Friday, 23 January 2026
Sunday, 4 January 2026
Friday, 12 December 2025
Anticipatory Income Tax Calculator FY 2025-26

2025-26 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള (FY 2025-26 | AY 2026-27) നികുതി കണക്കാക്കി 12 ല്‍ ഒരു ഗഡു മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. 2025-26 സാമ്പത്തിക വർഷത്തെ പ്രതീക്ഷിത വരുമാനം കണക്കാക്കി (ശമ്പള വരുമാനം/ശമ്പളേതര വരുമാനം) ആൻഡിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ് തയ്യാറാക്കി മാർച്ച് മാസത്തെ ശമ്പളം പ്രോസസ് ചെയ്യുന്നതിന് മുമ്പ് അതാത് ഓഫീസുകളിൽ അതുമായി ബന്ധപ്പെട്ട സെക്ഷനിൽ ഏൽപ്പിക്കേണ്ടതാണ്.എന്നാൽ മാത്രമേ ടാക്സ് അടക്കേണ്ടി വരുന്നവർക്ക് 12 മാസം കൊണ്ട് വീതിച്ചു ശമ്പളത്തിൽ നിന്നും കുറവ് ചെയ്യുവാൻ സാധിക്കുകയുള്ളൂ. ജീവനക്കാരിൽ നിന്ന് ആന്റിസിപ്പേറ്ററി ടാക്സ് ശമ്പളത്തില്‍ പിടിക്കുക എന്നത് ഡിസ്ബേര്‍സിംഗ് ഓഫീസറുടെ ബാധ്യത കൂടിയാണ്
സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിഞ്ഞ വർഷത്തേത് പോലെ 75,000 രൂപ തുടരും. സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിച്ച് ബാക്കിയുള്ള നികുതി വിധേയ വരുമാനം 12 ലക്ഷത്തിൽ താഴെയുള്ളവർക്ക് സെക്ഷൻ 87(1A) പ്രകാരം 60,000 രൂപ വരെ റിബേറ്റും അനുവദിക്കുന്നുണ്ട്. നിങ്ങളുടെ നികുതി വിധേയ വരുമാനം 12 ലക്ഷം രൂപയാണെങ്കിൽ നിങ്ങൾ അടക്കേണ്ട ടാക്സ് 60,000 രൂപയായിരിക്കും ( 4 ലക്ഷം മുതൽ 8 ലക്ഷം വരെ 5%, 20,000 രൂപയും 8 ലക്ഷം മുതൽ 12 ലക്ഷം വരെ 10%, 40,000 രൂപയും). ഇത്രയും തുക തന്നെ റിബേറ്റ് ആയി അനുവദിക്കുന്നത് കൊണ്ട് 12,75,000 രൂപ വരെയുള്ളവർക്ക് ഒരു രൂപയും നികുതി അടക്കേണ്ടി വരില്ല.
ഇനി ടാക്സബിൾ ഇൻകം 12 ലക്ഷത്തിന് മുകളിലെത്തിയാൽ നിങ്ങൾ 4 ലക്ഷത്തിന് മുകളിലുള്ള മുഴുവൻ തുകയ്ക്കും നികുതി അടക്കേണ്ടതായി വരും. അപ്പോൾ നിങ്ങളുടെ ടാക്സബിൾ ഇൻകം 12 ലക്ഷത്തിന് അല്പം മാത്രം മുകളിലെത്തിയാൽ (ഉദാഹരണം 10 രൂപ കൂടിയാൽ പോലും നിങ്ങൾക്ക് വലിയൊരു നികുതി ബാധ്യത വരുന്നു ( ഉദാഹരണ പ്രകാരം 60,002 രൂപ). ഈ ഒരു സാഹചര്യം ഒഴിവാക്കുന്നതിനാണ് സെക്ഷൻ 87(1B) പ്രാകരം 12 ലക്ഷത്തിന് മുകളിൽ 12,70,587 രൂപ വരെ ടാക്സബിൾ ഇൻകം ഉള്ളവർക്ക് മാർജിനൽ റിലീഫ് എന്ന പേരിൽ ഒരു അധിക കിഴിവ് അനുവദിക്കുന്നത്. ഇത് പ്രകാരം 12 ലക്ഷത്തിനും 12,70,588 നും ഇടയിൽ വരുമാനമുള്ളവരുടെ നികുതി സാധാരണ രീതിയിൽ കണക്കാക്കിയ ശേഷം 12 ലക്ഷത്തിന് മുകളിൽ വരുന്ന വരുമാനം മാത്രം നികുതി അടച്ചാൽ മതി. ബാക്കിയുള്ള തുക 87(1B) പ്രകാരം മാർജിനൽ റിലീഫ് അനുവദിക്കുന്നു.
