Showing posts with label scholarships 2021-22. Show all posts
Showing posts with label scholarships 2021-22. Show all posts

Wednesday, 1 September 2021

OBC Prematric Scholarship 2021-22

കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ഒബിസി വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ്

Scholarship Amount: 1500
Income limit: 2,50,000

സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് മാർക്കിന്റെ ശതമാനവും കുടുംബ വാർഷിക വരുമാനവും അടിസ്ഥാനമാക്കിയുള്ളതാണ് ഗുണഭോക്തൃ തിരഞ്ഞെടുപ്പ്. 80% മാർക്ക് മുകളിൽ കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ സ്കോർ ചെയ്യണം.

വിദ്യാർത്ഥികൾ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം സ്ഥാപന മേധാവിക്കു സമർപ്പിക്കണം. സ്‌കൂൾ അധികൃതർ സമയത്തിനുള്ളിൽ സ്കോളർഷിപ്പ് പോർട്ടലിന്റെ വിശദാംശങ്ങൾ നൽകണം.

Monday, 30 August 2021

പ്രീ-മെട്രിക്സ്കോളർഷിപ്പിന് (2021-22) ഓൺലൈനായി അപേക്ഷ ക്ഷണിച്ചു

ഈ വർഷത്തെ (2020-22) Pre-Matric സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള  പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് രജിസ്ട്രേഷൻ/ പുതുക്കൽ എന്നിവ ആരംഭിച്ചു 

 നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

Circular
സർക്കാർ, എയ്ഡഡ് മറ്റ് അംഗീകാരമുള്ള സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 10 വരെയുളള ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പ്പെടുന്ന കുട്ടികൾക്ക് സ്കോളർഷിപിന് അപേക്ഷിക്കാവുന്നതാണ്.

  • നവംബർ 15 വരെ അപേക്ഷിക്കാം  
  • വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം
  • മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% ലധികം മാര്‍ക്ക് ലഭിച്ചവരുമാകണം

അപേക്ഷ സമർപിക്കാൻ ആവശ്യമായ രേഖകൾ

  • Mark List (കഴിഞ്ഞ വർഷം പഠിച്ച സ്ക്കൂളിൽ നിന്ന് വാങ്ങുക )
  • ആധാർ കാർഡ്
  • Bank പാസ് ബുക്ക്
  • വരുമാന സർട്ടിഫിക്കറ്റ് (വാർഷിക വരുമാനം 1  ലക്ഷത്തിന് കൂടാൻ പാടില്ല) വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് നിർബന്ധം ആണ്
  • ഫ്രഷ് അപേക്ഷ സമർപ്പിക്കുന്നവർ രക്ഷിതാവിന്റെ മെബൈൽ കയ്യിൽ കരുതുക
  • റിനിവേൽ ആണെങ്കിൽ കഴിഞ്ഞവർഷത്തെ അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും ഉണ്ടെങ്കിൽ കൈയിൽ കരുതുക

  • ഇതര സംസ്ഥാനത്തിലെ കുട്ടികളാണെങ്കിൽ Bonafide സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
ഈ രേഖകളുമായി അടുത്തുള്ള അക്ഷയയിൽ ചെല്ലുകയോ IT പരിജ്ഞാനം ഉള്ളവർക്ക് കമ്പ്യൂട്ടർ / മെബൈൽ ഉപയോഗിച്ച് സ്വയം ചെയ്യുകയോ ചെയ്യാവുന്നതുമാണ്

NB : കഴിഞ്ഞ വർഷം അപേക്ഷ സമർപ്പിച്ചവരാണെങ്കിൽ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കുട്ടിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി രജിസ്റ്റർ നമ്പർ കണ്ടെത്താം "No Record Found" എന്നാണ് കാണിക്കുന്നതെങ്കിൽ Fresh ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

