Tuesday, 13 June 2017

എ.ഇ.ഒ. മുതല്‍ ഡി.പി.ഐ. തലംവരെയുള്ള ഉദ്യോഗസ്ഥര്‍ ഇനി ആഴ്ചയിലൊരിക്കല്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും.

തിരുവനന്തപുരം: എ.ഇ.ഒ. മുതല്‍ ഡി.പി.ഐ. തലംവരെയുള്ള ഉദ്യോഗസ്ഥര്‍ ഇനി ആഴ്ചയിലൊരിക്കല്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എ.ഇ.ഒ, ഡി.ഇ.ഒ, ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള എല്ലാ ഉദ്യോഗസ്ഥന്‍മാര്‍ക്കും നിര്‍ദേശം നല്‍കി. മുന്നറിയിപ്പ് നല്‍കാതെയായിരിക്കും സന്ദര്‍ശനം. സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ പാചകപ്പുര, കലവറ, ഡൈനിങ്

ഉച്ചഭക്ഷണ പദ്ധതി- ഡെയ്ലി ഡേറ്റ - എൻറർ ചെയ്യുന്നത് സംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറങ്ങി.


എല്ലാ ദിവസവും 2 മണിക്ക് മുമ്പായി എന്റർ ചെയ്യണം യൂസർ ഐ.ഡിയും പാസ് വേഡും സ്കൂൾ കോഡ് തന്നെയാണ്
പ്രസ്തുത  സമയത്തിനുള്ളിൽ എന്റർ ചെയ്തില്ലെങ്കിൽ അതാത് ദിവസങ്ങളിലെ കണ്ടിജൻസി തുക വെട്ടിക്കുറക്കും  വീഴ്ച്ച വരുത്തുന്ന പ്രഥമാധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്...
  

GOVT ORDERS & CIRCULARS

Monday, 12 June 2017

SPARK Login for Individuals

സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരുടെ ഓണ്‍ലൈന്‍ സര്‍വീസ് പോര്‍ട്ടലായ സ്പാര്‍ക്കിലെ വിവരങ്ങള്‍ ജീവനക്കാര്‍ക്ക് പരിശോധിക്കുന്നതിനും പേ സ്ലിപ്പുകളും മറ്റ് വിശദാംശങ്ങളും പരിശോധിക്കുന്നതിന് അവസരെ ലഭിക്കുന്നതാണ്. ഇത് ലഭിക്കുന്നതിനായി ആദ്യം ജീവനക്കാരുടെ SPARK Profileല്‍ അവരുടെ മൊബൈല്‍ നമ്പരും E-Mail Idയും ഉണ്ടായിരിക്കണം. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ഇവ തന്നെയാവണം നല്‍കേണ്ടതും . നിലവില്‍ നല്‍കിയിരിക്കുന്നത് മാറ്റേണ്ടവര്‍ DDO Login വഴി Personal Memorandaയില്‍ പ്രവേശിച്ച് Contact Details എന്നതില്‍ ഇവ മാറ്റേണ്ടതാണ്.
തുടര്‍ന്ന് SPARK സൈറ്റില്‍ (https://www.spark.gov.in/webspark/) പ്രവേശിച്ച് Username ആയി PEN Number നല്‍കി. Forget Password എന്നതില്‍ ക്ലിക്ക് ചെയ്യുക
ചുവടെ കാണുന്ന മാതൃകയിലുള്ള ജാലകം ലഭിക്കുന്നതാണ്

Sunday, 11 June 2017

നെറ്റ് പരീക്ഷ നവംബറിൽ


പ്രധാന തീയ്യതികൾ

നോട്ടിഫിക്കേഷൻ : ജൂലൈ 24
www.cbsenet.nic.in

ഓൺലൈൻ അപേക്ഷ : ഓഗസ്റ്റ് 1 മുതൽ


ഓൺലൈൻ അപേക്ഷക്കുള്ള അവസാന തീയതി:
ഓഗസ്റ്റ് 30

നെറ്റ് പരീക്ഷ
നവംബർ 19 ഞായർ

Fixation of strength of Teachers

വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന പോസ്റ്റുകളുടെയും പീരിയഡുകളുുടെയും വിശദാംശങ്ങള്‍ 

  • വിദ്യാലയങ്ങളില്‍ പോസ്റ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് KER ല്‍ പ്രതിപാദിച്ചിരിക്കുന്ന അധ്യായം XXIII ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
  • വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഡിവിഷനുകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
  • ഡിവിഷനുകളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഭാ‍ഷാധ്യാപക തസ്ഥികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 
  • ഡിവിഷനുകള്‍ക്ക് എനുസരിച്ച് അനുവദിക്കാവുന്ന Core Subject തസ്തികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

