Friday, 30 November 2018

LSS - USS പരിശീലനം

തേജസ് - പാഠശാല
എല്‍.എസ്.എസ് സഹായി

യു.എസ്.എസ്  പഠന സഹായി

തയാറാ‍ക്കിയത്: 
ശ്രീമതി. ശുഹൈബ തേക്കില്‍
നല്ലൂ‍ൂര്‍ നാരായണ എല്‍.പി.ബേസിക് സ്കൂള്‍, ഫെറൂക്ക്

Thursday, 22 November 2018

കൂള്‍ രജിസ്ട്രേഷൻ

പ്രൊബേഷന്‍ ആവശ്യത്തിനായി ഓണ്‍ലൈന്‍ ബേസിക് ഐസിടി പരിശീലനത്തിന് (ഹൈസ്കൂൾ, പ്രൈമറി) സര്‍വീസിലുള്ള അധ്യാപകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.  സമഗ്ര റിസോഴ്സ് പോര്‍ട്ടലില്‍ രജിസ്ട്രേഷൻ ഉള്ളവര്‍ക്ക് ഡാഷ്ബോര്‍ഡിലെ കൂള്‍ രജിസ്ട്രേഷൻ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രൊബേഷന്‍ ഡ്യൂ ഡേറ്റ് കൊടുത്ത് രജിസ്റ്റർ എന്ന് ക്ലിക്ക് ചെയ്താല്‍ മതി.

സമഗ്ര രജിസ്ട്രേഷൻ ഇല്ലാത്തവര്‍ ആദ്യം ലോഗിന്‍ അക്കൌണ്ട് നിര്‍മിക്കുക. അതിനായി സൈനപ്പ് ഫോറം പൂരിപ്പിച്ച് സമര്‍പ്പിക്കുക. തുടര്‍ന്ന് അപ്രൂവലിനായി പ്രഥമ അധ്യപകനെ സമീപിക്കുക.
 
പ്രഥമ അധ്യാപകന്റെ ലോഗിനില്‍ മാനേജ് ടീച്ചേഴ്സ് എന്ന ടാബില്‍ അതത് സ്കൂളിലെ അധ്യാപകരെ അപ്രൂവ് ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്.
ഇനി, പ്രഥമ അധ്യാപകന് ഇതുവരെ സമഗ്രയില്‍ ലോഗിന്‍ ചെയ്യാനായിട്ടില്ലെങ്കില്‍ കൈറ്റ് പരിശീലകരെ ബന്ധപ്പെടുക. പ്രഥമ അധ്യാപകര്‍ക്ക് സംപൂര്‍ണയുമായി ബന്ധപ്പെട്ട പ്രത്യേക സൗകര്യങ്ങളുള്ള ലോഗിന്‍ ഉണ്ട്.

സ്‌നേഹപൂർവ്വം പദ്ധതിയിൽ അപേക്ഷിക്കാം

മാതാപിതാക്കൾ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂർവ്വം പദ്ധതിയിൽ 2018 -19 അധ്യയന വർഷത്തെ അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന സമർപ്പിക്കാം. സാമൂഹ്യ സുരക്ഷാമിഷന്റെ പദ്ധതിയാണിത്. അപേക്ഷകൾ ഓൺലൈൻ ആയി ഡിസംബർ 15 വരെ നൽകാം. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. വിശദവിവരം  www.socialsecuritymission.gov.in ലും 1800 120 1001 എന്ന ടോൾഫ്രീ നമ്പരിലും ലഭ്യമാണ്.

Wednesday, 21 November 2018

Bill Prepartion in Bims (TR59E)

 
HELP FILE - Power Point Presentation 
DDO Code - Treasuries Kerala
How to Check Your BIN Details 
BiMS LOGIN 
BiMS FAQ
Integrated Financial. Management System (IFMS) - Introduction of centralised bill preparation system for contingent bills, scholarships, etc - Guidelines
Login Details
Website: www.treasury.kerala.gov.in/bims
 

DDO Login
User Code: 10 digit DDO Code
Password: 10 digit DDO Code +@123

Role: DDO 
DDO Admin Login
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123 
Role: DDO Admin 
      BiMS യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഇവിടെ യൂസര്‍നെയിം 10 അക്ക ഡി.ഡി.ഒ കോഡും പാസ് വേഡ് 10digit ഡിഡി.ഒ കോഡ്+admin@123 ഉം ആയിരിക്കും. റോള്‍ സാധാരണഗതിയില്‍ DDO Admin സെലക്ട് ചെയ്താല്‍ മതി. ലോഗിന്‍ റോള്‍ ഡി.ഡി.ഒ ആയി ലോഗിന്‍ ചെയ്താല്‍ ബില്‍ പ്രൊസസ് ചെയ്യാന്‍ കഴിയുമെങ്കിലും ബില്‍ അപ്രൂവ് ചെയ്യണമെങ്കില്‍ ഡി.ഡി.ഒ അഡ്മിന്‍ (DDO Admin)വഴി ലോഗിന്‍ ചെയ്താല്‍ മാത്രമേ സാധിക്കൂ.

