Tuesday, 30 January 2018

മെൻഡേഴ്സ് കേരള സംഘടിപ്പിക്കുന്ന LSS-USS MODEL EXAM 2018 ഫെബ്രുവരി 17 ലേക്ക് മാറ്റി


ഫെബ്രുവരി 10ന് മെൻഡേഴ്സ് കേരള സംഘടിപ്പിക്കുവാനിരുന്ന
LSS-USS MODEL EXAM
2018 ഫെബ്രുവരി 17 ലേക്ക് മാറ്റുന്നു.

February 15  വൈകിട്ട് 5 മണിവരെ രജിസ്റ്റര്‍ ചെയ്യാം.
Register ചെയ്ത മെയിലുകളിലേക്ക് 15.02.2018  വൈകിട്ട്  5ന് ശേഷം  ചോദ്യപേപ്പറുകൾ അയക്കും

ജതീഷ് തോന്നയ്ക്കൽ
Admin

Hindi Premodel & पटकथा Questions


 പത്താം ക്ലാസ് റിവിഷന് പ്രയോജനപ്പെടുന്ന ഹിന്ദി പ്രീ-മോഡല്‍ പരീക്ഷയുടെ രണ്ട് സെറ്റ് ചോദ്യങ്ങളും ,पटकथा ചോദ്യങ്ങളും തയ്യാറാക്കി അയച്ച് നല്‍കിയിരിക്കുന്നത് പട്ടഞ്ചേരി GHSലെ അധ്യാപകനായ ശ്രീ അരുണ്‍ദാസ് സാറാണ്. സാറിനും എസ്.ഐ.റ്റിസി പാലക്കാടിനും മെന്‍ഡേഴ്സ് കേരളയുടെ നന്ദി.
Click Here to Download Pre-model Question 1
Click Here to Download Pre-model Question 2
Click Here to Download पटकथा Question 

PHASES OF MOON

അക്കാദമിക് മാസ്റ്റർപ്ലാൻ സമർപ്പണം ഫെബ്രുവരി 12 ന്

വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം
ഫെബ്രുവരി 1 ന് നിശ്ചയിച്ച സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ സമർപ്പണം,നിയമസഭാ സാമാജികർക്കടക്കം പങ്കെടുക്കാൻ കഴിയുവിധം ഫെബ്രുവരി 12 ന് തിങ്കളാഴ്ച നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.

Friday, 26 January 2018

Terminal Surrender Arrear Bill Processing

Terminal  Surrender Arrear Bill   എങ്ങനെ സ്പാര്‍ക്കിലൂടെ  പ്രോസസ്സ് ചെയ്യാം .സ്പാര്‍ക്കിലൂടെ അല്ലാതെ Terminal Surrender പ്രോസസ്സ് ചെയ്തവര്‍ ചെയ്യേണ്ടത്. -Accounts > Manually Drawn Terminal Surrender  എന്ന മെനു ക്ലിക്ക് ചെയ്യുക. 
തുറന്നു വന്ന പേജില്‍ മാനുവലായി മാറിയ Terminal  Surrender ബില്‍ വിവരങ്ങള്‍ നല്‍കുക.   Office, Employee * Drawn date* Ag auth no, Ag auth date Sanction order no Sanction order date ,No of days* No of days (HPL) Amount*  എന്നിവ കൃത്യമായി നല്‍കി സേവ് ചെയ്യുക .റെഡ് സ്റ്റാര്‍ നല്‍കിയിരിക്കുന്ന ഫീല്‍ഡ് നിര്‍ബന്ധമായും പൂരിപ്പിക്കണം.(മറ്റുള്ളവ നിര്‍ബന്ധമില്ല )തുടര്‍ന്ന് Accounts > Claim Entry > Department Office> Name of Treasury> Nature of Claim> DDO Code> Period of Bill   

ഉജ്ജ്വലം -SSLC English Intense Study Material

  English Learning Resource UJWALAM . prepared by Kollam District Panchayath for SSLC Examination.You can download UJWALAM 2016-17 from download link .

Downloads
Ujwalam -SSLC English Intense Study Material

Thursday, 25 January 2018

റിപ്പബ്ലിക് ദിന ക്വിസ് 2018

റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ ക്വിസ് നടത്തുവാന്‍ സഹായകരമാ‍യ  ഈ വര്‍ഷം തയാറാക്കിയ  50 ചോദ്യങ്ങള്‍

https://app.box.com/s/puqz63lzztcdgisacdlziavmvmtqa631
തയാറാക്കി അയച്ചു തന്നത്:
ശ്രീ‍മതി. തസ്നിം ഖദീജ, 
ജി.എല്‍..പി. എസ് കാരാട്, മലപ്പുറം

ഹരിത കേരള മിഷന്‍ - ഗ്രീന്‍ പ്രോട്ടോക്കോള്‍ - പ്രതിജ്ഞ


https://drive.google.com/file/d/0B_1hOUmDIPEOc0ZXZnp3TlBacW94TWRDaWt6c2hjbmVZSTc4/view?usp=sharing

