സമ്പൂര്‍ണ്ണയില്‍
തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് ഉപയോഗിച്ച് ഒരു വിദ്യാലയത്തിലെ ഒരു
പ്രത്യേക ക്ലാസിലെ എല്ലാ ഡിവിഷനുകളിലെയും വിദ്യാര്‍ഥികളില്‍ ഒരു പ്രത്യേക
വിഭാഗത്തിലുള്ളതും (SC, ST, OBC, OEC etc......) ഭാഷാവിഷയങ്ങള്‍
പഠിക്കുന്നതുമായ കുട്ടികളുടെ(Mal,Tamil etc) എണ്ണം Boy-Girl തിരിച്ച് ഒറ്റ
ക്ലിക്കിലൂടെ ലഭിക്കുന്നതിനുള്ള ഒരു മാര്‍ഗം അവതരിപ്പിക്കുന്നത് ശ്രീ
പ്രമോദ് മൂര്‍ത്തിസാറാണ്. ഇതിന്റെ പ്രവര്‍ത്തനം സാറിന്റെ ഭാഷയില്‍ തന്നെ
വീഡിയോ ഫയലായി ചുവടെ നല്‍കിയിരിക്കുന്നു. ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ്
മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി
സമ്പൂര്‍ണ്ണയില്‍ നിന്നും കുട്ടികളുടെ Admission Number, Division, Name,
Gender, Caste, Religion, Category, First Language Paper I എന്നീ
ഫീല്‍ഡുകള്‍ ഈ ക്രമത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ csv ഫയലായി സേവ്
ചെയ്ത ശേഷം വീഡിയോ ഫയലില്‍ പറയുന്ന ക്രമത്തില്‍ തയ്യാറാക്കി Student
Details.ods എന്നതില്‍ പേസ്റ്റ് ചെയ്താല്‍ നമുക്ക് ആവശ്യമായ വിശദാംശങ്ങള്‍
പി ഡി എഫ് രൂപത്തില്‍ ലഭിക്കും
Click Here for the Video Help File
Click Here to download Student Details.ods
No comments:
Post a Comment