ സ്കൂളുകള്‍ക്ക്
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍
തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതം ഇതിലെ വിശദാംശങ്ങളുടെ കൂടി
അടിസ്ഥാനത്തിലായതിനാല്‍ വിദ്യാലയങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഫണ്ടുകള്‍
ലഭിക്കുന്നതിന് ഇതില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട് .
പ്രധാന നിര്‍ദ്ദേശങ്ങള്‍
- LP/UP/HS വിഭാഗങ്ങള്‍ മാത്രമുള്ള വിദ്യാലയങ്ങളില്‍ അതത് വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റര്‍മാരാണ് ഡേറ്റാ എന്‍ട്രി നടത്തേണ്ടത്
- ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ട അവസാനദിനം ജനുവരി 20
- കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക
- ഓരോ വിദ്യാലയത്തിലും 2 യൂസര്‍മാര്‍ ഉണ്ടാവും. പ്രധാനാധ്യാപകരുടെ ലോഗിനും അത് കൂടാതെ ക്ലര്‍ക്കിന്റെയോ ക്ലര്‍ക്കുമാരില്ലാത്ത LP/UP വിദ്യാലയത്തില്‍ മറ്റൊരു അധ്യാപകനെയോ പേരില്‍ യൂസര്‍മാരായി തയ്യാറാക്കുക
- യഥാര്‍ഥ സൈറ്റിന്റെ അഡ്രസ് http://sfcmis.kerala.gov.in/
usr/login - User Name : EDU<School code> എന്നും പാസ് വേര്‍ഡ് EDU<Schoolcode>@123$# (ഉദാഹരണത്തിന് സ്കൂള്‍ കോഡ് 99999 ആണെങ്കില്‍ Username EDU99999 എന്നും Password EDU99999@123$# എന്നും നല്‍കി ആദ്യതവണ ലോഗിന്‍ ചെയ്യുക) ആദ്യ തവണ ലോഗിന്‍ ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് മാറ്റേണ്ടതാണ്
- ഡേറ്റാ
എന്‍ട്രിയില്‍ ഏതെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ പ്രധാനാധ്യാപകന്റെ
ലോഗിനില്‍ പ്രവേശിച്ച് Reject ചെയ്താല്‍ വീണ്ടും ക്ലര്‍ക്ക് ലോഗിന്‍ മുഖേന
എന്‍ട്രി സാധിക്കും
- പരിശീലനത്തായി ഡെമോ സൈറ്റ് നല്‍കിയിട്ടുണ്ട് അതിനായി ഇവിടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക . ഈ സൈറ്റിനുള്ള Username thisisdemo എന്നും password: yesiknow എന്നും നല്‍കുക
No comments:
Post a Comment