Thursday 4 August 2022

സ്വാതന്ത്ര്യത്തിന്റെ അമ്യത വര്‍ഷം

      

     ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും ഈ പ്രസംഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കുന്നു. സ്വാതന്ത്ര്യദിന പരിപാടികൾ ഔദ്യോഗികമായി പ്രക്ഷേപണം ചെയ്യുന്നത് ദൂരദർശനാണ്. സാധാരണയായി ഉസ്താദ് ബിസ്മില്ല ഖാന്റെ ഷെഹ്നായി സംഗീതത്തിൽ നിന്നാണ് തത്സമയ പരിപാടികൾ ആരംഭിക്കുന്നത്. പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി ഇന്ത്യയിലുടനീളം സ്വാതന്ത്ര്യദിനം ആചരിക്കുന്നു.
 
75ന്റെ തികവിൽ സ്വതന്ത്ര ഭാരതത്തിൻറെ ചിറകുകൾ സ്വാഭിമാനത്തോടെ ലോക രാഷ്ട്രങ്ങൾക്ക് ഇടയിൽ ഉയരങ്ങളിലേക്ക് വരുമ്പോൾ അഭിമാനം കൊള്ളാത്ത ഭാരതീയര്‍ ഉണ്ടാവുകയില്ല.  ആത്മാഭിമാനത്തോടെ ഏതൊരു ഭാരതീയനും തലയുയർത്തി നിൽക്കുവാൻ കഴിയുന്ന ഒരു നിമിഷമാണ് സമാഗതമായിരിക്കുന്നത്.   75 വർഷങ്ങൾക്കു മുൻപേ 1947 ആഗസ്റ്റ് 15 അർദ്ധരാത്രിയിൽ ഡൽഹിയിലെ റെഡ് ഫോർട്ടിനു മുന്നിൽ ജവഹർലാൽ നെഹ്റു ഉയർത്തിയ അശോകചക്രമേറിയ പതാക പാറിപ്പറഞ്ഞപ്പോൾ പുളകം കൊള്ളാത്ത ഒരു ഭാരതീയൻ പോലും ഉണ്ടാകില്ല.   
 
    ആയിരങ്ങൾ ജീവൻ നൽകി അടിയുടെ, ഇടിയുടെ, വെടിയുടെ, പട്ടാളക്കാരുടെ കുന്തമുനകൾ തുളച്ചു കയറിയ ആഴമേറിയ മുറിവുകളിലൂടെ ഒലിച്ചിറങ്ങിയ രക്തത്തിലൂടെ, ജയിലറകളിൽ അടച്ചു പൂട്ടപ്പെട്ട ആയിരങ്ങളുടെ രോദനത്തിന്റെ ഗില്ലറ്റുകൾക്കുള്ളിൽ തലയറ്റുപോയ ജീവനുകളിലൂടെ ആർത്ത് വിളിക്കപ്പെട്ട ആഗ്രഹങ്ങളുടെയും മോഹങ്ങളുടെയും ലക്ഷ്യബോധത്തിന്റെയും കർമ്മഫലമായി നേടിയെടുത്ത സ്വാതന്ത്രത്തിന്റെ വെള്ളി കതിരുകൾ ഓരോ ഭാരതീയനെയും പുൽകിയ നിമിഷങ്ങളുടെ 76 ജന്മദിനം ആഗതമായിരിക്കുന്നു.   
 
ഹിംസയുടെയും നിരായുധനായി മരണം വരെ നിരാഹാര സമരം എന്ന സ്വയം ശിക്ഷയിലൂടെ ആയുധവുമായി ലോകത്ത് ആദ്യമായി സൂര്യനുദിക്കാത്ത സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടീഷുകാരെ കീഴ്പ്പെടുത്താൻ കഴിഞ്ഞ ഏക രാജ്യമാണല്ലോ ഭാരതം. അടർക്കളത്തിൽ അർദ്ധനഗ്നനായി ആശയങ്ങളുടെയും ആദർശത്തിന്റെയും ദാർശനികതയുടെയും ശിലാഫലകവുമായി ജീവൻ പകർന്ന നമ്മുടെ സമരനായകൻ ബാപ്പുജി എന്ന മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി അവരോധിക്കപ്പെട്ടത് കേവലം സാന്ദർഭികം മാത്രമല്ല .

