Friday, 8 July 2016

STANDARD 5 MALAYALAM


അനന്തവിഹായസ്സിലേക്ക്.....

യൂറി ഗഗാറിൻ
Gagarin in Sweden.jpg
Gagarin Signature.svg
സോവ്യറ്റ് കോസ്മോനോട്ട്
ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ

ദേശീയത റഷ്യൻ
സ്ഥിതി മരിച്ചു
ജനനം യൂറി അലെക്സിയേവിച്ച് ഗഗാറിൻ
മറ്റു തൊഴിൽ
പൈലറ്റ്
റാങ്ക് പോൾക്കോവ്നിക്ക്, സോവ്യറ്റ് വ്യോമസേന
ബഹിരാകാശത്ത് ചെലവഴിച്ച സമയം
1 മണിക്കൂർ, 48 മിനിറ്റുകൾ
തിരഞ്ഞെടുക്കപ്പെട്ടത് എയർ ഫോഴ്സ് ഗ്രൂപ്പ് 1
ദൗത്യങ്ങൽ വോസ്റ്റോക്ക് 1
ദൗത്യമുദ്ര
Vostok1patch.png
അവാർഡുകൾ Hero of the Soviet Union Order of Lenin
 ഒരു സോവിയറ്റ് ബഹിരാകാശസഞ്ചാരിയാണ് യൂറി അലക്സെയ്‌വിച് ഗഗാറിൻ(റഷ്യൻ: Ю́рий Алексе́евич Гага́рин, Jurij Aleksejevič Gagarin)1934 മാർച്ച് 9ന് ക്ലുഷിനോ ഗ്രാമത്തിൽ ജനിച്ചു. ഇന്നത്തെ റഷ്യയിലെ സ്മൊളൻസ്ക് ഒബ്ലാസ്റ്റിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 1961 ഏപ്രിൽ 12ന് ഇദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായി. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ആ യാത്ര. ബഹിരാകാശസഞ്ചാര മേഖലയിലെ പ്രഥമദർശകൻ എന്ന നിലയിൽ ഇദ്ദേഹത്തിന് പല രാജ്യങ്ങളിൽനിന്നായി പല പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1968 മാർച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മോസ്കോയ്ക്കടുത്തുവച്ച് മിഗ് ‌15 വിമാനം തകർന്നുണ്ടായ അപകടത്തേത്തുടർന്ന് അന്തരിച്ചു.




 യൂറി ഗഗാറിനുമായുള്ള ഇന്‍റര്‍വ്യൂ
 തിരുവനന്തപുരത്തെ റഷ്യന്‍ സെന്‍ററിനു മുമ്പിലെ ഗഗാറിന്‍ സ്മാരകം


 

സി.ജി. ശാന്തകുമാർ‌

മലയാളത്തിലെ പ്രമുഖ ബാലസാഹിത്യകാരിൽ ഒരാളായിരുന്നു സി. ജി. ശാന്തകുമാർകേരള സംസ്ഥാന ബാലസാഹിത്യ ഇൻറ്റിട്യൂട്ടിന്റെ ഡയറക്ടറായും പ്രവർത്തിച്ചി‌ട്ടുണ്ട്. കേരള സമ്പൂർണ്ണ സാക്ഷരതാപദ്ധതിയുടെ ഡയറക്‌ടർ, എറണാകുളം സാക്ഷരതാ പ്രോജക്‌ട്‌ ഓഫീസർ, കേന്ദ്ര മാനവവിഭവവികസനശേഷി മന്ത്രാലയത്തിന്റെ കിഴിലുളള ശ്രമിക്‌ വിദ്യാപീഠം ഡയറക്‌ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. യുറീക്ക, ശാസ്ത്രകേരളം എന്നീ ആനുകാലികങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ജനനം തൃശൂർ ജില്ലയിലെ അന്തിക്കാടിൽ. ഇരുപത്തഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി, കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റ്‌ എന്നിവർ നൽകുന്ന അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2006ൽ 68ആമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾക്കുള്ള പുരസ്കാരം അദ്ദേഹത്തിന്റെ പേരിലാണ്.

സി ജി ശാന്തകുമാർ രചിച്ച പുസ്തകങ്ങളിൽ ചിലത്

  • നീയൊരു സ്വാർത്ഥിയാവുക,
  • അപ്പുവിന്റെ സയൻസ്‌ കോർണർ
  • ഗ്രീൻ ക്വിസ്സ്‌
  • വീട്ടുമുറ്റത്തെ ശാസ്‌ത്രം
  • ശാസ്‌ത്രലോകത്തിലെ വനിതാപ്രതിഭകൾ
  • തിരിച്ചറിവെന്ന കുട്ടി
  • ഭൂമിയുടെ രക്ഷകർ
  • ഏങ്ങു നിന്നോ ഒരു വെളിച്ചം
  • നഴ്‌സറിയിലെ വികൃതിക്കുരുന്നുകൾ
  • ഏഴുസൂര്യന്മാർ

 

No comments:

Post a Comment