അത്തം പത്തിന് പൊന്നോണം.
അത്തം വെളുത്താൽ ഓണം കറുക്കും.
അത്തം പത്തോണം.
ഓണം പോലെയാണോ തിരുവാതിര?
ഓണം മുഴക്കോലുപോലെ.
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
ഓണം വരാനൊരു മൂലം വേണം.
ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
ഓണത്തേക്കാൾ വലിയ വാവില്ല.
ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.
കാണം വിറ്റും ഓണമുണ്ണണം.
ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
ഓണം കേറാമൂല.
അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ.
അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.
ഉറുമ്പു ഓണം കരുതും പോലെ.
ഉള്ളതുകൊണ്ട് ഓണം പോലെ.
കാണം വിറ്റും ഓണം ഉണ്ണണം
അത്തം കറുത്താല്‍ ഓണം വെളുക്കും
അത്തം പത്തിന് പൊന്നോണം
അത്തം ചിത്തിര ചോതി
അന്തിക്കിത്തറ വറ്റ്
അതീക്കൂട്ടാന്‍ താള്
അമ്മെടെ മൊകത്തൊരു കുത്ത്
ഉത്രാടം ഉച്ചയാകുന്പോള്‍
അച്ചിമാര്‍ക്കു വെപ്രാളം
ഉണ്ടെങ്കില്‍ ഓണം
ഇല്ലെങ്കില്‍ പട്ടിണി
ഓണവും വിഷുവും വരാതെ പോകട്ടെ
ഓണം കഴിഞ്ഞാല്‍
ഓലപ്പുര ഓട്ടപ്പുര
ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരനു കുന്പിളില്‍ തന്നെ കഞ്ഞി.
ഓണം പോലെയാണോ തിരുവാതിര
ഓണം വരാനൊരു മൂലം വേണം
ഓണം മുഴക്കോലു പോലെ
ഓണമുണ്ട വയറേ ചൂളം പാടിക്കിട
ഓണമുണ്ട വയര്‍ ചൂളം പാടും
ഓണത്തിനിടയ്ക്കോ പുട്ടുകച്ചവടം
ഓണത്തിന് ഉറുന്പും കരുതും
ഓണാട്ടന്‍ വിതച്ചാല്‍
ഓണത്തിന് പുത്തരി
ഓണത്തേക്കാള്‍ വലിയ മകമുണ്ടോ?
ഏഴോണവും ചിങ്ങത്തിലെ
തിരുവോണവും ഒന്നിച്ചു വന്നാലോ!
ചിങ്ങമാസത്തില്‍
തിരുവോണനാള്‍
പൂച്ചയ്ക്കു വയറുവേദന
തിരുവോണം തിരുതകൃതി
തിരുവോണത്തിനില്ലാത്തതു
തീക്കട്ടയ്ക്കെന്തിന്?
രണ്ടോണം കണ്ടോണം
മൂന്നോണം മുക്കിമൂളി
നാലോണം നക്കീം തൊടച്ചും
അഞ്ചോണം പിഞ്ചോണം
വാവു വന്നു വാതിലു തുറന്ന്
നിറ വന്നു തിറം കൂട്ടി
പുത്തരി വന്നു പത്തരിവച്ചു
ഓണം വന്നു ക്ഷീണം മാറി
ഓണ ശൈലികള്‍
1.ഓണം കേറാമൂല
2. ഓണം ഊട്ടുക
3. ഓണം ഉണ്ണുക
4. ഓണം കൊളളുക
5. ഓണപ്പാച്ചില്‍
6. ഓണമടുത്ത ചാലിയന്‍റെ ചേല്
7. ഓണം സൌഖ്യകാലം
8. ഓണം വിഷു തിരുവാതിര
9. ഉത്രാടപ്പാച്ചില്‍
10. ഉളളതുകൊണ്ട് ഓണം പോലെ
No comments:
Post a Comment