Monday, 19 November 2018
LSS USS 2019 പരിശീലനം 2
Sunday, 18 November 2018
എസ്എസ്എൽസി: ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഡിസംബർ പത്ത് വരെ സമർപ്പിക്കാം
മാർച്ച് 2019 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സഹായം ആവശ്യമുള്ള
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ അന്തിമ ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി മെഡിക്കൽ സർട്ടിഫിക്കറ്റ്
ഹാജരാക്കുന്നതിനുള്ള സമയപരിധി ഡിസംബർ 10 വരെ നീട്ടി പൊതുവിദ്യാഭ്യസ വകുപ്പ്
ഉത്തരവായി.
കൂൾ' ഓൺലൈൻ പരിശീലന സംവിധാനവുമായി കൈറ്റ്
ഡിസംബർ ആദ്യം തുടങ്ങുന്ന ആദ്യ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
അധ്യയന ദിനങ്ങൾ നഷ്ടപ്പെടുത്താതെ ഇഷ്ടമുള്ള കോഴ്‌സ്
തിരഞ്ഞെടുക്കാനും വിദഗ്ധരായ ഫാക്കൽറ്റികളുടെ സേവനം പ്രയോജനപ്പെടുത്താനും
കഴിയുന്ന ഓൺലൈൻ പരിശീലന സംവിധാനം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ
എഡ്യൂക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തി. സ്‌കൂളുകൾ ഹൈടെക്കായി മാറുന്നതോടൊപ്പം
വിവിധ മേഖലകളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിരവധി പരിശീലനങ്ങൾ
സമാന്തരമായി നടത്തേണ്ട ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് കൂൾ (കൈറ്റ്‌സ് ഓപ്പൺ
ഓൺലൈൻ ലേണിംഗ്) എന്ന സംവിധാനം ആവിഷ്‌കരിച്ചത്. ഇന്ന് ലോകത്ത്
വ്യാപകമായിക്കൊണ്ടിരിക്കുന്ന മൂക് (മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ്) ശൈലിയിലാണ്
'കൂൾ' സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന
പരിപാടിയായിരിക്കും കൂൾ. കേരളം പൊതുവിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യ
ഡിജിറ്റൽ സംസ്ഥാനമായി മാറുന്നതിലെ പ്രധാന ചുവടുവെയ്പാണ് 'കൂൾ' കോഴ്‌സ്
എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
'സമഗ്ര'
പോർട്ടലിന്റെ സമീപന രേഖയിൽ പരാമർശിച്ചിട്ടുള്ള ലേണിംഗ് മാനേജ്‌മെന്റ്
സംവിധാനത്തിന്റെ വിപുലീകരണമായാണ് 'കൂൾ' തയ്യാറാക്കിയിട്ടുള്ളത്. ആദ്യഘട്ടം
സമഗ്ര
Saturday, 17 November 2018
Kerala Noon Meal Software
Noon Meal Software OK
app.keralamdms.com പ്രശ്നങ്ങളൊക്കെ പരിഹരിച്ചതായി കാണുന്നു.
1. Bank Transaction
ബാങ്കിൽ നിന്നും പണം പിൻവലിക്കുമ്പോഴും ബാങ്കിലേക്ക് പണം അടയ്ക്കുമ്പോഴും ഇതുപയോഗിക്കാം.
(ബാങ്കിലേക്ക് പണം അടയ്ക്കുന്നത് rare case. ഉദാ: ഓഡിറ്റ് ഒബ്ജക്ഷൻ)
പണം പിൻവലിക്കുമ്പോൾ
app.keralamdms.com പ്രശ്നങ്ങളൊക്കെ പരിഹരിച്ചതായി കാണുന്നു.
- Cook Attendance ഒഴിവാക്കി. കുട്ടിയ്ക്ക് ഭക്ഷണം കൊടുത്താൽ Cook ഹാജരായി എന്നർത്ഥം.
- K2 Form, NMP-1 ഇവയുടെ downloading പ്രശ്നം തീർന്നു. Click ചെയ്താൽ ഉടൻ കിട്ടുന്നുണ്ട്.
- Menu ഉൾപ്പെടുത്താൻ എളുപ്പം. ബോക്സിൽ ടിക്ക് കൊടുത്ത് സേവ് ചെയ്യാം.
