Tuesday, 28 February 2017

ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ

SSLC IT Practical പരീക്ഷ സമാപിക്കുന്ന അവസരത്തില്‍ വിദ്യാലയങ്ങളില്‍ നിന്നും പരീക്ഷാഭവനിലേക്ക് നല്‍കേണ്ട റിസള്‍ട്ട് സി ഡിയില്‍ ഉള്‍പ്പെടുത്തേണ്ടവ.
  1. Homeലെ PBhavan Folderb ലുള്ള SchoolCode_2017.csv എന്ന ഫയല്‍.
  2. സെര്‍വര്‍ കമ്പ്യൂട്ടറില്‍ എല്ലാ കമ്പ്യൂട്ടറില്‍ നിന്നും വിവരങ്ങള്‍ ഇംപോര്‍ട്ട് ചെയ്തതിന് ശേഷം Export ചെയ്ത SchoolCode.itx എന്ന ഫയല്‍
  3. Server Computerല്‍ നിന്നും ലഭിക്കുന്ന Consolidated Score Sheet (Pdf File) ഫയല്‍
  4. പരീക്ഷാ ശോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമത്ത് സെര്‍വര്‍ കമ്പ്യൂട്ടറില്‍ നിന്നും Export ചെയ്തെടുത്ത School Registration Details ഫയല്‍
ഇവ ഉള്‍പ്പെടുത്തുന്ന RESULT CDയില്‍ SCHOOL CODE നിര്‍ബന്ധമായും എഴുതണം. ചീഫ് സൂപ്രണ്ടിന്റെ ഒപ്പം സീലും കവറില്‍ ഉണ്ടാവണം. Result CDയുടെ ഒരു കോപ്പി സ്കൂളില്‍ സൂക്ഷിക്കണം

ഈ Result CD കൈമാറുന്നതോടൊപ്പം തന്നെ താഴെപ്പറയുന്ന അനുബന്ധരേഖകളും കൈമാറേണ്ടതാണ്.
  • Comprehensive Report ഒരു കോപ്പി ഇതിനായി നല്‍കിയിരിക്കുന്ന കവറില്‍ സീല്‍ ചെയ്തതിനോടൊപ്പം മറ്റൊരു കോപ്പി കൂടി കൈവശം കരുതേണ്ടതാണ്.
  • Consolidated Mark Listന്റെ പകര്‍പ്പ് ചീഫ് സൂപ്രണ്ടിന്റെ ഒപ്പും സീലും ഉള്ളത് ഇതിനായി നല്‍കിയ കവറില്‍ സീല്‍ചെയ്തത്
  • പരീക്ഷാ പ്രതിഫലം നല്‍കിയതിന്റെ അക്വിറ്റന്‍സ് നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയത്.
  • പരീക്ഷ തീര്‍ന്ന് കഴിഞ്ഞാല്‍ iExaMS സൈറ്റില്‍ PBavan ഫോള്‍ഡറിലെ csv ഫയല്‍ അപ്‌ലോഡ് ചെയ്യാന്‍ മറക്കരുത്.
  • എല്ലാ കമ്പ്യൂട്ടറുകയിലെയും വിവരങ്ങള്‍ പരീക്ഷ തീര്‍ന്നു കഴിഞ്ഞാല്‍ uninstall ചെയ്യുന്നതിനും മറക്കണ്ട
പരീക്ഷാ പ്രതിഫലം പുതിയ നിരക്കില്‍ DA Rs 320 ആണ് 

No comments:

Post a Comment