Tuesday, 4 September 2018

പ്രളയദുരിതാശ്വാസം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ധനം സമാഹരിക്കും


പ്രളയദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതിനും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്, ഇതര സ്വകാര്യ സ്‌കൂളുകള്‍/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ/കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കും. ഫണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ജഗതി ശാഖ) കറന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
 
 കറന്റ് അക്കൗണ്ട് നമ്പര്‍ -37918513327, IFSC Code: SBIN0070568.
 
സെപ്റ്റംബര്‍ 11ന് കേരളത്തിലാകമാനമുള്ള സ്‌കൂള്‍ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഏകദിന ധനസമാഹരണ യജ്ഞത്തിലൂടെ പരമാവധി ദുരിതാശ്വാസ നിധി സ്വരൂപിക്കുവാന്‍ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് ഇതര സ്വകാര്യ സ്‌കൂളുകള്‍/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ/കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ പ്രഥമാധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം.
 
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.education.kerala.gov.in) നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചും സമാഹരിച്ച ഫണ്ട് അക്കൗണ്ടില്‍ അടയ്ക്കാം. ഇന്റര്‍നെറ്റ്

ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

- പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
 രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാണെന്നും ഈ മാസം ഏഴിന് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു എന്ന രീതിയില്‍ ചില ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി പൊതുജനങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിക്കും

പ്രളയബാധിത പ്രദേശങ്ങളില്‍ അക്കാദമിക് ലൈബ്രറികളിലേയും  പബ്‌ളിക് ലൈബ്രറികളിലേയും വിവിധ കോഴ്‌സുകള്‍ ചെയ്യുന്ന പല വിദ്യാര്‍ത്ഥികളുടേയും പുസ്തകങ്ങള്‍ നശിച്ച സാഹചര്യത്തില്‍ ഇവര്‍ക്കായി ഇന്ത്യയിലെ വിവിധ ലൈബ്രറികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ജനറല്‍ പുസ്തകങ്ങളും അക്കാദമിക് പുസ്തകങ്ങളും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ശേഖരിക്കുന്നു.  വിവിധ ലൈബ്രറികള്‍ക്കും കോളേജ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്യും.  2010ന് ശേഷമുള്ള പുസ്തകങ്ങളാണ് ശേഖരിക്കുന്നത്.

പരീക്ഷാഭവനില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍: 10നകം അപേക്ഷിക്കണം


പരീക്ഷാഭവനില്‍ കമ്പ്യൂട്ടര്‍ പ്രോഗമറുടെ ഒഴിവില്‍ ബയോഡേറ്റ സഹിതം 10നകം അപേക്ഷിക്കാം. എം.സി.എ/ബി.ടെക് (ഐ.റ്റി/സി.എസ്), എം.എസ്.സി (ഐ.റ്റി/സി.എസ്) റഗുലര്‍/ഫുള്‍ടൈം കോഴ്‌സ് കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ അംഗീകരിച്ചിട്ടുള്ളത്) ആണ് യോഗ്യത. കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്, ഡി.ബി.എം.എസ്, നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയില്‍ അറിവുണ്ടാവണം. പി.എച്ച്.പിയും അനുബന്ധ ഫ്രെയിംവര്‍ക്കും postgresql ഉപയോഗിച്ചുള്ള സോഫ്റ്റ്‌വെയര്‍ വികസനത്തില്‍ മൂന്നു വര്‍ഷത്തെ പരിചയം വേണം. വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം. സമാന തസ്തികയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടാവണം. ജോയിന്റ് കമ്മീഷണര്‍, പരീക്ഷാഭവന്‍, പൂജപ്പുര എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ keralapareekshabhavan.in ല്‍ ലഭിക്കും.

