പുഴ
മലയാള സാഹിത്യത്തിലെ വേറിട്ട
ശബ്ദമായിരുന്നു എന്‍.പി.മുഹമ്മദ്.ദേശത്തിന്‍റെ പുരാവൃത്തവും സുവിശേഷവും
അക്ഷരത്തിലാവഹിക്കുന്നതില്‍ വിജയിച്ച കഥാകാരന്‍, നോവലിസ്റ്റ്, കോളമിസ്റ്റ്,
ലേഖകന്‍...സാംസ്കാരിക ജീവിതത്തില്‍ എന്‍.പി.അതിലുമൊക്കെ
ഉയരത്തിലായിരുന്നു.
മണിമാരൻ വരുമെന്നു ചൊല്ലിയില്ലേ...
എന്‍..പി മുഹമ്മദ്
എന്‍.പി: സാഹിത്യത്തിലെ വേറിട്ട ശബ്ദം
മലയാള സാഹിത്യത്തിലെ വേറിട്ട
ശബ്ദമായിരുന്നു എന്‍.പി.മുഹമ്മദ്.ദേശത്തിന്‍റെ പുരാവൃത്തവും സുവിശേഷവും
അക്ഷരത്തിലാവഹിക്കുന്നതില്‍ വിജയിച്ച കഥാകാരന്‍, നോവലിസ്റ്റ്, കോളമിസ്റ്റ്,
ലേഖകന്‍...സാംസ്കാരിക ജീവിതത്തില്‍ എന്‍.പി.അതിലുമൊക്കെ
ഉയരത്തിലായിരുന്നു.
1929 ജൂലൈ ഒന്നിന് കോഴിക്കോട് കുണ്ടുങ്ങലില്‍ ജനിച്ചു.2003 ജനുവരി 3നു പുലര്‍ച്ചെ അഞ്ചിനു കോഴിക്കോട്ട് അന്തരിച്ചു.
പ്രസിഡന്‍റിന്‍റെ
ആദ്യത്തെ മരണം എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
ലഭിച്ചു. ദൈവത്തിന്‍റെ കണ്ണ് (നോവല്‍) സാഹിത്യ അക്കാദമി പുരസ്കാരത്തിനും
സമസ്തകേരള സാഹിത്യ പരിഷത്ത് അവാര്‍ഡിനും അര്‍ഹമായി.
മലയാളത്തിലാദ്യമായി
രണ്ടു പേര്‍ ചേര്‍ന്നെഴുതിയ (എം.ടി.യോടൊപ്പം) നോവലിന്‍റെ (അറബിപ്പൊന്ന്)
സഹകര്‍ത്താവായിരുന്നു എന്‍.പി.മുഹമ്മദ്. എണ്ണപ്പാടം, പിന്നെയും എണ്ണപ്പാടം,
മരം ഇവ പ്രസിദ്ധ നോവലുകള്‍. അവര്‍ നാലു പേര്‍ എന്ന പേരില്‍ ഒരു ബാലസാഹിത്യ
കൃതി രചിച്ചിട്ടുണ്ട്.
ഹിരണ്യകശിപു
എന്ന ആക്ഷേപഹാസ്യ നോവല്‍ രചിച്ചു .സി.വി. രാമന്‍പിള്ള പുരസ്കാരം ലഭിച്ച
വീരരസം സി.വി. കൃതികളില്‍, മാനുഷ്യകം, മന്ദഹാസത്തിന്‍റെ മൗനരോദനം, മദിരാശി
സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടിയ തൊപ്പിയും തട്ടവും ഇവ വിമര്‍ശനകൃതികള്‍.
കേരള
സാഹിത്യ അക്കാദമിയുടെ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും
1999ലെ മൂലൂര്‍ അവാര്‍ഡും ലഭിച്ചു. സാഹിത്യത്തിനുള്ള മൊത്തം സംഭാവനയ്ക്ക്
ലളീതാംബിക അന്തര്‍ജ്ജനം പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഒട്ടേറെ കൃതികള്‍ സിനിമയാക്കിയിട്ടുണ്ട്. "മരം' യൂസഫലി കേച്ചേരി സിനിമയാക്കി.
