- OEC SCHOLARSHIP 2021-22 CIRCULAR
- E-GRANTS സൈറ്റില്‍ രേഖപ്പുടുത്തുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്തെ
സർക്കാർ, എയ്ഡ് അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ അഫിലിയേറ്റഡ്
സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മറ്റർഹ വിഭാഗം (ഒ.ഇ.സി
വിദ്യാർത്ഥികൾക്കും സൂചനയിലെ സർക്കാർ ഉത്തരവ് പ്രകാരം ആറ് ലക്ഷം രൂപ വാർഷിക
വരുമാന പരിധിയ്ക്ക് വിധേയമായി ഒ.ഇ.സി വിഭാഗങ്ങളുടേതിന് സമാനമായ
വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചിട്ടുള്ള ഇതര സമുദായങ്ങളിലെ
വിദ്യാർത്ഥികൾക്കും അർഹമായ തുക ഇ-ഗ്രാന്റ്സ് 30 പോർട്ടൽ മു വിതരണം
ചെയ്യുന്നതാണ്.
സ്കൂൾ പ്രധാനാധ്യാപകർ അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ http://www.egrantz.kerala.gov.in/
എന്ന സ്കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈൻ ആയി 25.06.2021 നകം പിന്നാക്ക വിഭാഗ
വികസന വകുപ്പിന് ലഭ്യമാക്കേണ്ടതാണ്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ചുവടെ
ചേർക്കുന്നു.
നിർദ്ദേശങ്ങൾ
- മുൻവർഷങ്ങളിൽ ഈ ആവശ്യത്തിനായി ലഭ്യമാക്കിയിട്ടുള്ള യൂസർ നെയിം, പാസ് വേർഡ് എന്നിവ ഉപയോഗിച്ചാണ് ഗ്രാന്റ്സ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടത്.
- ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹമായ സമുദായങ്ങളുടെ പട്ടികകൾ അനുബന്ധം 1, 2 ആയി ചേർക്കുന്നു. അനുബന്ധം 1 ലെ സമുദായങ്ങൾക്ക് വരുമാന പരിധി ബാധകമല്ല. അനുബന്ധം 2 ലെ സമുദായങ്ങളുടെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ അധികരിക്കരുത്
- പുതുതായി സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ മാത്രമേ പ്രത്യേകം ഡാറ്റാ എൻട്രി നടത്തേണടതുള്ളൂ. മുൻ വർഷം ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ promote ഓപ്ഷൻ മുഖേന അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകിയാൽ മതിയാകും.
- വിദ്യാർത്ഥികളുടെ ജാതി, വരുമാനം എന്നിവ സംബന്ധിച്ച് ആധികാരിക രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രം ഡാറ്റ എന്റർ ചെയ്യേണ്ടതാണ്.
- വിദ്യാഭ്യാസാനുകൂല്യങ്ങൾ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്. ആയതിനാൽ വിദ്യാർത്ഥിയുടെ പേരിലുള്ളതോ, വിദ്യാർത്ഥിയുടേയും രക്ഷിതാവിന്റേയും പേരിലുള്ള ജോയിന്റ് അക്കൌണ്ടോ മാത്രം എന്റർ ചെയ്യേണ്ടതാണ്. പ്രസ്തുത അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കുന്നതിന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകേണ്ടതാണ്. എന്റർ ചെയ്യുന്ന അക്കൌണ്ട് വിവരങ്ങളുടെ കൃത്യതയിൽ പ്രധാനാധ്യാപകരുടെ വ്യക്തിപരമായ ശ്രദ്ധ ഉണ്ടായിരിക്കേണ്ടതാണ്.
- സർക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങൾ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികളുടെ ലിസ്റ്റ് ഓൺ ലൈൻ ആയി പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ബന്ധപ്പെട്ട മേഖലാ ഡെപ്യൂട്ടി ഡയറക്ടർക്ക് ഫോർവേഡ് ചെയ്യേണ്ടതാണ്. ഹാർഡ് കോപ്പി സമർപ്പിക്കേണ്ടതില്ല.
No comments:
Post a Comment