GOVT ORDERS & CIRCULARS

Wednesday, 24 January 2018

പൊതുവിദ്യാലയങ്ങള്‍ 201 അധ്യയന ദിനങ്ങള്‍ തികയ്ക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഈ വര്‍ഷം 201 അധ്യയന ദിനങ്ങള്‍ തികയ്ക്കും. മുന്‍വര്‍ഷങ്ങളില്‍ 180 ല്‍ താഴെ അധ്യയന ദിനങ്ങളെ ലഭിച്ചിരുന്നുള്ളൂ. ഈ വര്‍ഷം ആദ്യ രണ്ടു ടേമുകളിലായി 135 അധ്യയന ദിനങ്ങളേ ലഭിച്ചു. മൂന്നാം ടേമില്‍ 66 ദിവസങ്ങള്‍ അധ്യയന ദിനങ്ങളായി ഉള്‍പ്പെടുത്തി. ഹര്‍ത്താലിനെ തുടര്‍ന്ന് നഷ്ടമായ അധ്യയന ദിനങ്ങള്‍ക്കു പകരം മൂന്നാം ടേമില്‍ നാല് ദിവസങ്ങള്‍ കൂടി അധ്യയന ദിനങ്ങളായി ഉള്‍പ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Republic Day; Circular with instructions

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലുമെല്ലാം റിപബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറിലുള്ളത്.റിപബ്ലിക് ദിനത്തില്‍ സ്‌കൂളുകളില്‍ സ്ഥാപനമേധാവികള്‍ മാത്രമേ ദേശീയപതാക ഉയര്‍ത്താവൂ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലുമെല്ലാം റിപബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറിലുള്ളത്.  ത്രിതല പഞ്ചായത്തുകള്‍, സംസ്ഥാനങ്ങള്‍ എന്നിവയെല്ലാം പതാക ഉയര്‍ത്തേണ്ടതെങ്ങനെ എന്ന നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്. സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ സ്‌കൂള്‍ മേധാവികള്‍ മാത്രമേ പതാക ഉയര്‍ത്താന്‍ പാടുള്ളു. പതാക ഉയര്‍ത്തുന്ന സമയത്ത് നിര്‍ബന്ധമായും ദേശീയഗാനാലാപനം ഉണ്ടായിരിക്കണമെന്നും സര്‍ക്കുലറിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഡൌണ്‍ലോഡ്സ് നോക്കുക .
Downloads
National Day Celebrations - Republic Day Celebrations - Adherence to the Guidelines - Reg. - No.7-Pol.5-GAD

Tuesday, 23 January 2018

Property Statement of Govt Employees

At the time of joining in government service, property details should be asserted. Finance commission has published an order as per the direction of vigilance bureau. This order will become applicable to all government salaried institutions including govt and aided school and universities. During service entry time, all the resource particulars be duly entered in service book also. click the below link for Govt order and  Proforma in fillable PDF.  
 

റിപ്പബ്ലിക് ദിനാചരണം: എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണം

   റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സമുചിതമായി ആചരിക്കണമെന്ന് പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പ് സര്‍ക്കുലര്‍ മുഖേന അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും സര്‍വകലാശാല/കോളേജുകള്‍/സ്‌കൂളുകള്‍ എന്നിവിടങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ അറിയിച്ചു. ആഘോഷ പരിപാടികളില്‍ ജീവനക്കാരുടെ  സാന്നിധ്യം ഉറപ്പാക്കാന്‍ വകുപ്പ്/സ്ഥാപനമേധാവികള്‍ നടപടി സ്വീകരിക്കണം. 

         തലസ്ഥാനത്ത് രാവിലെ 8.30 ന് ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് സായുധസേനാ പരേഡും ദേശീയ ഗാനാലാപനവും കര-വ്യോമ-പോലീസ് സേനാംഗങ്ങള്‍,

എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി

സംസ്ഥാനത്ത് ആയിരക്കണക്കിന് കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നതും,പഠനമികവിന്റെ തെളിവെന്ന നിലയ്ക്ക് പൊതുവിദ്യാലയങ്ങൾ വലിയ പ്രാധാന്യത്തോടെ കാണുന്നതുമായ പരീക്ഷയാണ് എൽ.എസ്.എസ്/യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷ. കുട്ടികൾ നീണ്ട തയ്യാറെടുപ്പ് ഈ പരീക്ഷക്കായി നടത്തുന്നുണ്ട്. എന്നാൽ എൽ.എസ്.എസ്. ലഭിക്കുന്ന കുട്ടികൾക്ക് 200 രൂപയും യു.എസ്.എസ്. ലഭിക്കുന്ന കുട്ടികൾക്ക് 300 രൂപയുമാണ് പ്രതിവർഷം നല്കിവരുന്നത്. വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ച ഈ തുക കാലാനുസൃതമായി പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച് 2017/18 അദ്ധ്യയന വർഷം മുതൽ എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക യഥാക്രമം 1000, 1500എന്നിങ്ങനെ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി.

