Thursday, 30 April 2020
അക്ഷരവൃക്ഷം - പാര്‍ട്ട് 2 പ്രസിദ്ധീകരിച്ചു
കൊറോണ
അവധിക്കാലത്ത് വിദ്യാഭ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൈറ്റും എസ് സി ഇ
ആര്‍ടിയും ചേര്‍ന്ന് സ്കൂള്‍ വിക്കിയിലൂടെ ശേഖരിച്ച അക്ഷരവൃക്ഷം പരമ്പരയിലെ
രണ്ടാമത്തെ ഭാഗം പ്രസിദ്ധീകരിച്ചു. ചുവടെ ലിങ്കുകളില്‍ നിന്നും ഇവ
ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
Click Here for Aksharavruksham Part II(Articles)
Click Here for Aksharavruksham Part II(Poems)
Click Here for Aksharavruksham Part II(Stories)
Click Here for Aksharavruksham Part II(Articles)
Click Here for Aksharavruksham Part II(Poems)
Click Here for Aksharavruksham Part II(Stories)
ലോക് ഡൗൺ കാലത്തു കുട്ടികൾക്ക് കഴിവുകൾ പ്രദർശിപ്പിക്കാനായി വിക്ടേഴ്‌സ് ചാനലിൽ അവസരം
കുട്ടികളുടെ
വിവിധ കഴിവുകൾ ചിത്രീകരിച്ചവ സംപ്രേഷണം ചെയ്യാൻ വിക്ടേഴ്സ് ചാനൽ
അവസരമൊരുക്കുന്നു. ആടാനും പാടാനും കഥപറയാനും കഴിയുന്നവർക്കും
പരീക്ഷണനിരീഷണങ്ങളിൽ ഏർപ്പെടുന്നവർക്കും ചിത്രരചന തുടങ്ങി വിഷയങ്ങളിൽ
താല്പര്യമുള്ളവർക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ ചാനലായ
കൈറ്റ് വിക്ടേഴ്സിൽ 'മുത്തോട് മുത്ത്' എന്ന പരിപാടിക്ക് തുടക്കം
കുറിക്കുകയാണ്. താല്പര്യമുള്ളവർക്ക് മൊബൈലിൽ ചിത്രീകരിച്ചു 89 21 88 66 28
എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്കയക്കാം.
മൂന്നു മിനിട്ടിനു താഴെ
ആയിരിക്കണം ദൈർഘ്യം. തിരഞ്ഞെടുക്കപെടുന്നവ വിക്ടേഴ്സിൽ
പ്രദര്ശിപ്പിക്കുന്നതോടൊപ്പം വിക്ടേഴ്‌സിന്റെ സാമൂഹ്യമാധ്യമങ്ങളായ യൂടുബ്
ചാനൽ https://www.youtube.com/ itsvicters ഫേസ് ബൂക് പേജ് https://www.facebook.com/ victerseduchannel എന്നിവയിൽ നൽകുകയും ചെയ്യും.
GOVT ORDERS & CIRCULARS
- Revision of upper monitory limit of for various categories of sanctioning authorities for sanctioning TA/NRA orders issued
- ടെർമിനൽ സറണ്ടർ ബില്ലുകൾ പാസാക്കി നൽകുന്നത് സംബന്ധിച്ച്
- The Kerala Disaster and Public Health Emergency (special Provisions) Ordinance 2020
- Extension of deputation of Officers on deputation during the currency of lock down - orders issued
- എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020
- Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.
Monday, 27 April 2020
UYIRPPU 2020: Online State Arts Festival of Kerala Schools- Most Unique
Project of State Culture Ministry jointly with SITMICOS
Organized by the State cultural ministry jointly with SITMICOS, a state level organization under
industries ministry is intended to uplift the socio-cultural urge in every school student, without
classifying according to their scheme of curriculum, hence in every respect Uyirppu 2020 is proclaimed
as the most authentic and unique Kerala School Festival and also the biggest in Asia due to its
participation.
