Saturday 30 July 2016

STANDARD 7 UNIT 4

ആവര്‍ത്തന ഗുണനം


 

ഒരു സംഖ്യയുടെ ആവര്‍ത്തിച്ചുള്ള ഗുണനം കൃത്യങ്ക രൂപത്തിലെഴുതുന്നതും ഒരു സംഖ്യ അഭാജ്യ ഘടകങ്ങളാക്കി കൃത്യങ്ക രൂപത്തിലെഴുതുന്നതും, ഒരേ സംഖ്യയുടെ കൃതികള്‍ തമ്മിലുള്ള ഗുണനവും ഹരണവുമാണ് ഈ അധ്യായം കൈകാര്യം ചെയ്യുന്നത്. വലിയ സംഖ്യകളെ കൃത്യങ്ക രൂപത്തില്‍ ചുരുക്കിയെഴുതുക, സ്ഥാനവിലയെ അടിസ്ഥാനമാക്കി ഒരു സംഖ്യ കൃത്യങ്ക രൂപത്തില്‍ പിരിച്ചെഴുതുക എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ സംഖ്യാബന്ധങ്ങളുമായി ബന്ധപ്പെട്ട് ചില നിഗമനങ്ങള്‍ രൂപികരിക്കാനുള്ള  അവസരങ്ങളും ഈ അധ്യായം മുന്നോട്ടു വെയ്ക്കുന്നു.

ബുദ്ധിമാനായ ഒരാള്‍ ഒരിക്കല്‍ രാജാവിനെ മുഖം കാണിക്കാന്‍ എത്തി. അയാള്‍ രാജാവിനോട് താഴ്മയായി അപേക്ഷിച്ചു. ഒരു ചതുരംഗകളത്തിലെ ഒന്നാമത്തെ കളത്തില്‍ ഒരു അരിമണി, രണ്ടാമത്തെ കളത്തില്‍ അതിന്റെ ഇരട്ടി, ഇങ്ങനെ ഓരോ കളത്തിലും ഇരട്ടിയായി അരിമണികള്‍ വെച്ചാല്‍ കിട്ടുന്നത്രയും അരിമണികള്‍ എനിക്കു തരാമോ ?

 

         ഇത്രയും നിസ്സാരമായ കാര്യമാണോ ഒരു രാജാവിനോട് ചോദിക്കുന്നത് ? എങ്കിലും രാജാവ് തന്റെ അനുചരന്മാരെ വിളിച്ച് അരിമണികള്‍ ചതുരങ്ക കളത്തില്‍ നിരത്താന്‍ ആവശ്യപ്പെട്ടു. ഏതാനും കളങ്ങളില്‍ അരിമണികള്‍ വെയ്ക്കുമ്പോഴേക്കും കളങ്ങള്‍ നിറഞ്ഞു, രാജകൊട്ടാരം തന്നെ നിറഞ്ഞു. അരിമണികള്‍ നിറക്കുന്ന ജോലി നിര്‍ത്തിവെക്കാന്‍ രാജാവ് ആവശ്യപ്പെട്ടു. എന്തായിരിക്കും കാരണം? 

 

No comments:

Post a Comment