Sunday, 29 March 2020

മാർച്ച് 2020 ലെ ശമ്പള ബില്ലുകൾ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ

GO (P) No. 32/2020/Fin Dated 25-03-2020 ഉത്തരവ് പ്രകാരം മാർച്ച് 2020 ലെ ശമ്പള ബില്ലുകൾ Paper Less ആയി സമർപ്പിക്കാം.
ബില്ലുകൾ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന മാർഗ്ഗ  നിർദ്ദേശങ്ങൾ
 ============================================================
1. ഇത് 03-2020 ശമ്പള ബില്ലിന് മാത്രം ബാധകം (15-04-2020 ന് മുൻപ് ബില്ലുകൾ  E-Submit ചെയ്തിരിക്കണം )

2. ബില്ലിന്റെ Inner /outer അതാത് ട്രഷറികൾക്ക് Email ചെയ്തിരിക്കണം.

3. അയക്കുന്ന ബില്ലുകളുടെ File Name 10 digit "DDO code" ഉം അയക്കുന്ന   Email ന്റെ 
     Subject "Salary Bill for the Month of  3/2020 -DDO code" എന്നുമായിരിക്കണം.
4. എല്ലാ ട്രഷറികളുടെയും Email ID ഉത്തരവിൽ ചേർത്തിട്ടുണ്ട് (Page No 3 - 8)
5. Aided School കൾക്ക് 03-2020 ശമ്പള ബില്ലുകളിൽ Counter Sign ആവശ്യമില്ല

Wednesday, 25 March 2020

Calculate Anticipatory Tax 2020-21

2020-2021 വര്‍ഷത്തെ ആദായനികുതി മാര്‍ച്ച്‌ മാസത്തെ സാലറി മുതല്‍ തവണകളായി  പിടിച്ച് തുടങ്ങണം (Prepare Anticipatory Statement -Software Below Downloads Link) .ഈ വര്‍ഷം മുതല്‍ നികുതി കണക്കാക്കാന്‍ പുതിയ രീതി നിലവില്‍ വരുകയാണ് .ഒരാള്‍ക്ക് പഴയ രീതിയോ പുതിയ രീതിയോ സ്വീകരിക്കാം .കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍ ചേര്‍ക്കുന്നു .
Sudheer Kumar T K,
Kokkallur,
Phone 9495050552

Major economic changes after April 1


ആദായ നികുതിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി മാറ്റങ്ങളാണ് ഏപ്രില്‍ ഒന്നു മുതല്‍ നടപ്പില്‍ വരുന്നത്. 10 ബാങ്കുകൾ ലയിച്ച് നാലെണ്ണം ആകുന്നതിന് പുറമേയാണ് ഈ മാറ്റങ്ങൾ വരുന്നത്. നമ്മുടേതല്ലാത്ത കാരണങ്ങളാല്‍ ഡിസ്‌പോസിബിള്‍ ഇന്‍കം കുറഞ്ഞ കാലമായതിനാല്‍ ഇക്കാര്യത്തിൽ അധിക ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഏപ്രില്‍ ഒന്നിന് ശേഷം സാധാരണക്കാരെ ബാധിക്കുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്.

1. പുതിയ നികുതി സമ്പ്രദായം
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതി ഘടന ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. അതേസമയം നിലവിലുണ്ടായിരുന്ന രീതി തുടരുകയും ചെയ്യും. നികുതിദായകര്‍ക്ക് അവരുടെ താൽപര്യമനുസരിച്ച്,നിക്ഷേപ രീതിയനുസരിച്ച് ഇവിടെ തിരഞ്ഞെടുപ്പ് നടത്താം. പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ അറിയിപ്പ് അനുസരിച്ച് പഴയതും പുതിയതുമായ രീതികള്‍ ഒരോ വര്‍ഷത്തേയും നിക്ഷേപവും നേട്ടവും നോക്കി നികുതി ദായകന് അവലംബിക്കാവുന്നതാണ്. ഭവന വായ്പാ പലിശ, മുതല്‍, എല്‍ ഐ സി, മ്യൂച്ച്വല്‍ ഫണ്ട് പോലുളള നികുതി സംരക്ഷണ ഉപാധികള്‍ക്ക് കിഴിവുകളും നികുതി ഒഴിവുകളും ലഭിക്കുന്നതാണ് പഴയ രീതി.എന്നാല്‍ 80 സി

GOVT ORDERS & CIRCULARS

Tuesday, 17 March 2020

Basic ICT Training for Primary Teachers

 
കൊറോണ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ നിര്‍ത്തി വെച്ച സാഹചര്യത്തില്‍ അവധിക്കാല അധ്യാപക പരിശീലനത്തിന് മുന്നോടിയായി കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകര്‍ക്കുള്ള ഐ.ടി പരിശീലനത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. 
ട്രയിനിങ്ങ് രജിസ്ട്രേഷന്‍ ലിങ്ക് സമഗ്രയില്‍ HM ലോഗിനില്‍ ലഭിക്കും. സമ്പൂര്‍ണ്ണ യൂസര്‍നാമവും പാസ്‌വേര്‍ഡുമുപയോഗിച്ച് സമഗ്രയില്‍ പ്രവേശിച്ചാല്‍ അതിലെ ICT Training എന്ന ലിങ്കില്‍ പ്രവേശിച്ചാണ് അധ്യാപകരെ രജിസ്റ്റര്‍ ചെയ്യിക്കേണ്ടത്. ഈ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട വിധം വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയല്‍ ചുവടെ ലിങ്കില്‍
 
