സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ
ശമ്പളവും മറ്റാനുകൂല്യങ്ങളും ട്രഷറി സേവിങ്‌സ് ബാങ്കിലൂടെ ആക്കിയതിന്റെ
തുടര്‍ച്ചയായി ജീവനക്കാര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ട്രഷറി സേവിങ്‌സ്
അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നതിനും ഫണ്ട് ട്രാന്‍സ്‌ഫറുകള്‍
നടത്തുന്നതിനും ഇപ്പോള്‍ സാധ്യമാണ്.
ഇതിനായി ഓരോ ജീവനക്കാരനും ഇവിടെ നിന്നും ലഭിക്കുന്ന ട്രഷറി ഓണ്‍ലൈന്‍ സൈറ്റില്‍രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട് . സ്‌പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും ഇ-മെയില്‍ ഐ ഡിയും ശരിയെന്നുറപ്പാക്കിയതിന് ശേഷം New User Registration എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി TSB Account
Number, Mobile Number, Preferred user ID ഇവ നല്‍കി ഫോം പൂരിപ്പിച്ച്
സബ്‌മിറ്റ് ചെയ്യുക. അപ്പോള്‍ രജിസ്റ്റര്‍ ചെയ്‌ത മൊബൈലിലേക്ക് ഒരു OTP
ലഭ്യമാകും ഇത് ഓണ്‍ലൈന്‍ സൈറ്റിലെ ബോക്‌സില്‍ നല്‍കി Verify ബട്ടണ്‍
അമര്‍ത്തിയാല്‍ Your application is under processing. Once your account
is activated, a system generated password will be sent to the
registered mobile number. It may take 6 working hours. Thanks for your
patience..എന്ന മെസ്സേജ് ലഭിക്കും.
ട്രഷറിയുടെ തൊട്ടടുത്ത ആറ് പ്രവര്‍ത്തിമണിക്കൂര്‍ കഴിയുമ്പോള്‍ മൊബൈലില്‍ ഒരു Temporary Login Password ലഭിക്കും . ഇതുപയോഗിച്ച് tsbonline സൈറ്റില്‍ ലോഗിന്‍ ചെയ്യുക ആദ്യതവണ ലോഗിന്‍ ചെയ്യുന്ന അവസരത്തില്‍ “Login Password” and “Transaction Password” എന്നിവ തയ്യാറാക്കുന്നതിനുള്ള ജാലകം ലഭിക്കും . ഇവ നല്‍കി കഴിയുന്നതോടെ TSB ഓണ്‍ലൈന്‍ സൈറ്റില്‍ പ്രവേശിച്ച് ജീവനക്കാര്‍ക്ക് ഇടപാടുകള്‍ നിയന്ത്രിക്കാന്‍ കഴിയും
Click Here for New Registration Link
Click Here for TSB Online Login Page
Click Here for Online Registration Helpfile
Click Here for TSB Online Login Page
Click Here for Online Registration Helpfile