GOVT ORDERS & CIRCULARS

Tuesday, 20 November 2018

സ്പാര്‍ക്കില്‍ എങ്ങനെ GPAIS പ്രീമിയം വിവരങ്ങള്‍ നല്‍കാം

2019 വര്‍ഷത്തേക്കുള്ള  GPAIS പ്രീമിയം 2018 നവംബര്‍ മാസത്തെ സാലറിയില്‍ നിന്നും കിഴിവ് ചെയ്യേണ്ടതുണ്ട് .സ്പാര്‍ക്കില്‍ എങ്ങനെ GPAIS പ്രീമിയം വിവരങ്ങള്‍ നല്‍കാം / സര്‍ക്കാര്‍ ഉത്തരവ് തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍.
Downloads
Group Personal Accident Insurance Scheme ( GPAIS ) Entry in Spark -Help File
Group Personal Accident Insurance Scheme – Renewal for 2019

HBA ഇനി മുതൽ ബാങ്കുകളിലൂ‍ടെ; വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവായി

ജീവനക്കാര്‍ക്ക് നല്‍കിവന്ന ഭവനവായ്പ ബാങ്കുകളിലേക്ക് മാറ്റി ധനവകുപ്പ് ഉത്തരവായി നിലവിലുള്ള ഭവനവായ്പാ പദ്ധതിയില്‍ ലഭിക്കുന്ന അത്രയും തുക സര്‍ക്കാര്‍ ഈടാക്കിയിരുന്ന അതേ പലിശനിരക്കില്‍ ബാങ്കില്‍നിന്ന് ഇനി നേരിട്ടുലഭിക്കും. ഇതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവായി. അവര്‍ക്ക് സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം അര്‍ഹമായ തുകയോ അതില്‍ കൂടുതലോ കുറവോ വായ്പയായി എടുക്കാം. ഇത് അവരും ബാങ്കും സര്‍ക്കാരിനെ അറിയിക്കണം. കാലാവധിയും നിലവിലുള്ള പദ്ധതി അനുസരിച്ചുതന്നെ. കൂടുതല്‍ കാലാവധിയിലേക്ക് കൂടുതല്‍ പണം എടുത്താല്‍ അധികച്ചെലവ് ജീവനക്കാര്‍ സ്വയം വഹിക്കണം. 
അധികപലിശ തിരിച്ചുനല്‍കും ഇപ്പോള്‍ ഭവനവായ്പയ്ക്ക് സര്‍ക്കാരിന് നല്‍കേണ്ടിവരുന്നത് അഞ്ച് ശതമാനം പലിശയാണ്. ബാങ്ക് വായ്പയ്ക്ക് ശരാശരി നിരക്കായി കണക്കാക്കിയിരിക്കുന്നത് എട്ടരശതമാനവും. ഇതിന്റെ വിത്യാസമായ മൂന്നരശതമാനം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ തിരിച്ചുനല്‍കും. വായ്പയുമായി ബന്ധപ്പെട്ട പ്രോസസിങ് ചാര്‍ജ് പോലുള്ള മറ്റ് ചെലവുകള്‍ ജീവനക്കാര്‍തന്നെ വഹിക്കണം. 20 ലക്ഷം രൂപയാണ് പരമാവധി വായ്പ അനുവദിക്കുന്നത്.
ഈ വർഷം അപേക്ഷിച്ചവര്‍ക്ക് സര്‍ക്കാര്‍തന്നെ വായ്പ നല്‍കും. ഇവര്‍ക്ക് വേണമെങ്കില്‍ ബാങ്കുകളെയും സമീപിക്കാം. ഇനിമുതല്‍ സര്‍ക്കാര്‍ അപേക്ഷ സ്വീകരിക്കില്ല.
2009 മുതലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഭവനവായ്പാപദ്ധതി പുനരാരംഭിച്ചത്. ഇതുവരെ ധനവകുപ്പ് അപേക്ഷ സ്വീകരിച്ച്‌ ധനവകുപ്പുതന്നെ വായ്പ അനുവദിക്കുകയായിരുന്നു.ഇനിമുതൽ അപേക്ഷ സ്വീകരിക്കില്ല.കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍.
 

