Saturday, 29 May 2021

ONLINE CLASS - സാധ്യതകളും പരിഹാരങ്ങളും


Black Board use ചെയ്ത് പഠിപ്പിക്കുന്നതു പോലെ വരച്ചും എഴുതിയും Online ആയി class എടുക്കാന്‍ സഹായിക്കുന്ന വിവിധ സാധ്യതകളെ വീഡിയോ ട്യൂട്ടോറിയലുകളിലൂടെ പരിചയപ്പെടുത്തുകയാണ് ചുവടെ ലിങ്കുകളിലൂടെ മുക്കം MKH MMO VHSS ധന്യടീച്ചര്‍.  മുമ്പും സമാനമായ സാധ്യതകള്‍ വീഡിയോ ട്യൂട്ടോറിയലുകളായി അവതരിപ്പിച്ച ടീച്ചറിന്റെ പുതിയ വീഡിയോ ട്യൂട്ടോറിയലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ലഭ്യമാകും. ടീച്ചറിന് ബ്ലോഗിന്റെ നന്ദി

ശ്രീ. ശിവപ്രസാദ് പാലോട് തയ്യാറാക്കിയ ഒരു പ്രവേശന ഗാനം (NOT OFFICIAL)

അടച്ചിരിപ്പിൻ്റെ ദിനങ്ങൾ തുടരുകയാണ്  സ്കൂൾ തുറക്കൽ സാങ്കേതികമായി മാറിയ ഒരു കാലമാണിത്. പ്രവേശനോത്സവമില്ലാതെ ഇക്കുറിയും അധ്യയന വർഷത്തിലേക്ക് ചുവടു വെക്കുന്ന കൂട്ടുകാരെ സ്വാഗതം ചെയ്യാനായി കുണ്ടൂർകുന്ന് വിപിഎയുപി സ്കൂളിലെ അധ്യാപകനായ ശ്രീ. ശിവപ്രസാദ് പാലോട്  തയ്യാറാക്കിയ ഒരു പ്രവേശന ഗാനം സ്കൂളുകളിൽ അവതരിപ്പിക്കാനായി പങ്കുവെക്കുകയാണ്. 
 
 

ആലാപനം സഞ്ജീവ് അടൂര്‍

പ്രവേശനോത്സവ ഗാനം 2021
(NOT OFFICIAL)

ശിവപ്രസാദ് പാലോട്
വിപിഎയുപിഎസ് കുണ്ടൂര്‍ക്കുന്ന്


അക്ഷരമധുരം നുകരാനെത്തും
കുഞ്ഞിക്കുരവികളേ,

മാനം നിറയെ പാറാന്‍ വെമ്പും
ഒാമല്‍ പൂമ്പാറ്റകളേ,

ചിരി തൂകീടുക നിങ്ങള്‍,
ചുവടുകള്‍ വയ്ക്കുക നിങ്ങള്‍

പുതു വിദ്യാവര്‍ഷത്തിരുമുറ്റത്തായ്
സ്വാഗതമോതാം ഞങ്ങള്‍
നിറ സ്വാഗതമോതാം ഞങ്ങള്‍ (2)

(അക്ഷരമധുരം )

അടച്ചിരിപ്പിന്നഴലുകള്‍ വെടിയാം
പുലരിയെ വരവേല്‍ക്കാം

തുറന്നു വയ്ക്കാം കണ്ണുകള്‍ കാതുകള്‍
മനസ്സിലീ ഭൂവാകെ, മനസ്സിലീ ഭൂവാകെ,
അതിരുകളില്ലായറിവിന്‍ വഴിയില്‍
കതിരുകളായ് വിളയാം

അകന്നിരിക്കുകയല്ലാ നമ്മള്‍
അടുത്തിരിപ്പവരല്ലോ
ഹൃത്താലടുത്തിരിപ്പവരല്ലോ (2)

                          (അക്ഷരമധുരം )
സ്നേഹം , മാനവ  സാഹോദര്യം
എന്നും പുലരാനായ്

കനിവും ദയയും  ജീവിത വ്രതമായ്
വന്നു ഭവിക്കാനായ്

മലയാളത്തിന്‍ മഹിമയതെന്നും
പാരില്‍ നിലനിര്‍ത്താന്‍
അണയുക കുഞ്ഞിച്ചിറകുകളേ
അണയുക വാര്‍മഴ വില്ലുകളേ..
അണയുക വന്നീ വിദ്യാവൃക്ഷ
ത്തണലിലിരിക്കൂ നിത്യം
തണലിലിരിക്കൂ നിത്യം
(2)                             
  (അക്ഷരമധുരം )