  • കുട്ടികളുടെ പഠന ചിലവുകൾ രേഖപെടുത്താനായുള്ള അവസാന കോളത്തിൽ (Misc.Fee ) 5000 - 7000 ത്തിനുള്ളിൽ നൽകാം.
  • അപേക്ഷയുടെ അവസാന തീയതി നവംബർ 15  ആണെങ്കിലും October 31 ന് മുൻപ് തന്നെ രജിസ്റ്റർ ചെയ്ത് പ്രിന്റ് സ്ക്കൂളിൽ സമർപ്പിക്കുക അവസാന നിമിഷം site slow ആവാൻ സാധ്യതയുണ്ട്

Wednesday, 2 June 2021

E-grantz3.0/ 2021-2022 PORTAL

2021-2022 വര്‍ഷം വിദ്യാര്‍ഥികളെ പ്രൊമോട്ട് ചെയ്യുന്നതിനും സ്കോളര്‍ഷിപ്പ് അപേക്ഷ ഓണ്‍ലൈന്‍ ആയി അയക്കുന്നതിനും e-grantz3.0/ 2021-2022 പോര്‍ട്ടല്‍ തയ്യാറായി .
വിദ്യാര്‍ഥികളെ പ്രൊമോട്ട് ചെയ്യുക , മറ്റു സ്കൂളില്‍ നിന്നും വന്ന വിദ്യാര്‍ഥികളെ അഡ്മിറ്റ് ചെയ്യുക സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ അയക്കുക തുടങ്ങിയവ ഇപ്പോള്‍ സാധിക്കുന്നതാണ് 
പ്രത്യേകം ശ്രദ്ധിക്കേുണ്ടുന്ന മറ്റു കാര്യങ്ങള്‍
ഒരു വിദ്യാര്‍ഥിക്ക് തന്നെ പല വിധത്തിലുള്ള സ്കോളര്‍ഷിപ്പിന് അര്‍ഹതയുാകും.ഇവയെല്ലാം തന്നെ Apply for Scholarship  എന്ന ഓപ്ഷന്‍ വഴി പ്രത്യേകം പ്രത്യേകമായി ക്ലര്‍ക്ക് ലോഗിനില്‍ നിന്നും അപ്ലൈ ചെയ്ത് പ്രിന്‍സിപ്പല്‍ ലോഗിനില്‍നിന്നും ഫോര്‍വേഡ് ചെയ്യേതാണ്.

ഉദാ:- നാലാം ക്ലാസില്‍ പഠിക്കുന്ന SC വിഭാഗത്തിലെ വേടന്‍ സമുദായത്തില്‍
പെട്ട ഒരു വിദ്യാര്‍ഥിക്ക് ലംപ്സംഗ്രാന്‍റ്, പ്രൈമറി എയ്ഡ്, പ്രതിമാസ സ്റ്റൈപ്പന്‍റ് എന്നീ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഇവ ഓരോന്നും പ്രത്യേകമായി അയച്ചാല്‍ മാത്രമേ കുട്ടിക്ക് തുക ലഭിക്കുകയുള്ളൂ,

Apply for Scholarship എന്ന ഓപ്ഷനില്‍ ഓരോ സ്കീമുകളായി സെലക്റ്റ്
ചെയ്ത് അതാത് ക്ലാസുകള്‍ സെലക്റ്റ് ചെയ്യുമ്പോള്‍ അര്‍ഹതയുള്ള
വിദ്യാര്‍ഥികളുടെ ലിസ്റ്റ് സൈറ്റില്‍ തന്നെ ലഭ്യമാകുന്നതാണ്. അത് ഫോര്‍വേര്‍ഡ്ചെയ്താല്‍ മതിയാകും

Apply for Scholarship എന്ന ഓപ്ഷനില്‍ ഓരോ സ്കീമിലും എല്ലാ ക്ലാസിലും
ഉള്ള കുട്ടികളുടെ പട്ടിക നിര്‍ബന്ധമായും പരിശോധിച്ച് ഫോര്‍വേഡ് ചെയ്യേതാണ്.
പുതുതായി കുട്ടികളുടെ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള Add New Studentsഎന്ന ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമല്ല. ആയത് സൈറ്റില്‍ ആക്ടീവ് ആതിനു ശേഷം പുതുതായി ചേരുന്ന കുട്ടികളുടെ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.യുസര്‍ മാന്വലും മറ്റ് വിവരങ്ങളും ഡൌണ്‍ലോഡ്സില്‍
 
2021-2022 അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം കുട്ടികള്‍ക്കുള്ള ലപ്സം ഗ്രാന്റിനു അപേക്ഷിക്കാം.