Saturday, 1 September 2018

പാഠപുസ്ത വിതരണം മൂന്നു മുതല്‍


പ്രളയബാധയെത്തുടര്‍ന്ന് നഷ്ടപ്പെട്ട ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ഒന്നാം വാള്യ പാഠപുസ്തകങ്ങള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യും. ഈ വര്‍ഷത്തെ രണ്ടാം വാള്യ പാഠപുസ്തകങ്ങളും ഇതോടൊപ്പം വിതരണം ചെയ്യും. പ്രളയബാധിത പ്രദേശങ്ങളില്‍ വിദ്യാലയങ്ങളില്‍ നോട്ട് ബുക്ക് വിതരണം ആരംഭിച്ചു കഴിഞ്ഞു. നഷ്ടപ്പെട്ട സ്‌കൂള്‍ ബാഗും മറ്റു പഠനോപകരണങ്ങളും കുട്ടികള്‍ക്ക് നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

സെറ്റ് അഡ്മിറ്റ് കാര്‍ഡ് എല്‍.ബി.എസ് വെബ്‌സൈറ്റുകള്‍ വഴി


സെറ്റ് ജൂലൈ 2018 പരീക്ഷ സെപ്റ്റംബര്‍ ഒന്‍പതിന് ജില്ലാ ആസ്ഥാനങ്ങളിലുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചവര്‍ ഹാള്‍ടിക്കറ്റുകള്‍  www.lbscentre.org, www.lbskerala.com എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. തപാല്‍ മാര്‍ഗം ലഭിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം എല്‍.ബി.എസ് സെന്ററുമായോ 0471 2560311, 312, 313 എന്നീ ഫോണ്‍ നമ്പറുകളുമായോ ബന്ധപ്പെടണം.

അധ്യാപകദിനം ആഘോഷങ്ങളില്ലാതെ ആചരിക്കും

ഈ വര്‍ഷത്തെ ദേശീയ അധ്യാപകദിനാചരണം സെപ്റ്റംബര്‍ അഞ്ചിന് ബുധനാഴ്ച അഘോഷങ്ങളില്ലാതെ തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് വി.ജെ.ടി. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.  മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ്, മികച്ച പി.ടി.എ.ക്കുള്ള അവാര്‍ഡ്, അധ്യാപകരുടെ സാഹിത്യ രചനയ്ക്കുള്ള പ്രൊഫ.മുണ്ടശ്ശേരി പുരസ്‌കാരം എന്നിവ വേദിയില്‍ വിതരണം ചെയ്യും.
  • പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ നാലിന് നടത്താന്‍ നിശ്ചയിച്ചിരുന്ന റ്റി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവങ്ങള്‍ ഒഴിവാക്കിയതായും അധ്യപകദിനാഘോഷത്തിന്റെ വേദി തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

GOVT ORDERS & CIRCULARS

Wednesday, 29 August 2018

FLIPPED CLASS ROOM PROJECT - WORKSHEETS(STD I AND IV ) AND QUIZZES

കോഴിക്കോട് ജില്ലയിലെ കക്കോടി എം.ഐ.എല്‍ പി സ്കൂളിലെ ശ്രീ ഷാജല്‍ കക്കോടി അദ്ദേഹത്തിന്റെ സ്കൂളില്‍ നടപ്പിലാക്കി വരുന്ന Flipped Class Project ന്റെ ഭാഗമായി വിവിധ അധ്യാപകര്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകളും  ക്വിസ് ചോദ്യോത്തരങ്ങളും ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യുകയാണ്.ശ്രീ ഷാജല്‍ സാറിനും പഠനവിഭവങ്ങള്‍ തയ്യാറാക്കിയ മറ്റ് അധ്യാപകര്‍ക്കും മെഡേഴ്സ് കേരള ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


1. ENGLISH FIRST STANDARD   TWO ANTS    ME TOO (PREPARED BY ANCY N.R; SCVLPS CHIRAYINKEEZHU)


2.MATHS  AND BASIC SCIENCE WORKSHEETS 
  - PREPARED BY SIDHIK T.K GMHS RAROTH PARAPPANANGADI || MATHS WORKSHEET IV STANDARD- നാലക്ക സംഖ്യകള്‍ || WORKSHEET 2 - BASIC SCIENCE - VI STANDARD  ||


3. BASIC SCIENCE  WORKSHEETS -
FOURTH STANDARD -PREPARED BY SHUHAIBA THEKKIL , NALLUR NARAYANA L P BASIC SCHOOL , FEROKE KOZHIKODE


4. MATHS  UNIT 3 WORKSHEET - PREPARED BY LEALIN JOB, CKS LPS, Ponnurithy, Vyttila


5.STATES AND THEIR CAPITALS -  QUIZ  IN PRESENTATION FORMAT(pps) - ENGLISH ||  ARABIC  || BY: SHAJAL KAKKODI, MILPS KAKKODE


