Friday, 30 October 2020

സ്‌നേഹപൂര്‍വ്വം - അപേക്ഷകള്‍ 2020 നവംബര്‍ 30 വരെ സ്വീകരിക്കും

click here to web link

സാമൂഹ്യ സുരക്ഷാ മിഷന്‍ അച്ഛനോ അമ്മയോ അല്ലെങ്കില്‍ രണ്ട് പേരുമോ മരണപ്പെട്ട നിര്‍ദ്ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍ /എയ്‌ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള 2020-21 അധ്യയനവര്‍ഷത്തെ സ്‌നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികളില്‍ നിന്നും വെള്ളക്കടലാസില്‍ അപേക്ഷ സ്വീകരിച്ച് സ്ഥാപനമേധാവി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം 30.11.2020 ആണ്. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ച് ആനുകൂല്യം ലഭിക്കുന്നവരും പുതിയ അപേക്ഷകരും പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാനാധ്യാപകന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം

പ്രതിവര്‍ഷം പത്ത് മാസം വരെയാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക . അഞ്ചാം ക്ലാസ് വരെ പ്രതിമാസം 300 രൂപനിരക്കിലും 6 മുതല്‍ 10 വരെ 500 രൂപനിരക്കിലുമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. അനാധാലയങ്ങളില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. അപ്‌ലോഡ് ചെയ്യുന്ന എല്ലാ അപേക്ഷകളിലെയും കുട്ടികളുടെ പേരുകള്‍ ഉള്‍പ്പെടുന്ന കമ്പ്യൂട്ടര്‍ ജനറേറ്റഡ് ലിസ്‌റ്റ് സ്ഥാപനമേധാവി ഒപ്പിട്ട് സാമൂഹ്യസുരക്ഷാ മിഷനിലേക്ക് അയക്കേണ്ടതാണ്. അപേക്ഷകളുടെ പ്രിന്റൗട്ടുകള്‍ അയക്കേണ്ടതില്ല.

  1. അപേക്ഷ ഫോമിനൊപ്പം കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും പേരില്‍ ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കില്‍ എടുത്ത ജോയിന്റ് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ് (അക്കൗണ്ട് നമ്പരും ഐ എഫ് എസ് സി കോഡും വ്യക്തമായിരിക്കണം)
  2. കുട്ടിയുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
  3. ബി പി എല്‍ റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്നുമുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് (ഗ്രാമപ്രദേശങ്ങളില്‍ 20000 രൂപയും നഗരങ്ങളില്‍ 22375 രൂപയുമാണ് വരുമാന പരിധി) 
  4. Death Certificateന്റെ പകര്‍പ്പ് 

കേരളപ്പിറവി ദിനം ക്വിസ്

   കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്താവുന്ന  കേരള ക്വിസ്സ്  ഡൗൺലോഡ് ചെയ്യാൻ   

ഇവിടെ ക്ലിക്ക് (PDF)ചെയ്യുക.


 ചോദ്യങ്ങള്‍ തയാറാക്കി അയച്ചു തന്നത്:  
ശ്രീമതി . തസ്നിം ഖദീജ,
 ടീച്ചര്‍, ജി.എല്‍.പി.എസ് കാരാട്, മലപ്പുറം ജില്ല

Friday, 23 October 2020

MISSION USS EXAM 2021( S.S : STD VII)

മെൻ്റേഴ്സ് കേരളയുടെ  നേതൃത്വത്തിൽ  SPACE വടകരയുടെ അക്കാദമിക് സഹകരണത്തോടെ നടപ്പിലാക്കുന്ന USS പഠനപരിപോഷണ പദ്ധതിയാണ് MlSSION 2021 USS പരീക്ഷാ പരിശീലനം. UP വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തപ്പെടുത്തുന്ന USS പരീക്ഷയുടെ വിജയശതമാനം വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
 ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത് ഏഴാം ക്ലസ്സിലെ സോഷ്യല്‍ സയന്‍സിലെ വിവിധ യൂണിറ്റികളില്‍ നിന്നും യു.എസ്.എസ് പരീക്ഷയ്ക്ക് പ്രതീക്ഷിക്കാവുന്ന  മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങളാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ബഹുമാന്യരായ അധ്യാപക സുഹുത്തുക്കള്‍ക്കും ഇതിന് നേത്യത്വം നല്‍കിയ സൌമ്യേന്ദ്രന്‍ മാഷിനും മെന്റേഴ്സ് കേരള ബ്ലോഗിന്റെ നന്ദി.
PRESENTATIONS
       