Monday, 19 November 2018

GOVT ORDERS & CIRCULARS

LSS USS 2019 പരിശീലനം 2

മെൻഡേഴ്സ് കേരളയുടെ നേത്യത്വത്തിൽ ടീച്ചേഴ്സ് ക്ലബിന്റെ അക്കാദമിക സഹായത്തോടെ നടക്കുന്ന എൽ.എസ്.എസ് , യു.എസ്.എസ്  പരിശീലനത്തിന്റെ ഈ ആഴ്ചത്തെ മാത്യകാ ചോദ്യങ്ങൾ


Sunday, 18 November 2018

എസ്എസ്എൽസി: ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഡിസംബർ പത്ത് വരെ സമർപ്പിക്കാം

മാർച്ച് 2019 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സഹായം ആവശ്യമുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള സമയപരിധി ഡിസംബർ 10 വരെ നീട്ടി പൊതുവിദ്യാഭ്യസ വകുപ്പ് ഉത്തരവായി.

കൂൾ' ഓൺലൈൻ പരിശീലന സംവിധാനവുമായി കൈറ്റ്


ഡിസംബർ ആദ്യം തുടങ്ങുന്ന ആദ്യ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര  (www.samagra.itschool.gov.in) പോർട്ടലിലെ  കൂൾ ലിങ്ക് വഴി  രജിസ്റ്റർ ചെയ്യാം.


അധ്യയന ദിനങ്ങൾ നഷ്ടപ്പെടുത്താതെ ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും വിദഗ്ധരായ ഫാക്കൽറ്റികളുടെ സേവനം പ്രയോജനപ്പെടുത്താനും കഴിയുന്ന ഓൺലൈൻ പരിശീലന സംവിധാനം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തി. സ്‌കൂളുകൾ ഹൈടെക്കായി മാറുന്നതോടൊപ്പം വിവിധ മേഖലകളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിരവധി പരിശീലനങ്ങൾ സമാന്തരമായി നടത്തേണ്ട ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് കൂൾ (കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിംഗ്) എന്ന സംവിധാനം ആവിഷ്‌കരിച്ചത്. ഇന്ന് ലോകത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന മൂക് (മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ്) ശൈലിയിലാണ് 'കൂൾ' സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പരിപാടിയായിരിക്കും കൂൾ. കേരളം പൊതുവിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി മാറുന്നതിലെ പ്രധാന ചുവടുവെയ്പാണ് 'കൂൾ' കോഴ്‌സ് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

'സമഗ്ര' പോർട്ടലിന്റെ സമീപന രേഖയിൽ പരാമർശിച്ചിട്ടുള്ള ലേണിംഗ് മാനേജ്‌മെന്റ് സംവിധാനത്തിന്റെ  വിപുലീകരണമായാണ് 'കൂൾ' തയ്യാറാക്കിയിട്ടുള്ളത്. ആദ്യഘട്ടം സമഗ്ര

Saturday, 17 November 2018

Kerala Noon Meal Software

Noon Meal Software OK
app.keralamdms.com പ്രശ്നങ്ങളൊക്കെ പരിഹരിച്ചതായി കാണുന്നു.
  • Cook Attendance ഒഴിവാക്കി. കുട്ടിയ്ക്ക് ഭക്ഷണം കൊടുത്താൽ Cook ഹാജരായി എന്നർത്ഥം.
  •  K2 Form, NMP-1 ഇവയുടെ downloading പ്രശ്നം തീർന്നു. Click ചെയ്താൽ ഉടൻ കിട്ടുന്നുണ്ട്.
  • Menu ഉൾപ്പെടുത്താൻ എളുപ്പം. ബോക്സിൽ ടിക്ക് കൊടുത്ത് സേവ് ചെയ്യാം.
  • Account ആണ് പൂർണ്ണമാകാത്തത്. DPI യിൽ നിന്നും Noon Meal Account ലേയ്ക്ക്   വരുന്ന പണം Autopost ആയി Software ൽ എത്തും. നാം enter ചെയ്യേണ്ടതില്ല. പക്ഷേ ഇത് പ്രവർത്തന സജ്ജമായിട്ടില്ല. എന്നാൽ 1.6.18 ലെ Opening Balance സെറ്റ് ചെയ്യാം. ഈ തുക കൂടുതലുള്ളവർക്ക് Accounts ലെ എല്ലാ കാര്യങ്ങളും ചെയ്യാം. എന്നാൽ ഈ തുക കുറവാണെങ്കിൽ കഴിയില്ല. Autopost ആ കുന്നതു വരെ കാത്തിരിക്കണം.
Accounts - Vouchers എന്ന ഭാഗത്ത് 3 കാര്യങ്ങൾ 