Sunday, 26 April 2020
GOVT ORDERS & CIRCULARS
- കോവിഡ് പശ്ചാത്തലത്തില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ നിന്നും ഒരു ഭാഗം താല്‍ക്കാലികമായി മാറ്റി വെക്കുന്നത് സംബന്ധിച്ച ഉത്തരവ്
- Adhoc Arrangement for Paperless Bill for Salary claim of April 2020 by all Departments -Extension Approved
- Paperless bill for Salary claim of April 2020
Processing of salary bills in SPARK Directions
കോവിഡ്
പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്‌ഥാന ജീവനക്കാര്‍ക്കും അധ്യപകര്‍ക്കും
ഏപ്രില്‍ മുതല്‍ ആഗസ്‌ത് വരെയുള്ള അഞ്ച് മാസത്തെ ശമ്പളത്തില്‍ നിന്നും ആറ്
ദിവസത്തെ ശമ്പളം തടഞ്ഞുവെക്കാന്‍ തീരുമാനിച്ചതിന്‍ പ്രകാരം സ്‌പാര്‍ക്ക്
സജ്ജമായതായി ധനകാര്യ വകുപ്പിന്റെ സര്‍ക്കുലര്‍. ഇതിന്‍ പ്രകാരം ശമ്പളബില്‍
തയ്യാറാക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബില്ലുകള്‍
ക്യാന്‍സല്‍ ചെയ്യുന്നത് ഒഴിവാക്കാം.
20000 രൂപക്ക് മേല്‍ Gross Salary ഉള്ളജീവനക്കാരുടെ ആറ് ദിവസ ശമ്പളം കുറവ് ചെയ്‌ത് മാത്രമേ സ്പാര്‍ക്കില്‍ ബില്‍ തയ്യാറാവൂ. ആയതിനാല്‍ Deductions ല്‍ മാറ്റങ്ങള്‍ വരുത്തണോ എന്ന് ഓരോ ജീവനക്കാരുടെയും പ്രത്യേകം പ്രത്യേകം പരിശോധിക്കണം. ആറ് ദിവസത്തെ ശമ്പളം കുറയുമ്പോള്‍ Net Salary നെഗറ്റീവ് ആകാതെ നോക്കുക. അങ്ങിനെ വന്നാല്‍ അവരുടെ PF Monthly Subscription ല്‍ അനുയോജ്യമായ കുറവോ ഇന്‍കം ടാക്‌സ് ഡിഡക്ഷനില്‍ മാറ്റങ്ങള്‍ വരുത്തിയോ Net Amount നെഗറ്റീവ് വരാതെ നോക്കണം. PF Subscription ല്‍ കുറവ് വരുത്തുമ്പോള്‍ അടിസ്ഥാന ശമ്പളത്തിന്റെ 6% ല്‍ കുറയാതെ നോക്കണം.
Click Here for SPARK Circular
Click Here for Salary Deduction Circular
Friday, 24 April 2020
എസ് എസ് എല്‍ സി ഓണ്‍ലൈന്‍ റിവിഷന്‍ ടെസ്റ്റ് - ഫിസിക്‌സ്
SSLC പരീക്ഷയുടെ അവശേഷിക്കുന്ന പരീക്ഷകളിലൊന്നായ Physics പരീക്ഷക്ക്
വിദ്യാര്‍ഥികള്‍ക്ക് സഹായകരമായ ഓണ്‍ലൈന്‍ റിവിഷന്‍ ടെസ്റ്റുകള്‍
തയ്യാറാക്കി നല്‍കിയിരിക്കുന്നത് പെരിങ്ങോട് ഹൈസ്‌കൂളിലെ അധ്യാപകനായ ശ്രീ
രവിസാറാണ് . സാര്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ
ലിങ്കുകള്‍ ചുവടെ. ശ്രീ രവി സാറിന് ബ്ലോഗിന്റെ നന്ദി
- Click Here to download Physics Revision Test (Chapter 1)
- Click Here to download Physics Revision Test (Chapter 2)
ദേശാടനക്കിളികള്‍
തയാറാക്കി അയച്ചുതന്നത്
വിദ്യ.എ.വി,
ഗവ: യു.പി.സ്കൂള്‍, കടമ്പേരി
ഒരു ദേശത്തു നിന്നും മുട്ടയിടാനും മറ്റും മറ്റൊരു ദേശത്തേക്ക് പറക്കുന്ന പക്ഷികളാണ് ദേശാടനപക്ഷികൾ. പക്ഷികളുടെ ഈ ദേശാടനം ഋതുക്കളൂമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷികളിലെ പല വിഭാഗങ്ങളൂം ദേശാടനം നടത്തുന്നവയാണ്. ഇതിനിടയിൽ പട്ടിണികൊണ്ടും വേട്ടയാടൽ കൊണ്ടും വലിയ നാശം സംഭവിക്കുന്നെങ്കിലും ഒരു പ്രകൃതിപ്രതിഭാസം എന്നപോലെ അവ ഒരു ദേശത്തു നിന്നും വേറൊരിടത്തെക്ക് പറക്കുന്നു.