Saturday, 10 June 2017

GOVT ORDERS & CIRCULARS

ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം

017  ലെ ഇന്ത്യന്‍ ഫിനാന്‍സ് ആക്ട്  പ്രകാരം  2017 ജൂണ്‍ 30 നകം ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതപ്പെട്ട എല്ലാവരും അവരുടെ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം എന്ന് നിഷ്കര്‍ഷിച്ചിരുന്നു. ജൂലൈ 1 മുതല്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധവുമാക്കിയിരുന്നു. ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കരസ്ഥമാക്കി കള്ളപ്പണ ഇടപാടുകള്‍ നടത്തി വരുന്നവരെ തടയുന്നതിനാണ് ഇങ്ങനെ ഒരു പരിഷ്കാരം കൊണ്ടുവന്നത്. 2017 ജൂണ്‍ 30 നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ക്ക് നിയമ സാധുത ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിച്ചിരുന്നു.

https://www.incometaxindiaefiling.gov.in/e-Filing/Services/LinkAadhaarHome.html
എന്നാല്‍ 2017 ജൂണ്‍ 9 ന് സുപ്രീം കോടതി ഇതിന് ഭാഗികമായി സ്റ്റേ ഓര്‍ഡര്‍ ഇറക്കിയിട്ടുണ്ട്. ഇത് പ്രകാരം ഇതുവരെ ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ക്ക് ഇക്കാരണത്താല്‍ പാന്‍കാര്‍ഡിന്‍റെ നിയമസാധുത നഷ്ടപ്പെടുകയോ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് വിലക്കോ ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ ഇതിനകം ആധാര്‍ ലഭിച്ചവര്‍ അത് പാന്‍കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.  എന്നാല്‍ ഇത് ബന്ധിപ്പിച്ചിട്ടില്ല എന്ന കാരണത്താല്‍ പാന്‍കാര്‍ഡ് അസാധുവാക്കി ശിക്ഷിക്കുന്നതിനോട് കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു

Wednesday, 7 June 2017

IT@Schoolലേക്ക് Master Trainerമാരെ ക്ഷണിക്കുന്നു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള IT@School പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍സെക്കന്ററി -വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുളള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കും അപേക്ഷിക്കാം. എയ്ഡഡ് മേഖലയില്‍ നിന്നുളള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുളള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ് ഐ.ടി@ സ്‌കൂള്‍ പ്രോജക്ട് അധ്യാപകനെ/അധ്യാപികയെ നിയോഗിക്കും. അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും

OEC LIST CLARIFICATION

Tuesday, 6 June 2017

പൊതുവിദ്യാഭ്യാസ വകുപ്പ് 2017-18 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്ന പ്രൈമറി , സെക്കണ്ടറി,ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും വിദ്യാഭ്യാസ കലണ്ടർ ബാധകമാണ്. 2017-18  അധ്യയന വർഷത്തിൽ  ഹയർ സെക്കണ്ടറി സ്‌കൂളുകൾക്ക് 200 പ്രവർത്തി ദിനങ്ങളാണ് നൽകിയിരിക്കുന്നത്.എന്നാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്ക് 222 പ്രവർത്തി ദിനങ്ങൾ ഉണ്ട്.
അധിക പ്രവർത്തി ദിനങ്ങൾ
200 പ്രവർത്തിദിനങ്ങൾ പൂർത്തിയാക്കാൻ വിദ്യാഭ്യാസ കലണ്ടർ പ്രകാരം 2017-18 വർഷത്തിൽ 5 ശനിയാഴ്ചകൾ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും പ്രവർത്തി ദിനങ്ങളാണ്. സെപ്റ്റംബർ 16 ,23 ,ഒക്ടോബർ 21 ,ജനുവരി 6,27 എന്നിവയാണ് അധിക പ്രവർത്തി ദിനങ്ങൾ.
പരീക്ഷകൾ
വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷ 2017 ജൂൺ 28 ന് ആരംഭിച്ച് ജൂലൈ 6 ന്  അവസാനിക്കും. കലണ്ടർ അനുസരിച്ചുള്ള തീയതികളിൽ മാറ്റം വരാവുന്നതാണ്.
രണ്ടാം വർഷ കുട്ടികളുടെ പ്രായോഗിക പരീക്ഷ 2018 ഫെബ്രുവരി 5 ന് തുടങ്ങി 28 ന് അവസാനിക്കും .