- Account ആണ് പൂർണ്ണമാകാത്തത്. DPI യിൽ നിന്നും Noon Meal Account ലേയ്ക്ക് വരുന്ന പണം Autopost ആയി Software ൽ എത്തും. നാം enter ചെയ്യേണ്ടതില്ല. പക്ഷേ ഇത് പ്രവർത്തന സജ്ജമായിട്ടില്ല. എന്നാൽ 1.6.18 ലെ Opening Balance സെറ്റ് ചെയ്യാം. ഈ തുക കൂടുതലുള്ളവർക്ക് Accounts ലെ എല്ലാ കാര്യങ്ങളും ചെയ്യാം. എന്നാൽ ഈ തുക കുറവാണെങ്കിൽ കഴിയില്ല. Autopost ആ കുന്നതു വരെ കാത്തിരിക്കണം.
1. Bank Transaction
ബാങ്കിൽ നിന്നും പണം പിൻവലിക്കുമ്പോഴും ബാങ്കിലേക്ക് പണം അടയ്ക്കുമ്പോഴും ഇതുപയോഗിക്കാം.
(ബാങ്കിലേക്ക് പണം അടയ്ക്കുന്നത് rare case. ഉദാ: ഓഡിറ്റ് ഒബ്ജക്ഷൻ)
പണം പിൻവലിക്കുമ്പോൾ
Thursday, 15 November 2018
അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് സ്‌കൂളുകളില്‍ കോമണ്‍പൂളില്‍
ഉള്‍പ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകരില്‍ നിന്നും 2018-19
വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട
പ്രധാനാധ്യാപകര്‍ക്കും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും 24ന്
വൈകുന്നേരം അഞ്ചിന് മുമ്പ് അപേക്ഷകള്‍ നല്‍കണം.
ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ നവംബര്‍ 30 വരെ സമര്‍പ്പിക്കാം
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ
പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി നവംബര്‍ 30
വരെ ദീര്‍ഘിപ്പിച്ചു.
രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
1998 ജനുവരി ഒന്ന് മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ
കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ പുതുക്കാന്‍
കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി
നഷ്ടപ്പെടാതെ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം.
മേല്‍പ്പറഞ്ഞ കാലയളവില്‍ സീനിയോറിറ്റി നഷ്ടപ്പെട്ട തിരുവനന്തപുരം
ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 31നകം എംപ്ലോയ്‌മെന്റ്
രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍
ഹാജരാകുകയോ, എംപ്ലോയ്‌മെന്റ് വകുപ്പിന്റെ വെബ്‌സൈറ്റായ www.employment.kerala.gov.in
മുഖേന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്‌പെഷ്യല്‍
റിന്യൂവല്‍ ഓപ്ഷന്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ പ്രത്യേക
പുതുക്കല്‍ നടത്താം.
വിദ്യാസമുന്നതി -സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ് സ്‌കീമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളില്‍പ്പെടുന്നതും
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ കുടുംബങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോര്‍ത്ഥികള്‍ക്കുമായി കേരള സംസ്ഥാന മുന്നാക്ക
സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (സുമന്നതി) നടപ്പിലാക്കി വരുന്ന
വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ് സ്‌കിമുകളിലെ 2018
-19 വര്‍ഷത്തേയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ണ്ടറി,
ബിരുദം, ബിരുദാനന്തര ബിരുദം, സി.എ, സി.എം.എ (ഐ.സി.ഡബ്‌ളിയു.എ), സി.എസ്,
ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം,
ഗവേഷക വിഭാഗം (പി.എച്ച്.ഡി, എം.ഫില്‍), ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്
കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും,
മെഡിക്കല്‍/എന്‍ജിനിയറിംഗ് (ബിരുദം ആന്റ് ബിരുദാനന്തര ബിരുദം) സിവില്‍
സര്‍വീസ്, ബാങ്ക്/പി.എസ്.സി/യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷാ
പരിശിലനത്തിനുള്ള ധനസഹായവുമാണ് ലഭിക്കുന്നത്.