Thursday, 23 April 2020
കളിനോട്ടുകള്‍ പ്രിന്‍റ് ചെയ്യാനായി A3 യില്‍ തയ്യാറാക്കിയത്
പ്രൈമറി ക്ലാസുകളിലെ ഗണിത ക്ലാസുകളിൽ ഒഴിച്ചു
കൂടാൻ പറ്റാത്ത പഠനോപകരണമാണ് കളി നോട്ടുകൾ. വളരെ ചുരുങ്ങിയ ചെലവിൽ കൂടുതൽ കളിനോട്ടുകൾ ലഭിക്കാൻ വേണ്ടി ഓരോ
കറൻസിയും A4 പേജിൽ സെറ്റ് ചെയ്തിരിക്കുകയാണ് ഇവിടെ. പ്രിൻറ് ചെയ്യുമ്പോൾ
ഏറ്റവും കട്ടി കൂടിയ A4 പേപ്പറിൽ തന്നെ പ്രിൻറ് ചെയ്യാൻ ശ്രദ്ധിക്കുക (FILE SIZE 68 MB)
Wednesday, 22 April 2020
ചില വാട്സപ്പ് ട്രിക്കുകള്‍
ഡാറ്റ ലാഭിക്കാം, കൂടുതല്‍ മെമ്മറി ലാഭിക്കാം
ഫോട്ടോസ്, വീഡിയോസ് പ്രൈവറ്റ് ആക്കാം
ആവശ്യമില്ലാത്ത ഫയലുകള്‍ ഡിലീറ്റ് ചെയ്യാം
ഫോട്ടോസ്, വീഡിയോസ് പ്രൈവറ്റ് ആക്കാം
ആവശ്യമില്ലാത്ത ഫയലുകള്‍ ഡിലീറ്റ് ചെയ്യാം
വീട്ടിലിരുന്ന് പഠിക്കാം, പഠിപ്പിക്കാം സ്വതന്ത്ര സോഫ്റ്റ് വെയറിലൂടെ
വിവരങ്ങൾ ചോർത്തുന്നു എന്ന് ആരോപണം ഉന്നയിക്കപ്പെട്ട Zoom സോഫ്‍റ്റ്‍വെയറിന് ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയർ ബദൽ.
മലയാളം വീഡിയോ ടൂട്ടോറിയൽ.
Jitsi-Meet - Free and Open Source Video Conferencing Application.
വീഡിയോ കോൺഫറെൻസിംങ് ഈസിയായി - സ്വതന്ത്ര സോഫ്‍ട്‍വെയറിലൂടെ
Desktop ലും Mobile ലും ഈസി ആയി ഉപയോഗിക്കാവുന്നത്.