- Anticipatory Income Tax Calculator FY 2025-26(windows) by Sri.Sudheer Kumar T K
- Anticipatory Income Tax Calculator FY 2025-26 (Ubuntu ) by Sri.Sudheer Kumar T K
Thursday, 30 October 2025
Saturday, 20 September 2025
കേരള സ്കൂൾ സ്പോർട്സ് 2025

6 ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്
1. സ്കൂൾ തല മത്സരങ്ങൾ.
2. ഉപജില്ലാതലം
3. റവന്യൂ ജില്ലാതലം
4. സോണൽ ചാമ്പ്യൻഷിപ്പ്
5. സംസ്ഥാന ഗെയിംസ് ചാമ്പ്യൻഷിപ്പ്
6. സംസ്ഥാന സ്കൂൾ അത്ലറ്റിക്സ്
2. ജൂനിയർ: 17 വയസ്സിന് താഴെയും പത്താം ക്ലാസ് വരെ.
3. സബ് ജൂനിയർ: 14 വയസ്സിന് താഴെയും എട്ടാം ക്ലാസ് വരെയും.
4. കുട്ടികൾ: 12 വയസ്സിന് താഴെയും ഏഴാം ക്ലാസ് വരെ.
5. എൽപി കിഡ്ഡീസ്: 10 വയസ്സിന് താഴെയും നാലാം ക്ലാസ് വരെ.
6. എൽപി മിനി: 8 വയസ്സിൽ താഴെയും രണ്ടാം ക്ലാസ് വരെ.
Wednesday, 17 September 2025
കേരള സ്കൂള്‍ കലോല്‍സവം - 2025
.png)
കേരള സ്കൂള്‍ കലോല്‍സവം - അറിയേണ്ടതെല്ലാം
അധ്യയന വര്‍ഷത്തെ രണ്ടാം ടേം വിദ്യാലയങ്ങളെ സംബന്ധിച്ച് മേളകളുടെ തിരക്ക് പിടിച്ച മാസങ്ങളാണ്. സ്കൂള്‍ തലത്തിലും സബ് ജില്ലാ - ജില്ലാ തലത്തിലും തുടര്‍ന്ന് സംസ്ഥാന തലത്തിലും വിവിധ മേളകള്‍ സംഘടിപ്പിക്കുന്നതിനുള്ള തിരക്കിലാവും വിദ്യാലയാധികൃതര്‍. ഈ വര്‍ഷത്തെ വിവിധ മേളകളുടെ സമയക്രമം പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ സ്കൂള്‍ കലോല്‍സവവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ചുവടെ ലിങ്കുകളില്‍ . 2026 ജനുവരി മാസത്തില്‍ സംസ്ഥാന സ്കൂള്‍ കലോല്‍സവം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിന് മുന്നോടിയായി ഒക്ടോബര്‍ , നവംബര്‍ മാസങ്ങളിലായി ഉപജില്ലാ , ജില്ലാ കലോല്‍സവങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷിക്കാം. കലോല്‍സവ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച മാനുവലുകളും വിവിധ വര്‍ഷങ്ങളിലെ ഉത്തരവുകള്ക്കുമൊപ്പം ഓരോ ഇനത്തിലും മാനുവല്‍ പ്രകാരമുള്ള മൂല്യനിര്‍ണയത്തിനുള്ള സ്കോര്‍ ഷീറ്റുകളും ചുവടെ ലിങ്കുകളില്‍.
