പൊതുവിദ്യാഭ്യാസ
വകുപ്പിലെ ഹൈസ്ക്കൂൾ അധ്യാപകർ, പ്രൈമറി അധ്യാപകർ, ഭാഷാധ്യാപകർ എന്നിവരുടെ
2020-21 വർഷത്തെ അന്തർജില്ല സ്ഥലം മാറ്റത്തിനുളള അപേക്ഷകൾ സ്വീകരിക്കേണ്ട
മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
2020-21 വർഷത്തെ അന്തർജില്ല സ്ഥലംമാറ്റത്തിനായി നീക്കിവച്ചിരിക്കുന്ന
നിശ്ചിത ശതമാനം ഒഴിവിലേയ്ക്ക് അർഹരായ അധ്യാപകർക്ക് സഥലം മാറ്റം
നൽകേണ്ടതുണ്ട്. ആയതിലേയ്ക്കു ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ
പ്രധാനാദ്ധ്യാപകൻ തലത്തിലും, വിദ്യാഭ്യാസ ഉപഡയറക്ടർ തലത്തിലും പരിശോധന
നടത്തിയ ശേഷം ഓൺലൈൻ സ്ഥലം മാറ്റത്തിനായി പരിഗണിക്കുന്നതാണ്.
അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ സ്ഥലംമാറ്റ ഉത്തരവ്
പുറപ്പെടുവിക്കുന്നതുവരെയുളള എല്ലാ നടപടി ക്രമങ്ങളും ഓൺലൈൻ മുഖേന
നടക്കുന്നതാണ്. അപേക്ഷകന് ഒരു അപേക്ഷ മാത്രമേ രജിസ്റ്റർ ചെയ്യുവാൻ
അനുവാദമുളളൂ. ഒരു പ്രാവശ്യം അപേക്ഷ സമര്പ്പിക്കാവുന്നതും ആദ്യത്തെ അപേക്ഷ റദ്ദു ചെയ്യുതിലേയ്ക്കായി ആ അപേക്ഷയുടെ ആപ്ലിക്കേഷന് ഐ.ഡി. ചൂണ്ടിക്കാട്ടി പ്രധാനാദ്ധ്യാപകൻ മുഖേന വിദ്യാഭ്യാസ ഉപഡയറക്ടര്ക്ക് അപേക്ഷ നല്കേണ്ടതും വിദ്യാഭ്യാസ ഉപഡയറക്ടര്മാര് complaint link-ല് ശുപാര്ശ സഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടര്ക്ക് നല്കേണ്ടതും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയ്ക്കു ശേഷം അപേക്ഷ വെബ്‌സൈറ്റില്നിന്നും നീക്കം ചെയ്യുതിനുളള നടപടികള് KITE വഴി സ്വീകരിക്കുന്നതുമാണ്. അപേക്ഷകര്ക്ക് ഓണ്ലൈന് മുഖേന അപേക്ഷ സമര്പ്പിക്കുന്നതിനായി ഇന്റര്നെറ്റ് സൗകര്യമുള്ള ഏത് കമ്പ്യൂട്ടറും ഉപയോഗിക്കാവുന്നതാണ്. അപേക്ഷയുടെ ആദ്യഭാഗത്ത് അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങളാണ് രജിസ്റ്റര് ചെയ്യേണ്ടത്. വ്യക്തിഗത പാസ്‌വേഡ് (അപേക്ഷകന് ഇഷ്ടമുള്ളത് നല്കാം) രഹസ്യ സ്വഭാവമുള്ളതായിരിക്കണം. ഈ പാസ്‌വേഡ് ഉപയോഗിച്ചാണ് പിന്നീട് അപേക്ഷയുടെ വിശദാംശങ്ങള്പരിശോധിക്കേണ്ടത്. അപേക്ഷ പൂരിപ്പിച്ച സമയത്ത് ലഭിച്ച Application ID- യും അപേക്ഷകന് നല്കിയ
പാസ്‌വേഡും ഭദ്രമായി സൂക്ഷിച്ച് വെയ്‌ക്കേണ്ടതാണ്. വീണ്ടും
പ്രിന്റ്ഔട്ട് എടുക്കുതിനും തുടർന്ന് വരുന്ന സ്ഥലംമാറ്റത്തിന്റെ വിവരങ്ങള് അറിയുന്നതിനും Application ID യും പാസ്‌വേഡും അത്യന്താപേക്ഷിതമാണ്. 27/01/2021 - മുതല് 05/02/2021 വൈകുന്നേരം 5 മണി വരെ അപേക്ഷ രജിസ്റ്റര് ചെയ്യാവുന്നതാണ്. രജിസ്റ്റര്ചെയ്ത
അപേക്ഷ പ്രധാനാദ്ധ്യാപകനും അതാത് വിദ്യാഭ്യാസ ഉപഡയറക്ടറും വെരിഫൈ ചെയ്തു
എന്ന് അപേക്ഷകനും ഉറപ്പുവരുത്തേണ്ടതാണ്. ഇതു സംബന്ധിച്ചുള്ള പരാതികള്പിന്നീട് പരിഗണിക്കാന് നിര്വ്വാഹമില്ല എന്നറിയിക്കുന്നു.