GOVT ORDERS & CIRCULARS
- Bills with Digital Signature Clarification
- Kerala Service Rules- Periodical Surrender of Earned Leave - Deferred- orders Issued
- Salary of Daily Wages Teachers - Clarification
- പൊതുവിദ്യാഭ്യാസം – അവധിക്കാല സന്തോഷങ്ങള്‍ – വിനോദത്തിലൂടെ കണ്ടും കേട്ടും വായിച്ചും ചെയ്തും രസകരമായി ഓണ്‍ലൈന്‍ പഠനസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തു ന്നത് സംബന്ധിച്ച നിര്‍ദേശ ങ്ങള് പുറപ്പെടുവിക്കുന്നു.
- 2019-20 സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ / ചെക്കുകൾ ക്ലിയർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ
- അക്ഷരവൃക്ഷം പദ്ധതി – കുട്ടികള്‍ തയ്യാറാക്കുന്ന രചനകള്‍ ‘സ്കൂള്വിക്കി’ യിലൂടെ പ്രസിദ്ധീകരിക്കുന്നതിന് ക്രമീകരണങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
- സമഗ്ര ശിക്ഷ കേരള- കാന്‍വാസ് 2020 -അതിജീവനത്തിന്റെ വര്‍ണ്ണചിത്രങ്ങള്‍
- COVID19 - Government offices and employees - restrictions - revised order - G.O.(Rt) No. 1282-GAD
- മാര്‍ച്ച് 2020 - ചെക്കുകളും ബില്ലുകളും പാസാക്കി നല്‍കുന്നത് സംബന്ധിച്ച് ട്രഷറി നിര്‍ദ്ദേശം
- Daily Wages Salary during Lock Down Period
ജോലിയിൽ പ്രവേശിക്കാനുള്ള തിയതി നീട്ടി
ലോക്ക് ഡൗൺ കാലയളവിലോ അതിന് ഒരു മാസം മുമ്പോ പി.എസ്.സിയിൽ നിന്ന് അഡൈ്വസ്
മെമ്മോ ലഭിച്ച് നിയമനാധികാരിയിൽ നിന്ന് നിയമന ഉത്തരവ് ലഭിച്ചിട്ടും
ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാനത്തെ
ലോക്ക്ഡൗൺ കാലാവധി അവസാനിക്കുന്നതുവരെ ജോലിയിൽ പ്രവേശിക്കുന്നതിന്
സമയപരിധി നീട്ടി ഉത്തരവായി. ജോലിയിൽ പ്രവേശിക്കാനായി സമയം ദീർഘിപ്പിച്ച്
നൽകി കാലാവധി കഴിഞ്ഞവർക്കും ഉത്തരവ് ബാധകമാണ്.
Aksharavruksham -The First Collection Published
സർഗ്ഗശേഷി പ്രകടിപ്പിക്കാൻ ഇതാ മികച്ച അവസരം. എസ്.സി.ഇ.ആര്‍.ടി.സി, കൈറ്റ് തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് അക്ഷര വൃക്ഷം പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സര്‍ഗ്ഗശേഷി പ്രകാശിപ്പിക്കുന്ന തിനായാണ് ഈ അവസരം.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് അക്ഷരവൃക്ഷം പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ സ്കൂൾ വിക്കിയിലാണ് രചനകൾ പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്ന് തിരഞ്ഞെടുത്തവ എസ്.സി.ഇ.ആര്‍.ടി.സി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും.
താത്പര്യമുള്ള ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസുവരെ പഠിക്കുന്ന വിദ്യാര്‍ഥികൾക്ക് പദ്ധതിയിൽ പങ്കാളികളാകാം. എസ്.സി.ഇ.ആര്‍.ടി.സി, കൈറ്റ് തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. സ്കൂൾ വിക്കിയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്കാണ് രചനകൾ അയക്കേണ്ടത്. വെബ്സൈറ്റ് www.schoolwiki.in.