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  1. HM Loginല്‍ (സംബൂർണ്ണ യൂസർ) ആണ് ടീച്ചര്‍മാരെ രജിസ്റ്റര്‍ ചെയ്യേണ്ടത്
  2. എല്ലാ ടീച്ചര്‍മാര്‍ക്കും സമഗ്ര ലോഗിന്‍ ഉണ്ടെന്ന് ഉറപ്പാക്കണം
  3. 5 ദിവസ പരിശീലനം ആണ് 18നും 31നും ഇടയിലുള്ള തുടര്‍ച്ചയായ 5 ദിവസങ്ങള്‍ തിരഞ്ഞെടുക്കുക. ഈ ദിവസങ്ങളില്‍ അധ്യാപകര്‍ക്ക് എത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം 
  4. അധ്യാപകരുടെ പേഴ്സണൽ ലോഗിനിൽ ICT TRAINING MODULE ലഭ്യമാണ്.
 Click Here for the Video Tutorial
Click Here to Login to Samagra 

Click Here to view Circular

Friday, 13 March 2020

പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ അധ്യാപകർ/ പ്രൈമറി വിഭാഗം  പ്രധാനാധ്യാപകർ/ പ്രൈമറി അധ്യാപകർ എന്നിവരിൽ നിന്ന് 2020-21 അധ്യയന  വർഷത്തേക്ക് റവന്യൂ ജില്ലാതലത്തിലെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.   അപേക്ഷ ഓൺലൈനായി 21 വൈകിട്ട് അഞ്ചു വരെ സമർപ്പിക്കാം.  

വിശദാംശങ്ങൾക്ക്: https://tandp.kite.kerala.gov.in/

Intra District

Circular

Application for the Selection of Master Trainers in KITE

GOVT ORDERS & CIRCULARS

Tuesday, 10 March 2020

Deputation went to SSK Teachers to take a Part Salary in SPARK

SSKയിലേക്ക് Deputation ല്‍ പോയ അദ്ധ്യാപകരുടെ Deputation വിവരങ്ങള്‍ സ്പാര്‍ക്കില്‍ അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ അവരുടെ പാര്‍ട്ട്‌  സാലറി പ്രോസസ് ചെയ്യാന്‍ കഴിയു അതിന് ചെയ്യേണ്ടത് ..
Service Matters - Deputation - Relieving on Deputation  എന്ന മെനു എടുക്കുക. Deputation Details - എന്ന ഭാഗത്ത്  Deputation Period Years ,Months,  Date of Relieving എന്നിവ  നൽകി Deputed to Department എന്നത് Autonomous Bodies എന്നും District  എന്നത് Transit എന്നും, Deputed to Office എന്നത് Transit, Designation in Deputed Dept എന്നത് Co-Ordinator,Trainer etc.....  Deputation Order No ,Deputation Order Date എന്നിവ  നൽകി Confirm and Update data കൊടുത്ത് Part Salary Process ചെയ്യാവുന്നതാണ്..

Income Tax 2020-2021

2020-2021 വര്‍ഷത്തെ ആദായനികുതി മാര്‍ച്ച്‌ മാസത്തെ സാലറി മുതല്‍ തവണകളായി  പിടിച്ച് തുടങ്ങണം (Prepare Anticipatory Statement -Software Below Downloads Link) .ഈ വര്‍ഷം മുതല്‍ നികുതി കണക്കാക്കാന്‍ പുതിയ രീതി നിലവില്‍ വരുകയാണ് .ഒരാള്‍ക്ക് പഴയ രീതിയോ പുതിയ രീതിയോ സ്വീകരിക്കാം .കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍ ചേര്‍ക്കുന്നു . Notes & Software  തയ്യാറാക്കിയത് ശ്രീ .സുധീര്‍കുമാര്‍ സാറാണ് .സാറിനോടുള്ള നന്ദി അറിയിക്കുന്നു .
Downloads
Income Tax 2020 -2021 (Notes in PDF)
Anticipatory Tax Statement Creator 2020-21 Version 1.0
Tax Planning 2020-2021

Monday, 2 March 2020

കലാപ്രതിഭകൾക്കുള്ള സ്‌കോളർഷിപ്പിന് 13വരെ അപേക്ഷിക്കാം

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/സർക്കാർ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിംഗ് ആർട്ട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2019-20 അദ്ധ്യയന വർഷങ്ങളിൽ ഹയർ സെക്കൻഡറി സ്‌കൂൾ/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, കഥകളി, നാടോടി നൃത്തം, കേരള നടനം, മോഹിനിയാട്ടം തുടങ്ങിയ കലകളിൽ എ ഗ്രേഡ് കരസ്ഥമാക്കിയതും നിലവിൽ സർക്കാർ ഹയർ സെക്കന്ററി സ്‌കൂൾ/സർക്കാർ ആർട്ട്‌സ് ആന്റ് സയൻസ് കോളേജിൽ പഠിക്കുന്നതുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിദ്യാർത്ഥിയുടെ വിവരങ്ങൾ (പേര്, സ്ഥാപനം, അഡ്രസ്, എ ഗ്രേഡ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ നമ്പർ, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പർ) അടങ്ങിയ അപേക്ഷ സ്ഥാപന മേധാവിയുടെ ശുപാർശയോടെ സ്‌കോളർഷിപ്പ് സ്‌പെഷ്യൽ ഓഫീസർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 13. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship@gmail.com, ഫോൺ: 9446780308, 9446096580, 0471-2306580.