സ്വാതന്ത്ര്യസമരഭൂമിയിൽ എരിഞ്ഞടങ്ങിയ അനേകം സ്വാതന്ത്ര്യ പ്രേമികളുടെ ശാക്തീകരണം സാധ്യമാക്കാൻ അവരുടെ ബലിദാന ലക്ഷ്യം സഫലമാക്കാൻ സ്നേഹത്തിന്റെയും സഹനത്തിന്റെയും മാർഗത്തിലൂടെ സ്വയം രക്തസാക്ഷിയായി അസാധ്യമെന്ന് ലോകരാഷ്ട്രങ്ങൾ വിലയിരുത്തിയ ആശയത്തെ ധീരതയുടെയും അഹിംസയുടെയും നിരാഹാരം എന്ന സമരം മാർഗ്ഗത്തിലൂടെയും സ്വാതന്ത്ര്യം എന്ന പരമലക്ഷ്യം നേടിയെടുത്ത ഒരു യോദ്ധാവിന്റെ ശിരസ്സിനെ അണിയിക്കാൻ അനുരൂപമായ പൊന്‍തൂവൽ ആയിരുന്നു അത് എന്നതുകൊണ്ടായിരുന്നു

        ദക്ഷിണാഫ്രിക്കൻ മണ്ണിൽ തുടങ്ങിയ സമരങ്ങളിലൂടെ ബ്രിട്ടീഷ് പട്ടാളം ചവിട്ടിയൊടിച്ച സ്വന്തം പല്ലുകളുടെയും മോണയുടെയും വേദന വകവയ്ക്കാതെ താങ്കളുടെ കാലുകൾക്ക് എന്തെങ്കിലും പറ്റിയോ എന്ന് ക്ഷമാപൂർവ്വം പ്രതികരിച്ച സഹന ശക്തിയും അനിതര സാധാരണമായ അറിവും ദിശാബോധവും നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് കൊച്ചു കൊച്ചു രാജ്യങ്ങളായി ജാതിമതവർഗ്ഗ വർണ്ണ വ്യത്യാസങ്ങളും സാംസ്കാരികവും ഭാഷാപരവും വ്യത്യസ്തങ്ങളിലായിരുന്ന പരസ്പരം കലഹിച്ച് യുദ്ധം ചെയ്തും കഴിഞ്ഞിരുന്ന അനേകം ചെറു രാജ്യങ്ങളെ സംയോജിപ്പിച്ച് ഒരു രാജ്യം ഒരു ജനത എന്ന് ഐക്യം ഉണ്ടാക്കാൻ കഴിഞ്ഞത്.
 
     ജനങ്ങളെ പരസ്പരം വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ നയതന്ത്രങ്ങളെ പൊളിച്ചടുക്കി ഇന്ത്യയ്ക്ക് പുറത്തുനിന്ന് ഇന്ത്യയെ കണ്ടു മനസ്സിലാക്കി പ്രവാസികളായ അനേകം ഭാരതമക്കളെ സംയോജിപ്പിച്ച് ജവഹർലാൽ നെഹ്റുവിൻറെയും സർ വല്ലഭായി പട്ടേലിന്റെയുമൊക്കെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ കീഴിൽ രൂപംകൊണ്ട സമരം മുന്നണി പോരാളികളിലെ  സമരവീര്യം എഴുന്നേറ്റപ്പോൾ ബ്രിട്ടീഷ് സാമ്രാജ്യം അവരുടെ തീരുമാനങ്ങൾക്ക് മാറ്റം വരുത്തണമെന്ന് നിലപാട് ഉണ്ടാക്കുവാൻ നിർബന്ധിതരായി.

         സ്വാതന്ത്ര്യ ജന്മാവകാശം എന്ന് ഉദ്ഘോഷിച്ച ലോകമാന്യതിലകൻ,  സമരഭൂമിയിൽ തൂക്കുകയറിലൂടെ ജീവനു വേണ്ടി കയറിവന്ന ഭഗത് സിംഗ്,  സുഭാഷ് ചന്ദ്രബോസ്, ചാൻസിറാണി, ബാലഗംഗാധര തിലക്, ലാലാ ലജബത് റായി,  ദാദാഭായ് നവറോജി, ചന്ദ്രശേഖർ ആസാദ്, തുടങ്ങിയ ആയിരങ്ങളായ ധീരയോദ്ധാക്കൾ സമരഭൂമിയിൽ തങ്ങളുടെ സമസ്ത കഴിവുകളും ഉപയോഗിച്ച് വിവിധ ഘട്ടങ്ങളിൽ ആഞ്ഞടിച്ചപ്പോൾ ബ്രിട്ടീഷ് പട്ടാളത്തിന്റെ ഉരുക്കുമുഷ്ടികൾ ഉടഞ്ഞു വീണു.

