Tuesday, 30 August 2022

CIRCULAR

GOVT ORDERS & CIRCULARS


GOVT ORDERS & CIRCULARS

 SSLC March 2022- Certificate Distribution-Directions 

 SSLC March 2022- Certificate Distribution-Directions 

 KOOL Batch 9 skill test for school teachers - Notification 

Online provision in SPARK for Submission of CTC/RTC of all Gazetted Officers with regard to their Promotion and Transfer - Introduced - Orders Issued

കെ.എസ്.ആർ, ഭാഗം ഒന്ന്, അനുബന്ധം XII-A, XII-C എന്നീ ചട്ടങ്ങൾ പ്രകാരം അവധി അനുവദിക്കുന്നതിനായുളള / ദീർഘിപ്പിക്കുന്നതിനായുളള ഫയലുകൾ പ്രോസസ് ചെയ്യുന്നതിനുളള മാർഗ്ഗ നിർദേശങ്ങൾ - പുറപ്പെടുവിക്കുന്നു. 

01.03.2022 മുതല്‍ 30.06.2022 വരെയുള്ള കാലയളവില്‍ നടന്ന ട്രഷറി ഇടപാടുകളില്‍ മടങ്ങിയ തുകകള്‍ അക്കൗണ്ട് വിശദാംശങ്ങളില്‍ തിരുത്തലുകള്‍ വരുത്തി ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുന്നത് സംബന്ധിച്ച്

 

സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു.

സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നൽകും . 

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ  അനുവദിക്കും. പാർട്ട്‌ ടൈം -  കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. 

കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ - സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.

Tuesday, 23 August 2022

2022 ആഗസ്റ്റ് മാസത്തിലെ പ്രധാന ഉത്തരവുകളും സര്‍ക്കുലറുകളും

NuMATS Previous Questions & Question Banks

Saturday, 20 August 2022

ബീഗം ഹസ്‌റത് മഹല്‍ സ്‌കോളര്‍ഷിപ് 2022-23



ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ  പെൺകുട്ടികൾക്ക്  ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.  ഒൻപത് ,10 ക്ലാസ്സുകാർക്ക് വർഷം 5000 രൂപയും, പ്ലസ് വൺ/ പ്ലസ് ടു  കുട്ടികൾക്ക് വർഷം 6000 രൂപയും സ്കോളർഷിപ്പായി ലഭിക്കും. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തിയതി 30-09-2022

Downloads
Begum Hazrat Mahal National Scholarship for Girls-Instructions
Begum Hazrat Mahal National Scholarship for Girls. Online Application Portal

ഭിന്നശേഷി കുട്ടികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ്‌


പ്രീ-മെട്രിക് (ഭിന്നശേഷി ) കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ --  ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 സെപ്റ്റംബര്‍ 30

 സര്‍ക്കുലര്‍- പ്രീ-മെട്രിക് (ഭിന്നശേഷി ) കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ - സംബന്ധിച്ച്

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

 

പ്ലസ് വൺ മുതൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

SCHEME OF ‘POST-MATRIC SCHOLARSHIP’ FOR STUDENTS BELONGING TO
THE MINORITY COMMUNITIES

FAQ 

👉🏻ആവശ്യമുള്ള രേഖകൾ:

1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
7. നാറ്റിവിറ്റി സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീ റസീപ്റ്റ്.

അവസാന തീയതി: ഒക്ടോബർ 31
Defective Application Verification Date : 15-11-2022
Institute Verification : 15-11-2022

↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️

Prematric Scholarship for Minority Students 2022-23

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള  പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് രജിസ്ട്രേഷൻ/ പുതുക്കൽ എന്നിവ ആരംഭിച്ചു അവസാന തിയ്യതി സെപ്റ്റംബര്‍ 30


ഒന്നാം ക്ലാസ്സ് മുതൽ 10 വരെ പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ്2022-23