Wednesday, 14 November 2018
GOVT ORDERS & CIRCULARS
- കാലവർഷക്കെടുതി - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പെൻഷൻകാരുടെ ഒരു മാസത്തെ പെൻഷൻ നൽകുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ
- ഡി പി സി (ഹയർ) 2019 -കോൺഫിഡൻഷ്യൽ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച്
- തിരുപ്പതി രാഷ്ട്രീയ സംസ്കൃത സംസ്ഥാൻ നടത്തുന്ന പ്രാക് ശാസ്ത്രി കോഴ്‌സ് ,പ്രീ ഡിഗ്രി (പ്ലസ് 2 ) ന് തത്തുല്യമായി അംഗീകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു സ.ഉ.(കൈ)നം.137/2018/പൊ.വി.വ. 03.10.2018 Equalency
- Higher Secondary - Confidential Report
- തൃശൂർ ജില്ലയിൽ കൈപ്പമംഗലം മണ്ഡലത്തിലെ സ്കൂളുകളിൽ കുട്ടികൾ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു വിറ്റു കൊണ്ട് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം നൽകിയ മാതൃക സംസ്ഥാനത്തു എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്നത് സംബന്ധിച്ച്
- വിദ്യാലയങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കപ്പെടുന്നു എന്നുറപ്പാക്കുന്നതു സംബന്ധിച്ച്
- സംസ്ഥാനതലത്തിൽഹൈസ്കൂൾ ,ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാർഥികൾക്കുള്ള ഐ ടി മത്സരങ്ങൾ സംഘടിപ്പിക്കുന്നതു സംബന്ധിച്ചുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു
Monday, 12 November 2018
അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി: മന്ത്രി സി രവീന്ദ്രനാഥ്
ലോകത്തിലെ ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ പുതിയ പാഠ്യപദ്ധതി അടുത്ത
അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നടപ്പിലാക്കുമെന്ന്
പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ഇരിക്കൂര്‍ ഗവ.
ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ഹയര്‍ സെക്കന്ററി ബ്ലോക്ക്
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കടന്നുപോയ എല്ലാ
പാഠ്യപദ്ധതികളുടെയും നന്മകള്‍ ഉള്‍ക്കൊണ്ടായിരിക്കും പുതിയ പാഠ്യപദ്ധതി.
അതിനുള്ള ശ്രമം കരിക്കുലം കമ്മിറ്റി ആരംഭിച്ചു കഴിഞ്ഞു. അടുത്ത
പ്രവേശനോത്സത്തിന് മുമ്പായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 141
പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുമെന്നും ഒന്ന് മുതല്‍
പ്ലസ് ടു വരെയുള്ള എല്ലാ സ്‌കൂളുകളും ഹൈടെക്കാക്കി മാറ്റുമെന്നും മന്ത്രി
പറഞ്ഞു. ഇതോടെ ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്തെ ആദ്യത്തെ ഡിജിറ്റല്‍
സംസ്ഥാനമായി കേരളം മാറും. സംസ്ഥാനത്തെ പഠന പെഡഗോജി നവീകരിക്കുന്നതിന്
സമഗ്ര പോര്‍ട്ടല്‍ രൂപീകരിച്ച് പാഠഭാഗങ്ങളെ ഡിജിറ്റലൈസ് ചെയ്ത്
അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയാണ്. ടെക്നോളജിക്കല്‍ പെഡഗോജി എന്ന ആധുനിക
സംവിധാനം സ്‌കൂളുകളില്‍ കൊണ്ടുവരികയാണ്.
Sunday, 11 November 2018
November 14 (ശിശുദിനം ക്വിസ്)
ശിശുദിനവുമായി ബന്ധപ്പെട്ട് തയാറാക്കിയ രണ്ട് സെറ്റു ചോദ്യങ്ങൾ

തയാറാക്കി അയച്ചു തന്നത് :
ശ്രീമതി. തസ്നിം ഖദീജ,
ജി.എൽപി.എസ് കാരാട്, മലപ്പുറം
തയാറാക്കി അയച്ചു തന്നത് :
ശ്രീ. മാനസ് ആർ.എം
കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് സബ്ജില്ല
Saturday, 10 November 2018
മലയാളത്തിളക്കം
മലയാളത്തിളക്കം നിർവഹണ മർഗരേഖ 2018
1. LP SECTION HAND BOOK
2. UP SECTION HAND BOOK
3. HS SECTION HAND BOOK
1. LP SECTION HAND BOOK
2. UP SECTION HAND BOOK
3. HS SECTION HAND BOOK
പ്രൈമറി ക്ളാസിലെ കുട്ടികളുടെ മലയാള ഭാഷാശേഷി
ലക്ഷ്യമിട്ട് മലയാളത്തിളക്കം പരിപാടി ആരംഭിച്ചു.. കഥകള്‍,
സംഭാഷണങ്ങള്‍, പാട്ടുകള്‍, വീഡിയോ ദൃശ്യങ്ങള്‍, ചിത്രങ്ങള്‍, പാവകള്‍
ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ പ്രയോജനപ്പെടുത്തി തികച്ചും