         ആഭ്യന്തര കലാപവും രക്ഷിതാവസ്ഥയും മുതലാക്കി കടിച്ചു തൂങ്ങാനാകും എന്ന് കരുതി സ്നേഹിച്ചും ദ്രോഹിച്ചും അടുത്തു കൂടിയ വിദേശ കഴുകന്‍ന്മാരുടെ അഭിലാഷങ്ങൾ തച്ചുടച്ചുകൊണ്ട്, ഉടുതുണിക്ക് മറുതോണിയില്ലാത്ത, ഒരു നേരത്തെ അസ്തിക്ക് വകയില്ലാത്ത പകർച്ചവേദികൾ മൂലവും,  സാംക്രമികരോഗങ്ങളാലും  കേഴുന്ന ഒരു ജനതയുടെ കണ്ണീരൊപ്പാൻ, 
 
          വരണ്ട കൃഷിഭൂമികളും കാലിയായ ഖജനാവും വിവിധ സംസ്കാരവും ഭാഷയും പരസ്പരം കലഹിച്ചിരുന്ന സാമൂഹിക വ്യവസ്ഥയും വിദേശാധിപത്യം ചൂഴ്ന്നെടുത്ത സമ്പദ് വ്യവസ്ഥയുമായി പകച്ചുനിന്ന ഒരു രാഷ്ട്രത്തെ ജനാധിപത്യം സമത്വം സാഹോദര്യം മതേതരത്വം തുടങ്ങിയ അടിസ്ഥാന വ്യവസ്ഥകളിലൂടെ ജാതിമതവർഗ്ഗ വർണ്ണഭാഷാ വ്യത്യാസങ്ങൾ ഇല്ലാത്ത നാനാത്വത്തില്‍ ഏകത്വം എന്ന ആശയം ഓരോ പൗരന്റെയും മൗലികാവകാശങ്ങൾ ഉറപ്പുവരുത്തി.   ജവഹർലാൽ നെഹ്റു,  ഡോക്ടർ അംബേദ്കർ തുടങ്ങിയ വിശ്വവിഖ്യാത  അറിവിൻറെ നിറകുടങ്ങളായ ഒരു കൂട്ടം നേതാക്കളും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നേതൃത്വം ഏറ്റെടുത്തുകൊണ്ട് സുചിന്തമായ ഒരു ഭരണഘടനയ്ക്ക് രൂപം കൊടുത്തുകൊണ്ട് ഒരു സ്വതന്ത്ര ഭരണാധികാരി  ഇന്ത്യ എന്ന രാജ്യത്തിൻറെ ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്ത പദ്ധതികൾ പടിപടിയായി ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് ഭാരതത്തെ നയിച്ചു കൊണ്ടിരിക്കുന്നു.   സ്വതന്ത്ര ഭാരതം ഇന്ന് ലോകത്തിലെ ഒരു പ്രധാന വൻശക്തിയായി വളർന്നിരിക്കുന്നു

     ഇന്ത്യയെ ഇന്ത്യയാക്കിയ സ്വാതന്ത്ര്യ സമര സേനാനികൾക്കും രക്തസാക്ഷികൾക്കും രാഷ്ട്രശില്പികളായ നേതൃനിരയിലെ അതുല്യ പ്രതിഭകള്‍ക്കും മണ്‍ മറഞ്ഞ അവസ്മരിക്കപ്പെട്ട ഓരോ യോദ്ധാവിനും ഇന്ത്യയെ അഭംഗുരം കാത്തുസൂക്ഷിച്ച ഓരോ വ്യക്തിക്കും അതിർവരമ്പുകളിൽ ജീവൻ പണയം വെച്ചുകൊണ്ട് കാവൽ നിന്നവരും ഇന്ത്യക്കുവേണ്ടി ജീവൻ വരിച്ചവരുമായ ഓരോ പട്ടാള ഉദ്യോഗസ്ഥര്‍ക്കും  അഭിവാദ്യമർപ്പിക്കുന്നു നിങ്ങളുടെ ഓരോരുത്തരുടെയും കാൽപ്പാടുകളിൽ  ഓരോ ഭാരതീയനും പ്രണാമം അർപ്പിക്കുന്നു

ഇന്ത്യയെന്ന മാതൃ രാജ്യത്തോട് അകലങ്ങളിൽ ഇരുന്നു പോലും ആരാധനയോടെ  കാണുന്ന  ഓരോ പ്രവാസിക്കും അഭിമാനം പുലരുന്ന ഭാരതത്തിൻറെ വിജയപാതയിലെ പൊൻകതിരുകൾക്ക് എന്നെന്നും തുടർന്നും വിജയം നേരുന്നു
ജയ് ഭാരത് .........ജയ് കിസാൻ ................ജയ് ജവാൻ..................

No comments:

Post a Comment