ദ്രാവകം
- ദ്രവ്യത്തിന്റെ ഒരു അവസ്ഥയാണ് ദ്രാവകം.
- ദ്രാവകത്തിന് സ്ഥിരമായ വ്യാപ്തം ഉണ്ടെങ്കിലും വ്യക്തമായ രൂപം ഇല്ല.
- ഉൾക്കൊള്ളുന്ന വസ്തുവിന്റെ രൂപം ഇത് സ്വീകരിക്കുന്നു.
- ദ്രാവകം അതിന്റെ ക്വഥനാങ്കത്തിൽ വാതകമായും, ദ്രവണാങ്കത്തിൽ ഖരമായും മാറുന്നു. ദ്രാവകത്തിന്റെ ഉപരിതലത്തിൽ പ്രതല ബലം അനുഭവപ്പെടുന്നു. ഇത് വെള്ളത്തുളികളുടേയും കുമിളകളുടേയും രൂപവത്കരണത്തിന് സഹായിക്കുന്നു.
- ഒരു നിശ്ചിത അളവ് ദ്രാവകത്തിന്റെ വ്യാപ്തം അതിന്റെ താപനിലയേയും മർദ്ദത്തേയും അടിസ്ഥാനാമാക്കിയിരിക്കുന്നു