Thursday, 16 April 2020
സമഗ്രക്ക് വേണ്ടിയുള്ള സമഗ്രസഹായി
അധ്യാപകര്‍ക്ക് പ്രയോജനപ്രദമായ നിരവധി വിഭവങ്ങള്‍ Edutech Youtube Channel
ലൂടെ വീഡിയോ ട്യൂട്ടോറിയലുകളായി അവതരിപ്പിക്കുകയാണ് MUKKOM MKH MMO VHSS
ലെ ധന്യടീച്ചര്‍ . വിവിധ വിഷയങ്ങളുമായി ടീച്ചര്‍ തയ്യാറാക്കിയ വീഡിയോ
ട്യൂട്ടോറിയലുകളെ പരിചയപ്പെടുത്തുന്നതിനാണ് ഈ പോസ്‌റ്റ്.
സമഗ്ര
- സമഗ്രയിലെ Edutainment പ്രവര്‍ത്തിപ്പിക്കുന്ന വിധം. വീഡിയോ ഇവിടെ
- പുതിയ സമഗ്രയില്‍ Teachers Plan തയ്യാറാക്കുന്ന വിധം വിശദീകരിക്കുന്ന വീഡിയോട്യൂട്ടോറിയല്‍ ഇവിടെ
- സമഗ്രയില്‍ Reflection Notes തയ്യാറാക്കുന്നതെങ്ങനെ വീഡിയോ ട്യൂട്ടോറിയല്‍ ഇവിടെ
- സമഗ്രയില്‍ നിന്നും പാഠപുസ്‍തകങ്ങള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്‌ത് ഉപയോഗിക്കാം എന്ന് വിശദീകരിക്കുന്ന വീഡിയോ ഇവിടെ
SSLC Online Revision Tests- Chemistry
എസ് എസ് എല്‍ സി പരീക്ഷയുടെ അവശേഷിക്കുന്ന പരീക്ഷകളിലൊന്നായ രസതന്ത്രം
പരീക്ഷക്ക് വിദ്യാര്‍ഥികള്‍ക്ക് സഹായകരമായ ഓണ്‍ലൈന്‍ റിവിഷന്‍ ടെസ്റ്റുകള്‍
തയ്യാറാക്കി നല്‍കിയിരിക്കുന്നത് പെരിങ്ങോട് ഹൈസ്‌കൂളിലെ അധ്യാപകനായ ശ്രീ
രവിസാറാണ് . സാര്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ
ലിങ്കുകള്‍ ചുവടെ. ശ്രീ രവി സാറിന് ബ്ലോഗിന്റെ നന്ദി
Click Here to download Chemistry Revision Test (Chapter 1)
Click Here to download Chemistry Revision Test (Chapter 2&3)
Saturday, 11 April 2020
𝑴𝒆𝒏𝒕𝒐𝒓𝒔 𝑲𝒆𝒓𝒂𝒍𝒂 എന്റെ മലയാളം നല്ല മലയാളം
കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ അധ്യാപക കൂട്ടായ്മയായ മെൻ്റേഴ്സ് കേരള, ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി വികസിപ്പിച്ചെടുത്ത എന്റെ മലയാളം നല്ല മലയാളം അവധിക്കാല ഓൺലൈൻ മലയാള പoന പരിപോഷണ പരിപാടി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നു.
1,2 ക്ലാസ്സുകൾക്കായി കുഞ്ഞു മലയാളം എന്നപേരിലും
3,4 ക്ലാസുകൾക്കായി എൻ്റെ മലയാളം നല്ല മലയാളം
5,6,7 ക്ലാസുകൾക്കായി എന്റെ മലയാളം നല്ല മലയാളം
എന്നിങ്ങനെ തരം തിരിച്ച് പരിശീലനം ആരംഭിക്കുന്നു.
ഡോ ടി പി കലാധരൻ മാഷിന്റെ അക്കാദമിക്ക് നേതൃത്വത്തിൽ കെ എം നൗഫൽ, ടി റീഷ്മ, ബി എസ് അനീഷ , ടി.ടി പൗലോസ്, ടി.ജതീഷ് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
ലക്ഷത്തിൽപ്പരം രൂപ ചെലവഴിച്ച് നിർമ്മിച്ച മൊഡ്യൂളുകളും ട്രൈ ഔട്ട് ഓൺലൈൻ ക്ലാസും
മെന്റേഴ്സ് കേരള നവ മധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യമായി നൽകും .