ശിശുകേന്ദ്രീകൃതരീതിയിലാണ് ക്ളാസ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം
കൊണ്ടുമാത്രം മാതൃഭാഷ എഴുതുന്നതിലും വായിക്കുന്നതിലും അത് സര്‍ഗാത്മകമായി
ഉപയോഗിക്കുന്നതിലും പ്രകടമായ മാറ്റമാണ് കാണുന്നതെന്ന് പരിശീലനത്തില്‍
പങ്കെടുക്കുന്ന അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു. പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമയാണ്
മലയാളത്തിളക്കം” പദ്ധതി സര്‍വശിക്ഷാ അഭിയാന്‍
നടപ്പിലാക്കുന്നത്. മലയാളത്തിളക്കം Module -മായി ബന്ധപ്പെട്ട വിഡിയോ ലിങ്കുകൾ
Friday, 9 November 2018
GOVT ORDERS & CIRCULARS
- KSR Part I, അനുബന്ധം XII A യും അനുബന്ധം XII C യും ചട്ടങ്ങൾ പ്രകാരമുള്ള ശൂന്യവേതനാവധി അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പുതുക്കിയ നിർദ്ദേശങ്ങൾ
- Launching Mobile App for Treasury Savings Bank (TSB) and Pensioner's portal
- 2019-20 വർഷത്തേക്കാവശ്യമായ 1 മുതൽ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ KITE വെബ്സൈറ്റിൽ ഓൺലൈനായി ഇൻഡന്റിങ് നൽകുന്നത് സംബന്ധിച്ച്
- SSLC - Circular - Concession for CWSN - Date correction circular dtd 05-11-2018
- പ്രധാനാദ്ധ്യാപകർ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്ഥാനക്കയറ്റം -പരിത്യജപത്രം അംഗീകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
Thursday, 8 November 2018
Wednesday, 7 November 2018
Part Time Teachers ഉള്ള സ്കൂളുകളുടെ ശ്രദ്ധയ്ക്ക്
Part time പോസ്റ്റിൽ നിയമനം ലഭിക്കുകയും 31.3.2013 നു ശേഷം
Full Time Benefit ലഭിക്കുകയും ചെയ്തിട്ടുള്ളവർ Contributory Pension
Scheme ലാണ് വരുന്നത്.(31.3.2013 നു ശേഷം നിയമിതരായ എല്ലാവർക്കും ബാധകമായ
നിയമം)
എന്നാൽ
1.4.13 നു മുമ്പ് ഏതെങ്കിലും സർവീസിൽ നിയമനം ലഭിച്ചവർക്ക്, അവർ നൽകുന്ന
Option ന്റെ അടിസ്ഥാനത്തിൽ Statutory Pension Scheme ൽ തുടരുന്നതിനുള്ള
അനുമതി നൽകിയിട്ടുണ്ട്.
- ഇതിനുള്ള Option മൂന്നു മാസത്തിനകം നൽകണമെന്നാണ് വ്യവസ്ഥ.
- എന്നാൽ ഇങ്ങനെ Option നൽകാൻ കഴിയാത്തവർക്കായി 2018 നവംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.
മേൽപ്പറഞ്ഞ
Part time അദ്ധ്യാപകർ (31.3.2013 നു ശേഷം Full Time Benefit ലഭിച്ചവർ) ഈ
അവസരം പ്രയോജനപ്പെടുത്തുക. ഇല്ലെങ്കിൽ അവർ contributory pension scheme ൽ
വരികയും NPS വിഹിതം അടയ്ക്കേണ്ടതായി വരികയും ചെയ്യും.
Option Form ഉം ബന്ധപ്പെട്ട മൂന്ന് ഓർഡറുകളും ചുവടെ.
Saturday, 3 November 2018
ഡെപ്യൂട്ടേഷന്‍ നിയമനം
എസ്.സി.ഇ.ആര്‍.ടി (കേരള) യിലേക്ക് ആര്‍ട്ട് എഡ്യൂക്കേഷന്‍ വിഷയത്തില്‍
ലക്ചറര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന്
സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങള്‍,
സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍ ട്രെയിനിംഗ് കോളേജുകള്‍,
യൂണിവേഴ്‌സിറ്റികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരില്‍ നിന്നും
നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ വകുപ്പ് മേലധികാരികളുടെ
എന്‍.ഒ.സി സഹിതം നവംബര്‍ 15 നു മുമ്പായി ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി,
വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ ലഭിക്കണം.
വിശദവിവരങ്ങള്‍ക്ക്:
സ്‌കൂള്‍ കലോത്സവം: ലോഗോ ക്ഷണിച്ചു
ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്
വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും
പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട
പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. കേരള സ്‌കൂള്‍
കലോത്സവം 2018, ഡിസംബര്‍ ഏഴ്, എട്ട്, ഒന്‍പത് ആലപ്പുഴ
Friday, 2 November 2018
Subscribe to:
Posts (Atom)