പ്രധാന കൃതികൾ
നോവലുകൾ
- ദൈവത്തിന്‍റെ കണ്ണ്
- എണ്ണപ്പാടം
- മരം
- ഹിരണ്യകശിപു
- അറബിപ്പൊന്ന് (എം ടി വാസുദേവൻനായരുമായി ചേർന്ന്)
- തങ്കവാതിൽ
- ഗുഹ
- നാവ്
- പിന്നെയും എണ്ണപ്പാടം
- മുഹമ്മദ് അബ്ദുറഹ്മാൻ-ഒരു നോവൽ
കഥാസമാഹാരങ്ങൾ
- പ്രസിഡണ്ടിന്റെ ആദ്യത്തെ മരണം
- എൻ.പി മുഹമ്മദിന്റെ കഥകൾ
- ഡീകോളനൈസേഷൻ
- എൻറെ പ്രിയപ്പെട്ട കഥകൾ
നിരൂപണം
- പുകക്കുഴലും സരസ്വതിയും
- മാനുഷ്യകം
- മന്ദഹാസത്തിന്റെ മൗന രോദനം
- വീരരസം സി വി കൃതികളിൽ
- സെക്യുലർ ഡെമോക്രസിയുo ഇന്ത്യയിലെ മുസ്ലിംകളും (പഠനം)
ബാലസാഹിത്യം
- അവർ നാലു പേർ
- ഉപ്പും നെല്ലും
- കളിക്കോപ്പുകൾ
- കളിപ്പാനീസ്
വിവർത്തനം
- ഇസ്ലാം രാജമാർഗ്ഗം
പാടി രസിക്കാം
ചിത്രം: പെരുമഴക്കാലത്ത്
സംഗീതം: എം. ജയചന്ദ്രന്
പാടിയത്: പി. ജയചന്ദ്രന്, സുജാത
സംഗീതം: എം. ജയചന്ദ്രന്
പാടിയത്: പി. ജയചന്ദ്രന്, സുജാത
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ല
മണിമാരൻ വരുമെന്നു ചൊല്ലിയില്ലേ...
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖൽബിലെ മൈനയിന്നും ഉറങ്ങീല...
മധുമാസ രാവിൻ വെൻ ചന്ദ്രനായി ഞാൻ..
അരികത്തു നിന്നിട്ടും കണ്ടില്ലേ നീ കണ്ടില്ലേ...
(കല്ലായി കടവത്തെ...)
പട്ടു തൂവാലയും വാസന തൈലവും
അവൾക്കു നൽകാനായ് കരുതീ ഞാൻ...
പട്ടുറുമാലു വേണ്ടാ, അത്തറിൻ മണം വേണ്ട...
നെഞ്ചിലേ ചൂടു മാത്രം മതിയിവൾക്ക്...
കടവത്തു തൊണിയിറങ്ങാം, കരിവള കൈ പിടിക്കാം
അതു കണ്ടു ലാവു പോലും കൊതിച്ചോട്ടെ...
(കല്ലായി കടവത്തെ...)
സങ്കൽപ ജാലകം പാതി തുറന്നിനി
പാതിരാമയക്കം മറന്നിരിക്കാം...
തല ചായ്ക്കുവാനായ് നിനക്കെന്നുമെന്റെ
കരളിന്റെ മണിയറ തുറന്നു തരാം...
ഇനിയെന്തു വേണം, എനിക്കെന്തു വേണമെൻ
ജീവന്റെ ജീവൻ കൂടെയില്ലേ...
(കല്ലായി കടവത്തെ...)
കല്ലായി കടവത്ത്
സിനിമയിലെ ഗാനം
No comments:
Post a Comment