✅ ഈ അവധിക്കാല പഠന പരിപോഷണ പരിപാടിയില്‍ എങ്ങനെ പങ്കെടുക്കാം?
സ്കൂള്‍തല
ക്ലാസ് ഗ്രൂപ്പുകളിലൂടെയാണ് ഈ പഠനപരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സ്കൂള്‍
Wednesday, 1 April 2020
ഡിജിറ്റൽ വായനാ പുസ്തകമൊരുക്കി എസ്.സി.ഇ.ആർ.ടി
അവധിക്കാലത്ത് അർത്ഥപൂർണമായ വായനക്ക് അവസരമൊരുക്കാൻ പുസ്തകങ്ങളുടെ
ശ്രേണിയുമായി സംസ്ഥാന വിദ്യാഭ്യസ ഗവേഷണ പരിശീലന സമിതി. ആദ്യഘട്ടത്തിൽ 10
പുസ്തകങ്ങളാണ് വെബ്‌സൈറ്റിൽ ലഭ്യമാക്കിയത്. സാമൂഹ്യ പ്രസക്തിയുള്ള
ആശയങ്ങളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചാണ് പുസ്തകങ്ങൾ
തയ്യാറാക്കിയിട്ടുള്ളത്. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ദുരന്ത നിവാരണം,
സൈബർ സുരക്ഷ, പ്രകൃതിസംരക്ഷണം, ആരോഗ്യം, ജീവിതശൈലീ രോഗങ്ങൾ, ലഹരി
വിമുക്തി, വാർദ്ധക്യകാല ജീവിതം എന്നീ വിഷയങ്ങളെ അധികരിച്ച് അതത് മേഖലകളിലെ
വിദഗ്ധർ ഉൾപ്പെട്ട പാനലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. പിഡിഎഫ്
രൂപത്തിൽ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പുസ്തകം ഡൗൺലോഡ്
ചെയ്ത് വായിക്കാം. പുസ്തകത്തിലെ ആശയങ്ങൾ ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്താനും
മറ്റുള്ളവർക്ക് മാതൃകയാവാനും അധ്യാപകരും വിദ്യാർഥികളും ശ്രമിക്കണമെന്ന്
എസ്.സി.ഇ.ആർ.ടി ഡയറക്ടർ അറിയിച്ചു. ചുവടെ ലിങ്കില്‍ നിന്നും പുസ്‌തകങ്ങള്‍
ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
- സുവര്ണസായാഹ്നം
- സുരക്ഷയ്ക്ക് ഒരു കൈത്തിരി
- ആഹ്ളാദത്തിന്റെ പുതുവഴികള്‍ തേടുമ്പോള്‍
- അഴുക്കില്‍ നിന്നും അഴകിലേക്ക്
- പ്രകൃതിയെന്ന വിസ്മയം
- സുരക്ഷിത ബാല്യം
- നമ്മുടെ പൊതു തെരഞ്ഞെടുപ്പ് - സിദ്ധാന്തവും പ്രയോഗവും
- നമ്മുടെ ആരോഗ്യം നാടിന്റെ സമ്പത്ത്
- വലയ്ക്കുള്ളില്‍ വലയാതെ
- നല്ല ശീലങ്ങള്‍ .. നല്ല നാളേക്ക്....
- കുട്ടികളുടെ അവകാശങ്ങളും സ്കൂള്‍ വിദ്യാഭ്യാസവും
- ബുദ്ധിവികാസം-പരിമിതികളും അതിജീവനവും
- ഓട്ടിസം-പരിമിതികളും അതിജീവനവും
- കാഴ്ച - പരിമിതികളും അതിജീവനവും
- കേള്‍വി- പരിമിതികളും അതിജീവനവും
Subscribe to:
Posts (Atom)