1. Bank Transaction
ബാങ്കിൽ നിന്നും പണം പിൻവലിക്കുമ്പോഴും ബാങ്കിലേക്ക് പണം അടയ്ക്കുമ്പോഴും ഇതുപയോഗിക്കാം.
 (ബാങ്കിലേക്ക് പണം അടയ്ക്കുന്നത് rare case. ഉദാ: ഓഡിറ്റ് ഒബ്ജക്ഷൻ)
പണം പിൻവലിക്കുമ്പോൾ 

Thursday, 15 November 2018

STANDARD 4 MATHEMATICS, UNIT 4

കൂടുതലും കുറവും 


PREPARED BY:

SHUHAIBA THEKKIL
NALLUR NARAYANA LP BASIC SCHOOL FEROKE


അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് സ്‌കൂളുകളില്‍ കോമണ്‍പൂളില്‍ ഉള്‍പ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകരില്‍ നിന്നും 2018-19 വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.  ബന്ധപ്പെട്ട പ്രധാനാധ്യാപകര്‍ക്കും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും 24ന് വൈകുന്നേരം അഞ്ചിന് മുമ്പ് അപേക്ഷകള്‍ നല്‍കണം.  

ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ നവംബര്‍ 30 വരെ സമര്‍പ്പിക്കാം

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.

രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

1998 ജനുവരി ഒന്ന് മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. മേല്‍പ്പറഞ്ഞ കാലയളവില്‍ സീനിയോറിറ്റി നഷ്ടപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 31നകം എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ ഹാജരാകുകയോ, എംപ്ലോയ്‌മെന്റ് വകുപ്പിന്റെ വെബ്‌സൈറ്റായ www.employment.kerala.gov.in  മുഖേന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ പ്രത്യേക പുതുക്കല്‍ നടത്താം.

വിദ്യാസമുന്നതി -സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ് സ്‌കീമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളില്‍പ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോര്‍ത്ഥികള്‍ക്കുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (സുമന്നതി) നടപ്പിലാക്കി വരുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ് സ്‌കിമുകളിലെ 2018 -19 വര്‍ഷത്തേയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ണ്ടറി, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ, സി.എം.എ (ഐ.സി.ഡബ്‌ളിയു.എ), സി.എസ്, ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം, ഗവേഷക വിഭാഗം (പി.എച്ച്.ഡി, എം.ഫില്‍), ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും, മെഡിക്കല്‍/എന്‍ജിനിയറിംഗ് (ബിരുദം ആന്റ് ബിരുദാനന്തര ബിരുദം) സിവില്‍ സര്‍വീസ്, ബാങ്ക്/പി.എസ്.സി/യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷാ പരിശിലനത്തിനുള്ള ധനസഹായവുമാണ് ലഭിക്കുന്നത്.

Wednesday, 14 November 2018

GOVT ORDERS & CIRCULARS

Monday, 12 November 2018

അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി: മന്ത്രി സി രവീന്ദ്രനാഥ്

ലോകത്തിലെ ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ പുതിയ പാഠ്യപദ്ധതി അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ഹയര്‍ സെക്കന്ററി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കടന്നുപോയ എല്ലാ പാഠ്യപദ്ധതികളുടെയും നന്മകള്‍ ഉള്‍ക്കൊണ്ടായിരിക്കും പുതിയ പാഠ്യപദ്ധതി. അതിനുള്ള ശ്രമം കരിക്കുലം കമ്മിറ്റി ആരംഭിച്ചു കഴിഞ്ഞു. അടുത്ത പ്രവേശനോത്സത്തിന് മുമ്പായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 141 പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുമെന്നും ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ സ്‌കൂളുകളും ഹൈടെക്കാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി  കേരളം മാറും. സംസ്ഥാനത്തെ പഠന പെഡഗോജി നവീകരിക്കുന്നതിന് സമഗ്ര പോര്‍ട്ടല്‍ രൂപീകരിച്ച് പാഠഭാഗങ്ങളെ ഡിജിറ്റലൈസ് ചെയ്ത് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയാണ്. ടെക്നോളജിക്കല്‍ പെഡഗോജി എന്ന ആധുനിക സംവിധാനം സ്‌കൂളുകളില്‍ കൊണ്ടുവരികയാണ്.  