GOVT ORDERS & CIRCULARS,
- ബഹു. സുപ്രീംകോടതി വിധിയുടെ ഭാഗമായി K-TET യോഗ്യതയുമായി ബന്ധപ്പെട്ട് സർക്കാർ/ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കാൻ DDE-മാർക്ക് നിർദ്ദേശം..
- സ്കൂള്‍ കലോല്‍സവം 2025-26 നടത്തിപ്പുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍
- SIET-സമഗ്ര ഗുണമേന്മ പദ്ധതി- അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോല്‍സവം 2025- സംബന്ധിച്ച്.
- സ്കൂളുകളില്‍ സ്വതന്ത്രസോഫ്റ്റ്വെയര് ദിനാചരണം നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
- ഹയര്‍സെക്കന്‍ഡറി വിഭാഗം – ജീവനക്കാര്യം -ഇംഗ്ലീഷ്, ഫിസിക്സ് & കെമിസ്ട്രി വിഷയങ്ങളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിക്കുന്നത് – സംബന്ധിച്ച്.
- Treasury Savings Bank ഇടപാടുകളില്‍ ഉപയോഗിക്കുന്ന ചെക്കുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള 'Pay to ....or Bearer' എന്നതില്‍ 'or Bearer' എന്ന വാക്ക് ഒഴിവാക്കി കൊണ്ട് ഉത്തരവ്
- കേരള സ്കൂള്‍ ശാസ്ത്രോല്‍സവം - ഐ ടി മേള 2025- സ്കൂള്‍ , സബ്ജില്ല, ജില്ലാ തലം നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
- ശാസ്തോല്‍സവം മാനുവല്‍ പരിഷ്കരണം സംബന്ധിച്ച്
- സംസ്ഥാനത്തെ ദേശീയ പെന്ഷന് പദ്ധതിയുടെ സുഗമവും ഫലപ്രദവുമായ നടത്തിപ്പിന് പാലിക്കേണ്ട തുടര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
- മാര്‍ഗദീപം സ്കോളര്‍ഷിപ്പ് അപേക്ഷ തീയതി 22.09.2025 വരെ ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച്
- ഹയര്‍ സെക്കണ്ടറി -HSST Junior -Physics, Chemistry, English തസ്തികകളിലേക്ക് ഡിപ്പാര്‍ട്ട്മെന്റല്‍ ഹയര്‍ സെക്കണ്ടറി, മിനിസ്റ്റീരിയര്‍ ജീവനക്കാര്‍, ലാബ് അസിസ്റ്റന്റ് എന്നിവരുടെ തസ്തികമാറ്റ മിയമനം അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്
- മെഡിസെപ്പ് ഗുണഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന പ്രീമിയം തുക പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച്
- സംപൂര്‍ണ പോര്‍ട്ടലില്‍ സ്കൂളുകളുടെ അടിസ്ഥാന വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച്
മാര്‍ഗദീപം സ്കോളര്‍ഷിപ്പ് 2025-26

ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷമത വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള 2025-26 സാമ്പത്തിക വര്‍ഷത്തെ മാര്‍ഗദീപം സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 22.09.2025.