സംസ്ഥാനത്തെ സർക്കാർ, എയ്ഡ് അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ  അഫിലിയേറ്റഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മറ്റർഹ വിഭാഗം (ഒ.ഇ.സി വിദ്യാർത്ഥികൾക്കും സൂചനയിലെ സർക്കാർ ഉത്തരവ് പ്രകാരം ആറ് ലക്ഷം രൂപ വാർഷിക വരുമാന പരിധിയ്ക്ക് വിധേയമായി ഒ.ഇ.സി വിഭാഗങ്ങളുടേതിന് സമാനമായ വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചിട്ടുള്ള ഇതര സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കും അർഹമായ തുക ഇ-ഗ്രാന്റ്സ് 30 പോർട്ടൽ മു വിതരണം ചെയ്യുന്നതാണ്. 
സ്കൂൾ പ്രധാനാധ്യാപകർ അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ http://www.egrantz.kerala.gov.in/ എന്ന സ്കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈൻ ആയി 25.06.2021 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കേണ്ടതാണ്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

നിർദ്ദേശങ്ങൾ
  1. മുൻവർഷങ്ങളിൽ ഈ ആവശ്യത്തിനായി ലഭ്യമാക്കിയിട്ടുള്ള യൂസർ നെയിം, പാസ് വേർഡ് എന്നിവ ഉപയോഗിച്ചാണ് ഗ്രാന്റ്സ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടത്. 
  2. ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹമായ സമുദായങ്ങളുടെ പട്ടികകൾ അനുബന്ധം 1, 2 ആയി ചേർക്കുന്നു. അനുബന്ധം 1 ലെ സമുദായങ്ങൾക്ക് വരുമാന പരിധി ബാധകമല്ല. അനുബന്ധം 2 ലെ സമുദായങ്ങളുടെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ അധികരിക്കരുത്
  3. പുതുതായി സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ മാത്രമേ പ്രത്യേകം ഡാറ്റാ എൻട്രി നടത്തേണടതുള്ളൂ. മുൻ വർഷം ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ promote ഓപ്ഷൻ മുഖേന അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകിയാൽ മതിയാകും.
  4. വിദ്യാർത്ഥികളുടെ ജാതി, വരുമാനം എന്നിവ സംബന്ധിച്ച് ആധികാരിക രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രം ഡാറ്റ എന്റർ ചെയ്യേണ്ടതാണ്.
  5. വിദ്യാഭ്യാസാനുകൂല്യങ്ങൾ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്. ആയതിനാൽ വിദ്യാർത്ഥിയുടെ പേരിലുള്ളതോ, വിദ്യാർത്ഥിയുടേയും രക്ഷിതാവിന്റേയും പേരിലുള്ള ജോയിന്റ് അക്കൌണ്ടോ മാത്രം എന്റർ ചെയ്യേണ്ടതാണ്. പ്രസ്തുത അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കുന്നതിന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകേണ്ടതാണ്. എന്റർ ചെയ്യുന്ന അക്കൌണ്ട് വിവരങ്ങളുടെ കൃത്യതയിൽ പ്രധാനാധ്യാപകരുടെ വ്യക്തിപരമായ ശ്രദ്ധ ഉണ്ടായിരിക്കേണ്ടതാണ്. 
  6. സർക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങൾ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികളുടെ ലിസ്റ്റ് ഓൺ ലൈൻ ആയി പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ബന്ധപ്പെട്ട മേഖലാ ഡെപ്യൂട്ടി ഡയറക്ടർക്ക് ഫോർവേഡ് ചെയ്യേണ്ടതാണ്. ഹാർഡ് കോപ്പി സമർപ്പിക്കേണ്ടതില്ല.

Tuesday, 16 June 2020

e-grantz3.0/ 2021-2022