GOVT ORDERS & CIRCULARS

Sunday, 11 November 2018

November 14 (ശിശുദിനം ക്വിസ്)

ശിശുദിനവുമായി ബന്ധപ്പെട്ട് തയാറാക്കിയ രണ്ട് സെറ്റു ചോദ്യങ്ങൾ

തയാറാക്കി അയച്ചു തന്നത് :  
ശ്രീമതി. തസ്നിം ഖദീജ, 
ജി.എൽപി.എസ്  കാരാട്,  മലപ്പുറം 
 
തയാറാക്കി അയച്ചു തന്നത് :  
ശ്രീ. മാനസ് ആർ.എം
കടമ്പൂർ സൗത്ത് എൽ പി സ്കൂൾ 
കണ്ണൂർ സൗത്ത് സബ്ജില്ല
 

Saturday, 10 November 2018

മലയാളത്തിളക്കം


 പ്രൈമറി ക്ളാസിലെ കുട്ടികളുടെ മലയാള ഭാഷാശേഷി ലക്ഷ്യമിട്ട് മലയാളത്തിളക്കം പരിപാടി  ആരംഭിച്ചു.. കഥകള്‍, സംഭാഷണങ്ങള്‍, പാട്ടുകള്‍, വീഡിയോ ദൃശ്യങ്ങള്‍, ചിത്രങ്ങള്‍, പാവകള്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍  പ്രയോജനപ്പെടുത്തി തികച്ചും ശിശുകേന്ദ്രീകൃതരീതിയിലാണ് ക്ളാസ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ടുമാത്രം മാതൃഭാഷ എഴുതുന്നതിലും വായിക്കുന്നതിലും അത് സര്‍ഗാത്മകമായി ഉപയോഗിക്കുന്നതിലും പ്രകടമായ മാറ്റമാണ് കാണുന്നതെന്ന് പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു.  പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമയാണ് മലയാളത്തിളക്കം” പദ്ധതി സര്‍വശിക്ഷാ അഭിയാന്‍  നടപ്പിലാക്കുന്നത്.

മലയാളത്തിളക്കം Module -മായി ബന്ധപ്പെട്ട വിഡിയോ ലിങ്കുകൾ
 

Wednesday, 7 November 2018

Part Time Teachers ഉള്ള സ്കൂളുകളുടെ ശ്രദ്ധയ്ക്ക്


Part time പോസ്റ്റിൽ നിയമനം ലഭിക്കുകയും 31.3.2013 നു ശേഷം Full Time Benefit ലഭിക്കുകയും ചെയ്തിട്ടുള്ളവർ Contributory Pension Scheme ലാണ് വരുന്നത്.(31.3.2013 നു ശേഷം നിയമിതരായ എല്ലാവർക്കും ബാധകമായ നിയമം)

എന്നാൽ 1.4.13 നു മുമ്പ് ഏതെങ്കിലും സർവീസിൽ നിയമനം ലഭിച്ചവർക്ക്, അവർ നൽകുന്ന Option ന്റെ അടിസ്ഥാനത്തിൽ Statutory Pension Scheme ൽ തുടരുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. 
  • ഇതിനുള്ള Option മൂന്നു മാസത്തിനകം നൽകണമെന്നാണ് വ്യവസ്ഥ.
  • എന്നാൽ ഇങ്ങനെ Option നൽകാൻ കഴിയാത്തവർക്കായി 2018 നവംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.
മേൽപ്പറഞ്ഞ Part time അദ്ധ്യാപകർ (31.3.2013 നു ശേഷം Full Time Benefit ലഭിച്ചവർ) ഈ അവസരം പ്രയോജനപ്പെടുത്തുക. ഇല്ലെങ്കിൽ അവർ contributory pension scheme ൽ വരികയും NPS വിഹിതം അടയ്ക്കേണ്ടതായി വരികയും ചെയ്യും.
 Option Form ഉം ബന്ധപ്പെട്ട മൂന്ന് ഓർഡറുകളും ചുവടെ. 

Saturday, 3 November 2018

ഡെപ്യൂട്ടേഷന്‍ നിയമനം

എസ്.സി.ഇ.ആര്‍.ടി (കേരള) യിലേക്ക് ആര്‍ട്ട് എഡ്യൂക്കേഷന്‍ വിഷയത്തില്‍ ലക്ചറര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍ ട്രെയിനിംഗ് കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരില്‍ നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ വകുപ്പ് മേലധികാരികളുടെ എന്‍.ഒ.സി സഹിതം നവംബര്‍ 15 നു മുമ്പായി ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ ലഭിക്കണം.  
വിശദവിവരങ്ങള്‍ക്ക്:

സ്‌കൂള്‍ കലോത്സവം: ലോഗോ ക്ഷണിച്ചു

ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. കേരള സ്‌കൂള്‍ കലോത്സവം 2018, ഡിസംബര്‍ ഏഴ്, എട്ട്, ഒന്‍പത് ആലപ്പുഴ