 
MODEL QUESTIONS

MISSION USS EXAM S.S STD VI

 
മെൻ്റേഴ്സ് കേരളയുടെ  നേതൃത്വത്തിൽ  SPACE വടകരയുടെ അക്കാദമിക് സഹകരണത്തോടെ നടപ്പിലാക്കുന്ന USS പഠനപരിപോഷണ പദ്ധതിയാണ് MlSSION 2021 USS പരീക്ഷാ പരിശീലനം. UP വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തപ്പെടുത്തുന്ന USS പരീക്ഷയുടെ വിജയശതമാനം വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഒരോ യൂണിറ്റിലും നിർദ്ദേശിച്ചിരിക്കുന്ന പഠന നേട്ടങ്ങൾ വിദ്യാർത്ഥികൾക്ക് ആർജിക്കാൻ കഴിയുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ കഴിഞ്ഞാൽ USS പരീക്ഷയിൽ വലിയ നേട്ടങ്ങളുണ്ടാക്കാൻ കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതു കൊണ്ടു തന്നെ യൂണിറ്റ് തലത്തിൽ പOന നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത് ആറാം ക്ലസ്സിലെ സോഷ്യല്‍ സയന്‍സിലെ വിവിധ യൂണിറ്റികളില്‍ നിന്നും യു.എസ്.എസ് പരീക്ഷയ്ക്ക് പ്രതീക്ഷിക്കാവുന്ന  മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങളാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ബഹുമാന്യരായ അധ്യാപക സുഹുത്തുക്കള്‍ക്കും ഇതിന് നേത്യത്വം നല്‍കിയ സൌമ്യേന്ദ്രന്‍ മാഷിനും മെന്റേഴ്സ് കേരള ബ്ലോഗിന്റെ നന്ദി. 
 

MISSION USS MATHS TRAINING

 

DOWNLOADS

UNIT 1    KEY

Wednesday, 14 October 2020

ഒക്ടോബർ 15 പ്രിയങ്കരനായ രാഷ്ട്രപതിയുടെ ജന്മദിനം



സ്കൂളിൽ അസംബ്ലീയിൽ മൈക്കിൽകൂടി 
കേൾപ്പിച്ച് കൊടുക്കാനായി 

ഒക്ടോബർ 15 - ലോകവിദ്യാർത്ഥി ദിനം
(വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ സന്ദേശം)

ഒക്ടോബർ 15, മുൻ രാഷ്ട്രപതി ഡോ. അബ്ദുൾ കലാം പിറന്നനാൾ.

ഒക്ടോബർ 15 ഇനി മുതൽ ലോക വിദ്യാർത്ഥി ദിനം ആയിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡോ.കലാമിന്റെ 80ആം ജന്മദിനത്തിൽ ഐക്യരാഷ്ട്രസഭ അദ്ദേഹത്തെ ആദരിച്ചു. ജനങ്ങളുടെ “അദ്ധ്യാപകൻ’ ആയി മാത്രം അറിയപ്പെടാനാണ് ഡോ.കലാം ആഗ്രഹിച്ചി­രുന്നത്. അതുകൊണ്ടു തന്നെ ഒക്ടോബർ 15 ലോക വിദ്യാർത്ഥിദിനമായി ആചരിക്കാൻ തീരുമാനിച്ചത് ഏറ്റവും ഉചിതമായി.

    കുട്ടികളോട് സംവദിക്കാനായിരുന്നു ഡോ. കലാമിന് എന്നും ഏറെ ഇഷ്ടം. ഉണർന്നിരിക്കുമ്പോഴും സ്വപ്നം കാണാൻ അവരോട് അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കൂടുതൽ ഉയരങ്ങളിലേക്ക്, വലിയ ലക്ഷ്യങ്ങളിലേക്ക് പറന്നുയരാൻ അദ്ദേഹം അവർക്ക് ചിറകുകൾ നല്കി.