6. MALAYALAM FOURTH STANDARD UNIT 3 WORKSHEET BY: LEALIN JOB, CKS LPS, Ponnurithy, Vyttila


7.QUIZ ABOUT DAMS IN KERALA - BY: SHAJAL KAKKODI, MILPS KAKKODI

 
8. EVS STD IV  - പക്ഷികളുടെ അത്ഭുത ലോകം - WORKSHEETS BY  PREPARED BY LEALIN JOB, CKS LPS, Ponnurithy, Vyttila

GOVT ORDERS & CIRCULARS

കേരളത്തിലെ പ്രളയദുരന്തം: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി


ന്യൂഡൽഹി: വ്യക്തികൾ 2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിറ്റി) നീട്ടി. കേരളത്തിലെ പ്രളയദുരന്തം കണക്കിലെടുത്ത് സെപ്റ്റംബർ 15 വരെയാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചത്. റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണു തീയതി നീട്ടാനുള്ള തീരുമാനം.

ആദ്യം ജൂലൈ 31ന് മുൻപായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണമെന്നായിരുന്നു അറിയിപ്പെങ്കിലും ഇതു പിന്നീട് ഓഗസ്റ്റ് 31ലേക്കു നീട്ടിയിരുന്നു. നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്നു വിവിധ കോണുകളിൽ നിന്നു സമ്മർദ്ദമുയർന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണു കേരളത്തിലെ പ്രളയദുരന്തം കണക്കിലെടുത്ത് ഒരിക്കൽക്കൂടി സമയപരിധി നീട്ടീയത്.

Tuesday, 28 August 2018

GOVT ORDERS & CIRCULARS

സംസ്ഥാനത്തെ ഹൈ സ്കൂൾ ക്ലാസ്സുകളിൽ ഇംഗ്ലീ‍ഷ് പഠിപ്പിക്കുന്ന അധ്യാപകർക്കായി RIESI പരിശീലനം

GOVT ORDERS & CIRCULARS

Sunday, 26 August 2018

പ്രൊഫ. ജോസഫ മുണ്ടശ്ശേരി സ്കോളർപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ SSLC/+2 HSE/VHSE തലങ്ങളിൽ പഠിച്ചു എല്ലാ വിഷയങ്ങളും A+ നേടിയ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക്  10,000/- രൂപ നൽകുന്നതിനായി  Prof. Joseph Mundesseri Scholarship Award ന് അപേക്ഷ ക്ഷണിക്കുന്നു. 
Kerala State Minority Welfare Department ന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

ഓൺലൈനായി ആയി അപേക്ഷ സമർപ്പിക്കേണ്ട  അവസാന തീയതി 2018 സെപ്റ്റംബർ 10

നിബന്ധനകൾ

1. 2018 മാർച്ചിൽ പരീക്ഷ എഴുതി ഫുൾ +A നേടിയ SSLC/+2 HSE/VHSE വിദ്യാർഥികൾ ആയിരിക്കണം

2. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥി/വിദ്യാർത്ഥിനി ആയിരിക്കണം (മുസ്‌ലിം/ക്രിസ്ത്യൻ/ബുദ്ധ/പാഴ്സി/ജൈന)

3. ജനനം കൊണ്ട് കേരളീയർ ആയിരിക്കണം

4. അപേക്ഷകർ BPL കുടുംബത്തിൽ പെട്ടവരോ 8 ലക്ഷത്തിൽ താഴെ വരുമാനമുള്ള നോൺ ക്രീമിലെയർ APL വിഭാഗത്തിൽ പെട്ടവരോ ആയിരിക്കണം.

അപേക്ഷ സമർപ്പിക്കുമ്പോൾ താഴെ പറയുന്നവ ഉണ്ടെന്ന് ഉറപ്പ് വരുത്തണം

1. Passport Size Photo
2. Income Certificate
3. Nativity Certificate
4. Community/Minority Certificate
5. Non - Creamy layer Certificate
6. Copy of SSLC/+2/VHSE Certificate
7. Copy of Bank Account passbook
8. Aadhar Copy
9. Ration Card copy

പ്രത്യേക ശ്രദ്ധയ്ക്ക്: ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം User ID യും Password ഉം ഉപയോഗിച്ചു login ചെയ്ത് 'Upload Documents' ഓപ്ഷൻ ഉപയോഗിച്ച് ആവശ്യമായ Documents Upload ചെയ്യേണ്ടതാണ്