അവശ്യമായ രേഖകൾ:
  • 50 % ത്തിനു മുകളിൽ ഉള്ള കഴിഞ്ഞ വർഷത്തെ മാർക്ക്‌ ലിസ്റ്റ് (ഈ വർഷം പുതിയ സ്കൂളിലേക്ക് മാറ്റി ചേർത്തവരല്ലെങ്കിൽ മാർക്ക് തെളിയിക്കാൻ സ്കൂൾ അധ്യാപകർ നൽകുന്ന എന്തെങ്കിലും രേഖ മതിയാകും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്സ്കൂൾ അധ്യാപകരെ വിളിച്ചു സമ്മതവും സമയവും ലഭിച്ച ശേഷം മാത്രം രക്ഷിതാക്കൾ മാർക്ക് ലിസ്റ്റ് കൈപറ്റുക, വിദ്യാർഥികളെ സ്കൂളിലേക്കും അക്ഷയകളിലേക്കും പറഞ്ഞയക്കാതിരിക്കുക. ഒന്നാം ക്ലാസ്സുകാർക്ക് മാർക് ലിസ്റ്റ്) ആവശ്യമില്ല.
  • ആധാർ കാർഡ്,
  • Caste Certificate
  • മുന്‍ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്
  • ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്‌ ,
  • മൊബൈൽ നമ്പർ,
  • ജനന സർട്ടിഫിക്കറ്റ്,
  • വരുമാന സര്‍ട്ടിഫിക്കറ്റ്
പുതുക്കേണ്ടവർക്ക്

Thursday, 4 August 2022

സ്വാതന്ത്ര്യത്തിന്റെ അമ്യത വര്‍ഷം

      

     ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും ഈ പ്രസംഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കുന്നു. സ്വാതന്ത്ര്യദിന പരിപാടികൾ ഔദ്യോഗികമായി പ്രക്ഷേപണം ചെയ്യുന്നത് ദൂരദർശനാണ്. സാധാരണയായി ഉസ്താദ് ബിസ്മില്ല ഖാന്റെ ഷെഹ്നായി സംഗീതത്തിൽ നിന്നാണ് തത്സമയ പരിപാടികൾ ആരംഭിക്കുന്നത്. പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി ഇന്ത്യയിലുടനീളം സ്വാതന്ത്ര്യദിനം ആചരിക്കുന്നു.
 
75ന്റെ തികവിൽ സ്വതന്ത്ര ഭാരതത്തിൻറെ ചിറകുകൾ സ്വാഭിമാനത്തോടെ ലോക രാഷ്ട്രങ്ങൾക്ക് ഇടയിൽ ഉയരങ്ങളിലേക്ക് വരുമ്പോൾ അഭിമാനം കൊള്ളാത്ത ഭാരതീയര്‍ ഉണ്ടാവുകയില്ല.  ആത്മാഭിമാനത്തോടെ ഏതൊരു ഭാരതീയനും തലയുയർത്തി നിൽക്കുവാൻ കഴിയുന്ന ഒരു നിമിഷമാണ് സമാഗതമായിരിക്കുന്നത്.   75 വർഷങ്ങൾക്കു മുൻപേ 1947 ആഗസ്റ്റ് 15 അർദ്ധരാത്രിയിൽ ഡൽഹിയിലെ റെഡ് ഫോർട്ടിനു മുന്നിൽ ജവഹർലാൽ നെഹ്റു ഉയർത്തിയ അശോകചക്രമേറിയ പതാക പാറിപ്പറഞ്ഞപ്പോൾ പുളകം കൊള്ളാത്ത ഒരു ഭാരതീയൻ പോലും ഉണ്ടാകില്ല.   
 

Tuesday, 2 August 2022

ബഹു: വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് തിരുവനന്തപുരം അദ്ധ്യാപക ഭവനിൽ നടന്ന സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

 
  • ഈ വർഷത്തെ സംസ്ഥാന തല അദ്ധ്യാപകദിനാഘോഷം കണ്ണൂരിൽ നടത്തും.
  • TTI കലോത്സവം സെപ്തംബർ 3നും 5നും ഇടയിൽ കണ്ണൂരിൽ നടത്തും.
  • സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് കോട്ടയം ആതിഥ്യമരുളും.
  • സംസ്ഥാന ശാസ്ത്രോത്സവം നവംബറിൽ എറണാകുളത്ത് നടക്കും.
  • സംസ്ഥാന കായികമേള നവംബറിൽ തിരുവനന്തപുരത്ത് നടക്കും.
  • സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ അവസാനമോ ജനുവരിയിലോ കോഴിക്കോട് വച്ച് നടത്തും.