Wednesday, 16 July 2025

STANDARD 4 MALAYALAM UNIT-1

 മണ്ണാങ്കട്ടയും കരിയിലയും

 

മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്‌ (2)
കരിവേപ്പിന്‍ തണലില്‍ കര്‍ക്കിടമാസം
കടുക്കാരം ചൊല്ലി കളിക്കാന്‍ പോയ്‌ (2)
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്‌ 

മാനത്തു തുരുതുരെ മഴ വന്നു
മാലോകരെല്ലാരും അമ്പരന്നു (2)
കരിയിലയപ്പോള്‍ മണ്ണാങ്കട്ടയില്‍ 
കയറിയിരുന്നു കുടയായി
കുടയായി - കുടയായി‌ 
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്‌ 

മാനം തെളിഞ്ഞു മഴ നിന്നു
മന്നിനെ നടുക്കുന്ന കാറ്റു വന്നു (2)
പേടിച്ചു വിറയ്ക്കും കരിയിലമേല്‍
പെട്ടെന്നു മണ്‍കട്ട കയറി നിന്നു
കയറി നിന്നു - കയറി നിന്നു 
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്‌ 

കാറ്റും മാരിയും ആ സമയം
ചീറ്റിക്കൊണ്ടു കയര്‍ത്തു വന്നു (2)
മണ്ണാങ്കട്ടയലിഞ്ഞേ പോയ്‌
കരിയില കാറ്റത്തു പറന്നേ പോയ്
പറന്നേ പോയ് - പറന്നേ പോയ് 

മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്‌ 
കരിവേപ്പിന്‍ തണലില്‍ കര്‍ക്കിടമാസം
കടുക്കാരം ചൊല്ലി കളിക്കാന്‍ പോയ്‌ 
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്‌


മണ്ണാങ്കട്ടയും കരിയിലയും | Manchadi nursery songs

വീഡിയോ കണ്ടിട്ട് കഥ കുട്ടികൾക്ക് പറയാൻ അവസരം നൽകാം
കഥ എഴുതിക്കാം
കഥ ചിത്രീകരണം നടത്താം
 

സംഭാഷണം.. മണ്ണാങ്കട്ടയും കരിയിലയും.. 

 

No comments:

Post a Comment