ടീച്ചേഴ്സ് ക്ലബിന്റെ അക്കാഡമിക പിന്തുണയോടെ ഈ വര്‍ഷത്തെ LSS - USS പരീക്ഷ പരിശീലനം ഒക്ടോബർ 13 മുതൽ ആരംഭിക്കുന്നു.
മുന്‍ വര്‍ഷം മെന്‍ഡേഴ്സ് കേരളയുടെ നേത്യത്വത്തില്‍ കോലഞ്ചേരി ടീച്ചേഴ്സ്
ക്ലബ്, തിരുവനന്തപുരം ഡയറ്റ്, വയനാട് ഡയറ്റ്, കോഴിക്കോട് ഡയറ്റ്,
സന്നാഹം, കെ.എസ്.റ്റി.എ, കെ.പി.എസ്.റ്റി.എ തുടങ്ങി ധാരാളം അധ്യാപക
കൂട്ടയ്മകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ തയാറാക്കിയ മാത്യകാ ചോദ്യങ്ങള്‍,
മാത്യകാ പരീക്ഷകള്‍ ബ്ലോഗ് വഴി പങ്കു വച്ചിരുന്നു. കൂടാതെ 2018
ഫെബ്രുവരിയില്‍ സംസ്ഥാന വ്യാപകമായി ടീച്ചേഴ്സ് ക്ലബുമായി ചേര്‍ന്ന്
മാത്യകാ പരീക്ഷയും നടത്തി. ഏകദേശം 30,000 ലധികം കുട്ടികള്‍ ഈ പരീക്ഷ
എഴുതിയതായി രജിസ്റ്റ്രേഷനിലൂടെ കണക്കാക്കപ്പെടുന്നു. മുന്‍ വര്‍ഷത്തെ മികച്ച വിജയത്തില്‍
മെന്‍ഡേഴ്സിനും പങ്കാളിയാകാന്‍ അതിലൂടെ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ
യഞ്ജത്തിന് കരുത്താകുവാന്‍ നമ്മുടെ കുട്ടികളുടെ ഇത്തരം പരീക്ഷാ
വിജയങ്ങള്‍ക്കാകും എന്നത് തീര്‍ച്ചയാണ്.
13 ന് ആരംഭിക്കുന്ന ഈ വർഷത്തെ പരിശീലനത്തിൽ ഘട്ടം ഘട്ടമായി മുൻ വർഷങ്ങളിൽ നൽകിയ സാമഗ്രികൾ ആദ്യം നൽകും. പരീക്ഷാ തീയതിയുടെ പ്രഖ്യാപനത്തിന് ശേഷം അനുയോജ്യമായ തീയതിയിൽ സംസ്ഥാന വ്യാപകമായി മുൻ വർഷത്തെ പോലെ മാത്യക പരീക്ഷയും നടത്തും. ഇനിയുള്ള പോസ്റ്റുകൾക്കും സാമഗ്രികൾക്കും ബ്ലോഗ് സന്ദർശിക്കുക

No comments:
Post a Comment