Saturday, 22 May 2021

കോവിഡ് സന്ദേശ ചിത്രങ്ങൾ

 


നിതാന്ത ജാഗ്രത കൊണ്ടു മാത്രമേ രാജ്യം കോവിഡ് മുക്തമാകുകയുള്ളൂ.  കരുതലും സുരക്ഷയും അനിവാര്യതയാണെന്നുള്ളത് ഒരോർമ്മിപ്പിക്കലായി നമുക്കു മുന്നിലുണ്ട്.മഹാമാരിയുമായി ബന്ധപ്പെട്ട ജാഗ്രതാ കുറിപ്പുകൾ അക്ഷരമാലയിൽ കോർത്തിണക്കി  ലളിതമായ ചിത്രങ്ങളിലൂടെ സന്ദേശമായി അവതരിപ്പിക്കുകയാണ് കാട്ടിലങ്ങാടി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി

Sunday, 9 May 2021

A Complete book on E-TDS

നമ്മുടെ ഓഫീസില്‍ ഓരോ മാസങ്ങളിലെയും ബില്ലുകളില്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും നികുതി പിരിച്ചെടുക്കുന്നുണ്ടായിരിക്കും. എന്നാല്‍ നമ്മുടെ ജില്ലാ ട്രഷറികളില്‍ നിന്നും  ഒരു മാസം ഈ  ഓഫീസില്‍ നിന്നും മൊത്തം എത്ര രൂപ നികുതിയായി പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്ട്ട് ചെയ്യുന്നത്. ഇതില്‍ ഓരോരുത്തരുടെ കണക്കുകളില്ല. ഇത് ഓരോരുത്തരുടേയി വേര്‍ തിരിച്ചുള്ള കണക്കുകള്‍ ആദായ നികുതി വകുപ്പുകള്ക്ക് ലഭ്യമാക്കുന്നതിനാണ് നമ്മള്‍ ഓരോ മൂന്ന് മാസത്തിലും ടി.ഡി.എസ് റിട്ടേണുകള്‍ സമർപ്പിക്കുന്നത്.  ഇത് സമർപ്പിച്ചില്ല എങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വെച്ച് പിഴ ഈടാക്കുന്നതാണ്. അടുത്ത കാലത്തായി ഇങ്ങനെ വീഴ്ച വരുത്തിയ ഡിസ്ബേര്സിംഗ് ഓഫീസര്മാ.ര്ക്ക് ഭീമമായ തുകകള്‍ പിഴ ചുമത്തിക്കൊണ്ട് നോട്ടീസുകള്‍ വന്നു കൊണ്ടിരിക്കുന്നു. കൂടാതെ താങ്കളുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ നിന്നും പിടിച്ച് അടച്ച നികുതികള്‍ ഒന്നും അവരുടെ കണക്കില്‍ വരികയുമില്ല.


ഓരോ വര്‍ഷവും മെയ് 15 ന് ശേഷം ഓരോ ഉദ്യോഗസ്ഥര്‍ക്കും TRACES ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഫോം 16 പാര്‍ട്ട് എയും നിങ്ങളുടെ ഓഫീസില്‍ തയ്യാറാക്കിയ പാര്ട്ട് -ബി യും നല്കണമെന്നാണ്. അത് പലരും തന്നെ കൃത്യമായി പാലിക്കാറില്ല. എന്നാല്‍ ഓരോ ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ ഫോം 16 നല്കുകക തന്നെ വേണം. അത് നല്കിയില്ലെങ്കിലും ഓരോ ദിവസത്തിനും പിഴയുണ്ട്. അങ്ങനെ വരുമ്പോള്‍ ടി.ഡി.എസ് കൃത്യമായി ചെയ്യേണ്ടത് നിര്‍ബന്ധമായി വരും. അത് കൊണ്ട് ഓരോ ഉദ്യോഗസ്ഥരും മെയ് 30 ന് ശേഷം തങ്ങളുടെ ഡിസ്ബേര്സിംംഗ് ഓഫീസറില്‍ നിന്നും TRACES ല്‍ നിന്നും ഡൗണ്ലോടഡ് ചെയ്ത വ്യക്തമായ കണക്കുകളുള്ള ഫോം 16 ചോദിച്ച് വാങ്ങുക.

ടി.ഡി.എസ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സങ്കീര്‍ണ്ണതകള്‍ കാരണമാണ് ഈ വീഴ്ചകള്‍ സംഭവിക്കുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ പരമാവധി ലളിതമായ രീതിയില്‍ ഈ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.