ഈ വർഷത്തെ (2020-22) Pre-Matric സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് രജിസ്ട്രേഷൻ/ പുതുക്കൽ എന്നിവ ആരംഭിച്ചു
നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ
Circular
സർക്കാർ, എയ്ഡഡ് മറ്റ് അംഗീകാരമുള്ള സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 10 വരെയുളള ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പ്പെടുന്ന കുട്ടികൾക്ക് സ്കോളർഷിപിന് അപേക്ഷിക്കാവുന്നതാണ്.
- നവംബർ 15 വരെ അപേക്ഷിക്കാം
- വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം
- മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% ലധികം മാര്‍ക്ക് ലഭിച്ചവരുമാകണം
അപേക്ഷ സമർപിക്കാൻ ആവശ്യമായ രേഖകൾ
- Mark List (കഴിഞ്ഞ വർഷം പഠിച്ച സ്ക്കൂളിൽ നിന്ന് വാങ്ങുക )
- ആധാർ കാർഡ്
- Bank പാസ് ബുക്ക്
- വരുമാന സർട്ടിഫിക്കറ്റ് (വാർഷിക വരുമാനം 1 ലക്ഷത്തിന് കൂടാൻ പാടില്ല) വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് നിർബന്ധം ആണ്
- ഫ്രഷ് അപേക്ഷ സമർപ്പിക്കുന്നവർ രക്ഷിതാവിന്റെ മെബൈൽ കയ്യിൽ കരുതുക
- റിനിവേൽ ആണെങ്കിൽ കഴിഞ്ഞവർഷത്തെ അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും ഉണ്ടെങ്കിൽ കൈയിൽ കരുതുക
- ഇതര സംസ്ഥാനത്തിലെ കുട്ടികളാണെങ്കിൽ Bonafide സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
NB : കഴിഞ്ഞ വർഷം അപേക്ഷ സമർപ്പിച്ചവരാണെങ്കിൽ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കുട്ടിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി രജിസ്റ്റർ നമ്പർ കണ്ടെത്താം "No Record Found" എന്നാണ് കാണിക്കുന്നതെങ്കിൽ Fresh ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- കുട്ടികളുടെ പഠന ചിലവുകൾ രേഖപെടുത്താനായുള്ള അവസാന കോളത്തിൽ (Misc.Fee ) 5000 - 7000 ത്തിനുള്ളിൽ നൽകാം.
- അപേക്ഷയുടെ അവസാന തീയതി നവംബർ 15 ആണെങ്കിലും October 31 ന് മുൻപ് തന്നെ രജിസ്റ്റർ ചെയ്ത് പ്രിന്റ് സ്ക്കൂളിൽ സമർപ്പിക്കുക അവസാന നിമിഷം site slow ആവാൻ സാധ്യതയുണ്ട്