Monday, 22 January 2018

Hai School Kuttikkootam renamed as Little KITES


പൊതുവിദ്യാഭ്യാസ വകുപ്പ്-ഹൈടെക്  സ്കൂള്‍ പദ്ധതി -ഹായ് സ്കൂള്‍ കുട്ടികൂട്ടം  ലിറ്റില്‍ കൈറ്റ്സ്(Little Kites) എന്ന പേരിലാക്കി  കൊണ്ടും പദ്ധതിയുടെ  പ്രവര്‍ത്തങ്ങള്‍ നടപ്പിലാകുന്നതിന് kerala infrastructure and technology for education നെ ചുമതലപ്പെടുത്തിക്കൊണ്ടും ഉത്തരവ് നല്‍കി .ഉത്തരവ് ഡൌണ്‍ലോഡ്സില്‍.
Downloads
Hai School Kuttikkootam renamed as Little KITES-Circular

GOVT ORDERS & CIRCULARS

Thrown out teachers - Details called for -reg.    ||1. Notification ||2 Form I  || 3. Form III ||

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് കൈത്താങ്ങ് നൽകി മെൻഡേഴ്സ് കേരളയും ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയും......


2018 ഫെബ്രുവരി 24 ന് സംസ്ഥാന വ്യാപകമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് മുന്നോടിയായി മെന്‍ഡേഴ്സ് കേരള ബ്ലോഗും, ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുമായി സഹകരിച്ച് മോഡൽ പരീക്ഷ നടത്തുന്നു
    17/02/8 രണ്ടാം ശനി
(പുതുക്കിയ തീയതി) 
കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ ജില്ലയിലും മാതൃകാ പരീക്ഷ 
നടത്തുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍

ചുവടെ പറയുന്ന രീതിയില്‍ മാത്യക പരീ‍ക്ഷ സംഘടിപ്പിക്കാവുന്നതാണ്.

1. സബ്ജില്ലാ തലത്തില്‍  എ.ഇ.ഒ / എച്ച്.എം ഫോറം/ അധ്യാപക കൂട്ടായ്മകള്‍ എന്നിവര്‍ക്ക്  ഏതെങ്കിലും സ്കൂളില്‍ വച്ച് സൌകര്യ പ്രദമായ രീതീയില്‍  സഘടിപ്പിക്കാവുന്നതാണ്.   
(ഇത് തികച്ചും അനൌദ്യോഗികമാണ്  താല്പപര്യമുണ്ടെങ്കില്‍ മാത്രം).  പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വിവരം മുന്‍ കൂട്ടി അറിയിക്കുവാന്‍ നിര്‍ദ്ദേശം നല്‍കണം.  വേണ്ട എണ്ണം ചോദ്യ മാത്യകകള്‍ പ്രിന്റ് എടുത്തു വയ്ക്കുവാന്‍ അതിലൂടെ കഴിയും.   പരീക്ഷാ ദിവസം പങ്കെടുക്കുന്ന കുട്ടികളില്‍ നിന്നും ഫോട്ടോ കോപ്പി, മറ്റ് ചെലവുകള്‍ക്കാവശ്യമായ തുശ്ചമായ തുക രജിസ്ട്രേഷന്‍ ഫീസായി ആവശ്യമെങ്കില്‍ വാങ്ങാവുന്നതാണ്.  

2. സ്കൂളുകള്‍ക്ക്  അവരവരുടെ സ്കൂളില്‍ വച്ചൂം സംഘടിപ്പിക്കാവുന്നതാണ്.  വേണ്ട എണ്ണം ചോദ്യ മാത്യകകള്‍ ഇ-മെയിലിലൂടെ അയച്ചു തരും, മുന്‍ കൂട്ടി പ്രിന്റ് എടുത്തു വയ്ക്കുക.    പരീക്ഷാ ദിവസം പങ്കെടുക്കുന്ന കുട്ടികളില്‍ നിന്നും ഫോട്ടോ കോപ്പി, മറ്റ് ചെലവുകള്‍ക്കാവശ്യമായ തുശ്ചമായ തുക  ഫീസായി ആവശ്യമെങ്കില്‍ വാങ്ങാവുന്നതാണ്.  


3. ചോദ്യമാത്യകകളുടെ പി.ഡി.എഫ് ഇ-മെയിലില്‍ വേണ്ടവര്‍ സ്കൂളിന്റെ ഇ-മെയില്‍ വിലാ‍സത്തില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യുക. പരീക്ഷയ്ക്ക്  ഒരു ദിവസം മുന്‍പ്  മാത്യക ചോദ്യ പേപ്പര്‍ പ്രസ്തുത മെയിലിലേക്ക് അയച്ചു തരും. മുന്ന് കൂട്ടി പ്രന്റ് എടുത്തു വയ്ക്കാവുന്നതാണ്.

സംശയങ്ങള്‍ക്ക്:  ജതീഷ് തോന്നയ്ക്കല്‍  9446109234,  ടി.ടി. പൌലോസ്  9446762687 എന്നി നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.