അഞ്ചു മുതൽ ഏഴുവരെ
ക്ലാസുകളിലെ ഇ@വിദ്യ, എട്ടാം ക്ലാസിലെ കൈറ്റ് വിക്ടേഴിസിലൂടെ സംപ്രേഷണം
ചെയ്ത ഐ.സി.ടി ക്ലാസുകൾ, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം, ലോജിക്കൽ റീസണിംഗ്
തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയായിരിക്കും അഭിരുചി പരീക്ഷ. അഭിരുചി
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കൈറ്റ് വിക്ടേഴ്സിലൂടെ
മാർച്ച് രണ്ടാം വാരം പ്രത്യേക പരിശീലന ക്ലാസ് സംപ്രേഷണം ചെയ്യും.
അനിമേഷൻ,
പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം
കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ്, ഐ.ഒ.ടി, റോബോട്ടിക്സ്, സൈബർ
സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം ലിറ്റിൽ കൈറ്റ്സ് വഴി
വിദ്യാർഥികൾക്ക് നൽകി വരുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ 'എ
ഗ്രേഡ്' ലഭിക്കുന്ന കുട്ടികൾക്ക് 2020 മാർച്ച് മുതൽ എസ്.എസ്.എൽ.സി
പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നു. ഡിജിറ്റൽ മീഡിയ ലിറ്ററസി ഉൾപ്പെടെ
നിരവധി പുതിയ പദ്ധതികൾ ലിറ്റിൽ കൈറ്റ്സ് വഴി കൈറ്റ് നടപ്പാക്കുന്നു.
You are subscribed to email updates from SITC FORUM PALAKKAD.
2020-21 വര്‍ഷത്തെ ആദായനികുതി മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ തവണകളായി അടച്ചു തുടങ്ങണം. ഈ സാമ്പത്തിക വര്‍ഷത്തെ നികുതി നിരക്കുകള്‍ 2020 ബജറ്റില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വര്‍ഷം മുതല്‍ നികുതി കണക്കാക്കുന്നതിന് പുതിയൊരു രീതി (New Regime) നിലവില്‍ വരികയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ കുറഞ്ഞ നിരക്കാണ് ഇതിലുള്ളത്. പുതിയ രീതിയില്‍ ടാക്സ് കണക്കാക്കുമ്പോള്‍ ഒട്ടേറെ ഇളവുകളും കിഴിവുകളും ലഭിക്കാതെ പോകും. Standard Deduction, Professional Tax, Housing Loan Interest, 80C മുതല്‍ 80 U വരെയുള്ള ഇളവുകള്‍ (80 CCD2 ഒഴികെ), HRA, Leave Travel Concession മുതലായ അലവന്‍സുകള്‍ ഒക്കെ ഉപേക്ഷിക്കേണ്ടി വരും.
ഒരാള്‍ക്ക് പുതിയ രീതി സ്വീകരിക്കുകയോ പഴയ രീതിയില്‍ തന്നെ ടാക്സ് കണക്കാക്കുകയോ ചെയ്യാം. ശമ്പളവരുമാനക്കാര്‍ക്ക് ഓരോ വര്‍ഷവും അനുയോജ്യമായ രീതി തെരെഞ്ഞെടുക്കാം. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന അവസരത്തിലാണ് ഏത് രീതി സ്വീകരിക്കുന്നു എന്ന് നാം തെരെഞ്ഞെടുക്കേണ്ടത്.
Income tax Slab | Tax Rate as per New Regime | Tax Rate as per Old Regime |
---|---|---|
0 to 2,50,000 | Nil | Nil |
2,50,001 to 5,00,000 | 5% of Total Income exceeding 2,50,000 | 5% of Total Income exceeding 2,50,000 |
5,00,001 to 7,50,000 | 12,500 + 10% of Total Income exceeding 5,00,000 | 12,500 + 20% of Total Income exceeding 5,00,000 |
7,50,001 to 10,00,000 | 37,500 + 15 % of Total Income exceeding 7,50,000 | 62,500 + 20% of Total Income exceeding 7,50,000 |
10,00,001 to 12,50,000 | 75,000 + 20 % of Total Income exceeding 10,00,000 | 1,12,500 + 30% of Total Income exceeding 10,00,000 |
12,50,001 to 15,00,000 | 1,25,000 + 25% of Total Income exceeding 12,50,000 | 1,87,500 + 30% of Total Income exceeding 12,50,000 |
Above 15,00,000 | 1,87,500 + 30 % of Total Income exceeding 15,00,000 | 2,62,500 + 30% of Total Income exceeding 15,00,000 |