GOVT ORDERS & CIRCULARS

Monday, 5 June 2017

PRETEST WORKSHEET FOR STD 4


പാലക്കാട് ത്യത്താല സബ്ജില്ലയിലെ നാലുകൂ‍ൂട്ടം വാടസപ്പ് ഗ്രൂപ്പ് അധ്യാപകര്‍ തയാറാക്കിയ ഗണിതം വര്‍ക്ക്ഷീ‍റ്റുകള്‍

ആറാം പ്രവര്‍ത്തിദിനം സമ്പൂര്‍ണ്ണയില്‍


ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് ഈ വര്‍ഷം സമ്പൂര്‍ണ്ണ മുഖേന മാത്രമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണയില്‍ താഴെപ്പറയുന്ന രീതിയിലാണ് ചെയ്യേണ്ടത്. ഇപ്പോള്‍ അറിയിച്ചതനുസരിച്ച് എട്ടാം തീയതി 11 മണിക്ക് മുമ്പായി എല്ലാ വിദ്യാലയങ്ങളും ഈ വര്‍ഷത്തെ എല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്തിരിക്കണം. പുതുതായി അഡ്‌മിഷന്‍ എടുത്ത എല്ലാ വിദ്ാര്‍ഥികളെയും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്താത്ത പക്ഷം ആറാം പ്രവര്‍ത്തിദിനത്തിലെ കണക്കെടുപ്പില്‍ കൃത്യത ഉണ്ടാവില്ല. ആറാം പ്രവര്‍ത്തിദിനത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍. സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന ഡാഷ് ബോര്‍ഡില്‍ Sixth Working Day എന്ന ഒരു ലിങ്ക് കാണാം.

 
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് റിപ്പോര്‍ട്ടിനുള്ള ജാലകം ലഭിക്കും.


GOVT ORDERS & CIRCULARS


Sunday, 4 June 2017

ലോക പരിസ്ഥിതി ദിനം ജൂണ്‍ -5

ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കേരളത്തിലെ വിദ്യാലയങ്ങളിലും പരിസ്ഥിതിദിനമായി ആചരിക്കുന്നു. ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിനും നഷ്ടപ്പെട്ട പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനും വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നതാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. കേവലം സ്കൂള്‍ അസംബ്ലിയില്‍ നടത്തുന്ന പരിസ്ഥിതിദിന പ്രതി‍ജ‍്ഞയും വൃക്ഷത്തൈ വിതരണവും ചടങ്ങുകളിലൊതുക്കാതെ നല്ല ഒരു നാളേക്കായി പ്രകൃതിയേ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹത്തില്‍ ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ വിദ്യാലയത്തിന്റെ പങ്കും വിലപ്പെട്ടതെന്ന തിരിച്ചറിവോടെ ഓരോ വിദ്യാലയവും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പും മറ്റ് ഏജന്‍സികളും നടപ്പിലാക്കുന്നുണ്ട്. എല്ലാ വിദ്യാലയങ്ങളിലും നാളെ പ്രത്യേക അസംബ്ലികള്‍ ചേരണമെന്നും പരിസ്ഥിതി ബോധവല്‍ക്കരണവും പരിസ്ഥിതി ദിനപ്രതിജ്ഞയും നാളെ വിദ്യാലയങ്ങളിലുണ്ടാവും. വനം വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിനും നിര്‍ദ്ദേശമുണ്ട് 
 
പരിസ്ഥിതി ദിനപ്രതിജ്ഞ ഇവിടെ
 
വിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍
 
ഭാരതപ്പുഴദിനം
 

Saturday, 3 June 2017

GOVT ORDERS & CIRCULARS

GOVT ORDERS & CIRCULARS

Thursday, 1 June 2017

JUNE 5 CPTA ദിനം

പൂക്കൾ ചിരിക്കുവാൻ മണ്ണ് വേണം


KS chithra പാടിയ പൊതു വിദ്യാലയ സംരക്ഷണ ഗാനം 
 "പൂക്കൾ ചിരിക്കുവാൻ മണ്ണ് വേണം "
എന്ന പാട്ട്

https://drive.google.com/file/d/0B_1hOUmDIPEOVmdkeVZtRHRnVnMwZUhzWWJvS0FBWmY2ZHpJ/view?usp=sharing

വരികൾ
"പൂക്കൾ ചിരിക്കുവാൻ
മണ്ണു വേണം
മണ്ണു നന്നാകുവാൻ
വിളകൾ വേണം