Saturday, 30 November 2019

MISSION 20-20 LSS EXAM ORIENTATION


മിഷൻ 20/20യുടെ ഭാഗമായി കോലഞ്ചേരി ടീച്ചേഴ്സ്സ് ക്ലബ് തയാറാക്കി ഇത്തവണ പങ്കു വയ്ക്കുന്നത് രണ്ട് സെറ്റ് ചോദ്യപേപ്പറുകളാണ്. ഇവ സ്ക്രീനിംഗ് ടെസ്റ്റ് നടത്തുന്നവർക്ക് സഹായകരമായ രീതിയിൽ എല്ലാ വിഷയങ്ങളൂം ഉൾപ്പെടുത്തി 40 മാർക്കിനാണ് തയാറാക്കിയിരിക്കുന്നത്.  പ്രയോജനപ്പെടുത്തുക. 

GOVT ORDERS & CIRCULARS

Wednesday, 13 November 2019

GOVT ORDERS & CIRCULARS

വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്


ശിശുദിനത്തില്‍ പുതിയ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ‘വിദ്യാലയം പ്രതിഭകളോടൊപ്പം’ എന്ന പദ്ധതിയിലൂടെ വിദ്യാഭ്യാസമേഖലയില്‍ മറ്റൊരു മാതൃകയാകും സൃഷ്ടിക്കപ്പെടുക. ഓരോ സ്‌കൂളുകളിലെയും അധ്യാപകരോടൊപ്പം വിദ്യാര്‍ത്ഥികള്‍ ഓരോ പ്രതിഭകളെയും വീട്ടില്‍ ചെന്ന് ആദരിക്കും. ഒപ്പം അവര്‍ക്ക് പുതിയ തലമുറയ്ക്ക് കൈമാറാനുള്ള സന്ദേശവും ഏറ്റുവാങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിക്ക് തുടക്കം കുറിക്കും.

പുതു തലമുറയ്ക്ക് അറിവിന്റെ ലോകത്ത് പുത്തന്‍ പ്രകാശമേകുന്നതാണ് വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതി. ഓരോ വിദ്യാലയത്തിന്റെയും പരിസരത്ത് താമസിക്കുന്ന പ്രതിഭകളെ വീട്ടില്‍ ചെന്ന് ആദരിക്കുവാനും അവര്‍ക്ക് പുതിയ തലമുറയ്ക്ക് കൈമാറാനുള്ള സന്ദേശം ഏറ്റുവാങ്ങുന്നതുമാണ് പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.

Tuesday, 12 November 2019

പാഠപുസ്തകങ്ങൾക്ക് ഓൺലൈനായി ഇൻഡന്റ് നൽകാം

2020-21 അദ്ധ്യയന വർഷത്തെ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് ചെയ്യാൻ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (ഐറ്റി@സ്‌കൂൾ) വെബ്‌സൈറ്റിൽ (www.kite.kerala.gov.in) 26 വരെ സൗകര്യം. സർക്കാർ/എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ്/സി.ബി.എസ്.ഇ/നവോദയ സ്‌കൂളുകൾക്കും ഓൺലൈനായി ഇൻഡന്റ് നൽകാം. എട്ടാം ക്ലാസിലെ പാഠപുസ്തകങ്ങളിൽ 2020-21 അദ്ധ്യയന വർഷം മുതൽ ക്യു.ആർ.കോഡ് ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തണം. ഇൻഡന്റിംഗ് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങുന്ന വിശദമായ സർക്കുലർ ജനറൽ എഡ്യൂക്കേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭ്യമാണ്.

സംസ്ഥാന തല ഗണിതമേളയിലെ ഭാഗമായി നടന്ന ഗണിത ക്വിസ്

ഈ വര്‍ഷത്തെ സംസ്ഥാന തല ഗണിതമേളയിലെ ഭാഗമായി നടന്ന ഗണിത ക്വിസ് മത്സരത്തിന്റെ  HS, HSS എന്നീ വിഭാഗങ്ങളിലെ ചോദ്യങ്ങളും ഉത്തരങ്ങളും ഡൌണ്‍ലോഡ്സില്‍..

GOVT ORDERS & CIRCULARS

Sunday, 10 November 2019

Bill Preparation in Bims (TR59E)


BiMS യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഇവിടെ യൂസര്‍നെയിം 10 അക്ക ഡി.ഡി.ഒ കോഡും പാസ് വേഡ് 10digit ഡിഡി.ഒ കോഡ്+admin@123 ഉം ആയിരിക്കും. റോള്‍ സാധാരണഗതിയില്‍ DDO Admin സെലക്ട് ചെയ്താല്‍ മതി. ലോഗിന്‍ റോള്‍ ഡി.ഡി.ഒ ആയി ലോഗിന്‍ ചെയ്താല്‍ ബില്‍ പ്രൊസസ് ചെയ്യാന്‍ കഴിയുമെങ്കിലും ബില്‍ അപ്രൂവ് ചെയ്യണമെങ്കില്‍ ഡി.ഡി.ഒ അഡ്മിന്‍ (DDO Admin)വഴി ലോഗിന്‍ ചെയ്താല്‍ മാത്രമേ സാധിക്കൂ.

Login Details
Website: www.treasury.kerala.gov.in/bims 

DDO Login
User Code: 10 digit DDO Code
Password: 10 digit DDO Code +@123

Role: DDO 
DDO Admin Login
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123
 

Role: DDO Admin ലോഗിന്‍ ചെയ്ത ശേഷം ഇടതുവശത്തെ മെനുവില്‍ Allotment മെനുവില്‍ വരിക.
View Allotment ല്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് സെര്‍ച്ച് ചെയ്യാം.

Saturday, 2 November 2019

PTCM - PF Closure & Application

 
PTCM- ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ  PF/PF Closure എന്നിവ സംബന്ധിച്ച ധാരാളം സംശയങ്ങള്‍ ഉണ്ട്.ഈ പോസ്റ്റ്‌ അതിന് സഹായമാവുമെന്നു കരുതുന്നു...
Downloads
PTCM PF Closure Forms & Rules
PTCM -PF Application Form
PTCM -Temporary Advance Forms
PTCM Increased the PF withdrawal limit

GOVT ORDERS & CIRCULARS

Friday, 1 November 2019

‘ശ്രദ്ധ‘ (മികവിലേയ്ക്കൊരു ചുവട്) പ്രത്യേക പഠനാനുഭവ പദ്ധതി

ഓരോ വിദ്യാര്‍ത്ഥിയുടെയും നൈസര്‍ഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെട്ടുത്ത് അവരെ മികവിലേക്കുയര്‍ത്തുവാന്‍ സാധിച്ചാലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂര്‍ണമാ‍കൂ.  പഠനപ്രയാസം നേരിടുന്ന ഓരൊ കുട്ടിയ്ക്കൂം അവര്‍ക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങള്‍ നല്‍കേണ്ടതുണ്ട്.  ഈ ലക്ഷ്യം മുന്‍ നിര്‍ത്തി പൊതു വിദ്യാഭ്യാസ വകുപ്പ്   നടപ്പിലാക്കുന്ന പദ്ധതിയാണ്  ശ്രദ്ധ
"SRADHA" - HS,UP & LP MODULE


LP SECTION
Malayalam        English       Science       Mathematics

UP SECTION

HS SECTION 

DOWNLOADS