(SSLC വിഭാഗക്കാർക്ക് ഇപ്പോൾ അപേക്ഷിക്കുന്നതിൽ ചില സാങ്കേതിക പ്രശനം വെബ്സൈറ്റിൽ നേരിടുന്നു. വേഗത്തിൽ ഈ പ്രശനം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ +2 വിഭാഗക്കാർ ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. This msg Posted on 25th August 2018)

കൂടുതൽ വിവരങ്ങൾക്ക് 

04712302090, 04712300524 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Or Visit

Thursday, 23 August 2018

അംഗപരിമിതരായ കുട്ടികൾക്കായുള്ള പ്രീമെട്രിക് സ്കോളർഷിപ് 2018 -19 -ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

GOVT ORDERS & CIRCULARS

Tuesday, 21 August 2018

മുഖ്യമന്ത്രിയുടെ ദുരിതാ‍ശ്വാസ നിധിയിലേക്ക് സംഭാവന നൽകാം: സ്പാർക്കിൽ വരുത്തേണ്ട മാറ്റങ്ങൾ എങ്ങനെ?

courtesy: ghs muttom
മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ ഫണ്ടിലേക്കു സർക്കാർ ജീവനക്കാരും അധ്യാപകരും ഓഗസ്റ്റ്‌/സെപ്റ്റംബര്‍  മാസത്തെ ശമ്പളത്തില്‍ നിന്നും രണ്ടു ദിവസത്തെ ശമ്പളത്തില്‍ കുറയാത്ത  തുക നല്‍കണമെന്ന് സർക്കാർ അഭ്യര്‍ത്ഥിച്ചു. എന്നാൽ എത്ര തുകയും സ്വീകരിക്കും. ശമ്പളത്തിൽനിന്നു പിടിക്കേണ്ട തുക എത്രയെന്നു ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സ്മെന്റ് ഓഫിസർമാരെ അറിയിക്കണം(DDO). തിരുവനന്തപുരം ജില്ലാ  ട്രഷറിയിലെ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലെ 701010200000080 നമ്പര്‍ ട്രെഷറി അക്കൗണ്ടിലാണ് ഈ സംഭാവന നിക്ഷേപിക്കുക.
     സംഭാവന തുകക്കൊപ്പം, ജീവനക്കാരുടെ സമ്മതപത്രവും നല്‍കേണ്ടതുണ്ട്  സമ്മതപത്രം സ്വീകരിച്ച ശേഷം മാത്രം കിഴിവ് നടത്തുക  ദുരിതാശ്വാസ നികുതിയുമായി ബന്ധപ്പെട്ട സംഭാവനകളെല്ലാം ആദായ നികുതി ഇളവുകൾക്ക് അർഹയുണ്ടായിരിക്കും. മുഖ്യമന്ത്രി ദുരന്തനിവാരണ ഫണ്ടിനുള്ള സംഭാവനക്ക് ഐടി ആക്ട്, വിഭാഗം 80G (2) (IIIHF) പ്രകാരം നികുതി 100 ശതമാനം ഇളവ് ലഭിക്കും.സമ്മതപത്രം,,ഉത്തരവുകള്‍ തുടങ്ങിയവ ഡൌണ്‍ലോഡസില്‍ നല്‍കിയിരിക്കുന്നു.
CMDRF deduction in SPARK
സ്പാര്‍ക്കില്‍ CMDRF  Deduction നല്‍കാന്‍-Salary Matters >Changes in the Month>Present Salary >Select Employee >Deductions >Deduction Type :CMDRF >Enter Amount>Details :Disaster Relief Fund >From :01/08/2018 To:31/08/2018 >Insert.
ബില്‍ പ്രോസസ്സ് ചെയ്ത് ഷെഡ്യൂള്‍ പരിശോധിച്ച ശേഷം 2018 ഓഗസ്റ്റ്‌/സെപ്റ്റംബര്‍ മാസത്തെ സാലറി ബില്ലിനൊപ്പം Chief Minister's Distress Relief Fund(CMDRF)  ഇനത്തില്‍ വന്ന ആകെ തുകയും,(തുക രേഖപ്പെടുത്തുക) ദുരിതാശ്വാസ ഫണ്ട്‌ എന്നും രേഖപ്പെടുത്തിയ TSB ചെക്ക്‌