Saturday, 20 September 2025

കേരള സ്കൂൾ സ്പോർട്സ് 2025


സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ് സ്‌കൂളുകളിലെ ലോവർ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളുടെ കായിക-ഗെയിംസ് മീറ്റ് കേരള സ്റ്റേറ്റ് സ്‌കൂൾ അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ് എന്നാണ് അറിയപ്പെടുന്നത്. സംസ്ഥാന സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് മാത്രമേ കേരള സ്റ്റേറ്റ് സ്കൂൾ അത്ലറ്റിക്സിലും ഗെയിംസ് മീറ്റിലും പങ്കെടുക്കാൻ അർഹതയുള്ളൂ.


6 ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്
1. സ്കൂൾ തല മത്സരങ്ങൾ.
2. ഉപജില്ലാതലം
3. റവന്യൂ ജില്ലാതലം
4. സോണൽ ചാമ്പ്യൻഷിപ്പ്
5. സംസ്ഥാന ഗെയിംസ് ചാമ്പ്യൻഷിപ്പ്
6. സംസ്ഥാന സ്കൂൾ അത്ലറ്റിക്സ്


എല്ലാ സ്കൂളുകളും ഗെയിംസ്, അത്ലറ്റിക്സ് എന്നിവയിൽ സ്കൂൾ മത്സരങ്ങൾ നടത്തണം. പങ്കെടുക്കുന്നയാൾ സ്‌കൂളിലെ സ്ഥിരം വിദ്യാർത്ഥിയായിരിക്കണം കൂടാതെ 19 വയസ്സ് തികയാൻ പാടില്ല. മത്സര വിഭാഗങ്ങൾ 6 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

1. സീനിയർ: 19 വയസ്സിന് താഴെയും 12-ാം ക്ലാസ് വരെ.
2. ജൂനിയർ: 17 വയസ്സിന് താഴെയും പത്താം ക്ലാസ് വരെ.
3. സബ് ജൂനിയർ: 14 വയസ്സിന് താഴെയും എട്ടാം ക്ലാസ് വരെയും.
4. കുട്ടികൾ: 12 വയസ്സിന് താഴെയും ഏഴാം ക്ലാസ് വരെ.
5. എൽപി കിഡ്ഡീസ്: 10 വയസ്സിന് താഴെയും നാലാം ക്ലാസ് വരെ.
6. എൽപി മിനി: 8 വയസ്സിൽ താഴെയും രണ്ടാം ക്ലാസ് വരെ.




Wednesday, 17 September 2025

കേരള സ്‍കൂള്‍ കലോല്‍സവം - 2025



കേരള സ്‍കൂള്‍ കലോല്‍സവം - അറിയേണ്ടതെല്ലാം

അധ്യയന വര്‍ഷത്തെ രണ്ടാം ടേം വിദ്യാലയങ്ങളെ സംബന്ധിച്ച് മേളകളുടെ തിരക്ക് പിടിച്ച മാസങ്ങളാണ്. സ്കൂള്‍ തലത്തിലും സബ് ജില്ലാ - ജില്ലാ തലത്തിലും തുടര്‍ന്ന് സംസ്ഥാന തലത്തിലും വിവിധ മേളകള്‍ സംഘടിപ്പിക്കുന്നതിനുള്ള തിരക്കിലാവും വിദ്യാലയാധികൃതര്‍. ഈ വര്‍ഷത്തെ വിവിധ മേളകളുടെ സമയക്രമം പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ സ്കൂള്‍ കലോല്‍സവവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ചുവടെ ലിങ്കുകളില്‍ . 2026 ജനുവരി മാസത്തില്‍ സംസ്ഥാന സ്കൂള്‍ കലോല്‍സവം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിന് മുന്നോടിയായി ഒക്ടോബര്‍ , നവംബര്‍ മാസങ്ങളിലായി ഉപജില്ലാ , ജില്ലാ കലോല്‍സവങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷിക്കാം. കലോല്‍സവ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച മാനുവലുകളും വിവിധ വര്‍ഷങ്ങളിലെ ഉത്തരവുകള്‍ക്കുമൊപ്പം ഓരോ ഇനത്തിലും മാനുവല്‍ പ്രകാരമുള്ള മൂല്യനിര്‍ണയത്തിനുള്ള സ്കോര്‍ ഷീറ്റുകളും ചുവടെ ലിങ്കുകളില്‍.

സ്‍കൂള്‍ കലോല്‍സവം 2025-26 നിര്‍ദ്ദേശങ്ങള്‍

GOVT ORDERS & CIRCULARS,

മാര്‍ഗദീപം സ്കോളര്‍ഷിപ്പ് 2025-26

ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷമത വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള 2025-26 സാമ്പത്തിക വര്‍ഷത്തെ മാര്‍ഗദീപം സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 22.09.2025.

ലക്ഷ്യം ;- കേരളത്തിലെ സർക്കാർ സ്കൂളുകളിലോ സർക്കാർ എയ്ഡഡ് സ്കൂളുകളിലോ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിജ്ഞാപനം ചെയ്യപ്പെട്ട ന്യൂനപക്ഷ സമുദായങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങൾ), സിഖ്, ബുദ്ധ, ജൈന, പാർസി) വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുക. 


ആര്‍ക്കൊക്കെ അപേക്ഷിക്കാം ;- സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാസയങ്ങളില്‍ 1 മുതല്‍ 8 വരെ ക്ലാസുകളിലെ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങൾ), സിഖ്, ബുദ്ധ, ജൈന, പാർസി  വിദ്യാര്‍ഥികള്‍ക്ക്

Saturday, 13 September 2025

GOVT ORDERS & CIRCULARS


Saturday, 6 September 2025

GOVT ORDERS & CIRCULARS