Wednesday, 22 January 2025

ANTICIPATORY INCOME TAX CALCULATOR 2024-25 (2025-26)



DOWNLOAD CALC ODS FILE

From
Gigi Varughese
Chirathalackal House
Near O.E.M School,Eraviperoor P.O,
Thiruvalla -689542
04692665642

ANTICIPATORY INCOME TAX CALCULATOR 2024-25

 

Easy Tax 2.2

Excel        and       LibreOffice

Sudheer Kumar T K,
Kokkallur,
Phone 9495050552

2024-25 ANITICIPATORY TAX CALCULATOR

 


2024-25 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള (FY 2024-25 | AY 2025-26) നികുതി കണക്കാക്കി 12 ല്‍ ഒരു ഗഡു മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. 2024-25 സാമ്പത്തിക വർഷത്തെ പ്രതീക്ഷിത വരുമാനം കണക്കാക്കി (ശമ്പള വരുമാനം/ശമ്പളേതര വരുമാനം) ആൻഡിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ് തയ്യാറാക്കി മാർച്ച് മാസത്തെ ശമ്പളം പ്രോസസ് ചെയ്യുന്നതിന് മുമ്പ് അതാത് ഓഫീസുകളിൽ അതുമായി ബന്ധപ്പെട്ട സെക്ഷനിൽ ഏൽപ്പിക്കേണ്ടതാണ്. എന്നാൽ മാത്രമേ ടാക്സ് അടക്കേണ്ടി വരുന്നവർക്ക് 12 മാസം കൊണ്ട് വീതിച്ചു ശമ്പളത്തിൽ നിന്നും കുറവ് ചെയ്യുവാൻ സാധിക്കുകയുള്ളൂ. ജീവനക്കാരിൽ നിന്ന് ആന്റിസിപ്പേറ്ററി ടാക്‌സ് ശമ്പളത്തില്‍ പിടിക്കുക എന്നത് ഡിസ്‌ബേര്‍സിംഗ് ഓഫീസറുടെ ബാധ്യത കൂടിയാണ്
      കഴിഞ്ഞ വർഷങ്ങളായി നികുതി ദായകന് Old Regime, New Regime എന്നിവയില്‍ ഇഷ്ടമുള്ള സ്‌കീം സെലക്ട് ചെയ്യാവുന്നതാണ്. ഒരിക്കല്‍ New Scheme സെലക്ട് ചെയ്താല്‍ പിന്നീട് Old Scheme ലേക്ക് മാറാന്‍ കഴിയില്ല എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ നില നില്‍ക്കുന്നുണ്ട്. ആ ധാരണ തെറ്റാണ്. സാധാരണ ശമ്പള വരുമാനക്കാര്‍ക്ക് ഏത് സമയവും ഇഷ്ടമുള്ള സ്‌കീമുകളിലേക്ക് മാറാവുന്നതാണ്. അതിന് യാതൊരു തടസ്സവുമില്ല. എന്നാല്‍ ഒരാളുടെ വരുമാനത്തില്‍ ബിസിനസ് ഇന്‍കം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ഒരിക്കല്‍ പുതിയ സ്‌കീമിലേക്ക് മാറിയാല്‍ പിന്നെ തിരിച്ച് മാറാന്‍ കഴിയില്ല. (Income Tax  Software 2024-25 updated with 9 % DA to prepare Anticipatory Statement)