Wednesday, 16 July 2025

STANDARD 4 MALAYALAM UNIT -1

 

മുന്നറിയിപ്പ്  

 മഹാകവി അക്കിത്തത്തിന്റെ കവിത. മാനവികതയുടെ മഹാകവി അക്കിത്തത്തത്തിന്റെ മുന്നറിയിപ്പ് എന്ന കവിത. മായക്കാഴ്ച്ചകളെക്കുറിച്ച് മാലോകരോട് വിളിച്ചു പറയുന്ന കവിത. 

കവിത താളത്തിൽ ചൊല്ലാം


 
 
അക്കിത്തം അച്യുതൻ നമ്പൂതിരി മലയാളത്തിലെ പ്രമുഖ കവിയായിരുന്നു. "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം" ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ കവിതകളും സാഹിത്യ സംഭാവനകളും അദ്ദേഹത്തിന്റേതായുണ്ട്. 2019-ൽ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2020 ഒക്ടോബർ 15-ന് അദ്ദേഹം അന്തരിച്ചു. 

അക്കിത്തം അച്യുതൻ നമ്പൂതിരിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു:
ജനനം:
1926 മാർച്ച് 18-ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു.

പ്രധാന കൃതികൾ:
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, മനസാക്ഷിയുടെ പൂക്കൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു തുടങ്ങിയവ.

പുരസ്‌കാരങ്ങൾ:
എഴുത്തച്ഛൻ പുരസ്‌കാരം, ജ്ഞാനപീഠ പുരസ്‌കാരം, പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അന്ത്യം:
2020 ഒക്ടോബർ 15-ന് തൃശൂരിൽ വെച്ച് അന്തരിച്ചു.

  • സൂചനയിൽ നിന്നും ജീവചരിത്രക്കുറിപ്പ് നിർമ്മിക്കാൻ നൽകാം

No comments:

Post a Comment