വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നെടുമങ്ങാട് മഞ്ച ഗവ. വി.എച്ച്.എസ്.എസ്. ഇക്കഴിഞ്ഞ അധ്യാപകദിനത്തിൽ 'ആ കുട്ടി ഗാന്ധിയെ തൊട്ടു' എന്ന ആഡിയോബുക്ക് പുറത്തിറക്കി. വൈക്കം സത്യാഗ്രഹകാലത്ത് വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ടതിനെ അടിസ്ഥാനമാക്കിയാണ് ഈ ശബ്ദപുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
ജയമോഹൻ, വി.എം.ഗിരിജ, ജ്യോതിബായി പരിയാടത്ത്, കെ.സി.നാരായണൻ, പി.പി.രാമചന്ദ്രൻ, കെ.കെ.കൃഷ്ണകുമാർ, റഫീക്ക് അഹമ്മദ്, എൻ.ജി.നയനതാര, അജയ് പി മങ്ങാട്ട്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കല്പറ്റ നാരായണൻ, ഡോ.ബി.ബാലചന്ദ്രൻ എന്നിവർക്കൊപ്പം വിദ്യാർത്ഥിനിയായ എസ്.ഉമയുടെ പ്രഭാഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്.
5 മുതൽ 8 മിനിറ്റ് വരെ ദൈർഘ്യമുള്ളതാണ് ഓരോ പ്രഭാഷണവും. അധ്യാപകർക്ക് ദിവസവും ഒന്നോ രണ്ടോ പ്രഭാഷണം വീതം കുട്ടികൾക്ക് കേൾപ്പിച്ചുകൊടുക്കാനും തുടർന്ന് ഈ ശബ്ദപുസ്തകത്തെ അടിസ്ഥാനമാക്കി കുട്ടികളുടെ ചർച്ച സംഘടിപ്പിക്കാനും കഴിയും. ഈ ലിങ്കിൽ നിന്ന് ശബ്ദപുസ്തകം കേൾക്കാം; ഡൗൺലോഡ് ചെയ്യാം:
https://radiomancha.blogspot.com/p/akgt.html