ലക്ഷ്യം ;- കേരളത്തിലെ സർക്കാർ സ്കൂളുകളിലോ സർക്കാർ എയ്ഡഡ് സ്കൂളുകളിലോ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിജ്ഞാപനം ചെയ്യപ്പെട്ട ന്യൂനപക്ഷ സമുദായങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങൾ), സിഖ്, ബുദ്ധ, ജൈന, പാർസി) വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുക.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ;- സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാസയങ്ങളില്‍ 1 മുതല്‍ 8 വരെ ക്ലാസുകളിലെ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങൾ), സിഖ്, ബുദ്ധ, ജൈന, പാർസി വിദ്യാര്‍ഥികള്‍ക്ക്
Tuesday, 16 September 2025
Saturday, 13 September 2025
GOVT ORDERS & CIRCULARS
- PTA Fund ആയി ബന്ധപ്പെട്ട് ബഹു ബാലാവകാശ കമ്മീഷന് ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച്
- ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സംബന്ധിച്ച്
- കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന യുറീക്കാ ശാസ്ത്രകേരളം വിജ്ഞാനോല്സവം നടത്തുന്നതിന് അനുമതി നല്‍കുന്നത് സംബന്ധിച്ച്
- 2018ലെ മലയാള ഭാഷാ പഠന ചട്ടങ്ങള്‍ -2025-26 ലെ സ്കൂള്‍ പരിശോധന -നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
- 2025-26 അധ്യയനവര്‍ഷത്തെ Inspire Award-Manak നോമിനേഷനുകള്‍ നല്‍കുന്നത് സംബന്ധിച്ച്
- 2025-26 അധ്യയനവര്‍ഷത്തെ 1 മുതല്‍ 10 വരെ ക്ലാസുകളിലെ പാദവാര്‍ഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി വിദ്യാലയങ്ങളില്‍ നടത്തുന്നതിനുള്ള അക്കാദമിക മോണിട്ടറിങ്ങ് സംബന്ധിച്ച്
- 2025-26 അധ്യയനവര്‍ഷത്തെ 1 മുതല്‍ 10 വരെ ക്ലാസുകളിലെ പാദവാര്‍ഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്നത് സംബന്ധിച്ച്
Saturday, 6 September 2025
GOVT ORDERS & CIRCULARS
- Supreme Court Judgement on TET Qualification
- സെന്‍ട്രല്‍ പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് കംപോണന്റ് II-അനാരോഗ്യകരമായ ചുറ്റുപാടില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള കേന്ദ്രാവിഷ്കൃത പ്രീമെടിക്ക് സ്കോളര്‍ഷിപ്പ് പദ്ധതി സംബന്ധിച്ച്.
- Vidyarangam” Teachers Award
- സീമാറ്റ് കേരള - സ്കൂള്‍ ലീഡര്‍ഷിപ്പ് അക്കാദമികളുടെ ദക്ഷിമമേഖലാ സെമിനാര്‍ -കേസ് സ്റ്റഡികള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച്.
- MAARGADEEPAM SCHOLARSHIP 2025-26 Addendum to Notification.
- ദേശീയ അധ്യാപക ക്ഷേമഫൗണ്ടേഷന്‍ - എസ് എസ് എല്‍ സി/ഹയര്‍ സെക്കണ്ടറി/ വി എച്ച് എസ് ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ അധ്യാപകരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റ് വിതരണവും സംബന്ധിച്ച്.
- പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ വിഭാഗം അറബിക് അദ്ധ്യാപകരുടെ സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ അന്തിമപ്പെടുത്തി പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു..
- സ്പാർക്ക് - ഗസറ്റഡ് ജീവനക്കാരുടെ ലീവ് പ്രോസസ് ചെയ്യുക / സി.ടി.സി / ആർ.ടി.സി എന്നിവ യഥാസമയം അയക്കുക - ജീവനക്കാരുടെ വിരമിക്കൽ തീയതിക്കു മുമ്പ് ഇത്തരം നടപടികൾ സമയബന്ധിതമായി സ്വീകരിക്കുക - തുടങ്ങിയവ സംബന്ധിച്ച നിർദ്ദേശങ്ങൾ - പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
- OEC,OBC(H) വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ-മെട്രിക്ക് മുതലായ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്കരിച്ച് ഉത്തരവ്
- ശമ്പള സര്‍ട്ടിഫിക്കറ്റും ബാധ്യതാരഹിത പത്രവും നല്കുമ്പോള് ഡി ഡി ഒമാര്‍ പാലിക്കേണ്ട അധിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
Tuesday, 19 August 2025
Sunday, 17 August 2025
Monday, 11 August 2025
SCERT MODEL QUESTIONS 2025 (STD 8-10)
Model Question Paper Class VIII to X
SCERT MODEL QUESTION PAPERS 2025 (LP&UP)


%20(42%20x%2042%20cm).jpg)






