Thursday, 18 July 2024

ചാന്ദ്രദിനം ക്വിസ് 2024


 

 

KNOW THE MOON

(ചന്ദ്രനെ അറിയാം)

https://drive.google.com/file/d/19B9ere-9mWWlcgAfj_Bu3JmGtZtcrmod/view?usp=sharing


തയാറാക്കിയത്:
പൌർണമി & പ്രദീപ് പി.ആർ,
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്

ചാന്ദ്ര ദിനത്തിൽ കുട്ടികളെ കാണിക്കാനായി വീഡിയോകൾ

ജൂലൈ 21 ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.
"ഇത് ഒരു മനുഷ്യന്റെ ചെറിയ കാല് വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.
ശബ്ദരേഖ.
തയ്യാറാക്കിയത് 
സാജു. കെ.പി
((തിരൂർ ഉപജില്ലയിലെ ചെറിയ പറപ്പൂർ 
എ എംഎൽപി സ്കൂൾ അധ്യാപകൻ)

-----------------------------------------------

 (ബഹിരാകാശ പര്യവേക്ഷണ ചരിത്രം, ബഹിരാകാശത്തെ ജീവിതം, ഭാരമില്ലായ്മയുടെ തമാശകൾ, സ്പേസ് ഷട്ടിൽ, ബഹിരാകാശ നിലയം, ബഹിരാകാശത്ത് വെച്ച് നടത്തിയ ചില ശാസ്ത്ര പരീക്ഷണങ്ങൾ, സ്പെയ്സ് സ്യൂട്ടിൻ്റെ വിശേഷങ്ങൾ, സ്പേസ് വാക്ക്, ബഹിരാകാശ സഞ്ചാരികൾക്ക് നൽകുന്ന പരിശീലനങ്ങൾ, ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ തുടങ്ങിയവയാണ് ഉള്ളടക്കം )

MOON DAY QUIZ 2021



PDF

prepared by

THASNEEN KHADEEJA.M

GUPS RAMANATTUKARA, KOZHIKKODE

ചാന്ദ്ര ദിനം ക്വിസ് 2022



തയാറാക്കി അയച്ചു തന്നത്
ശ്രീമതി. തസ്നിം ഖദീജ. 
ജി.യു.പി.എസ്  രാമനാട്ടുകര, കോഴിക്കോട്

മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയതിൻ്റെ വിവരങ്ങൾ അന്നത്തെ പത്രവാർത്ത രൂപത്തിൽ


 
ജൂലായ് 21 ൻ്റെ ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ട് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയതിൻ്റെ വിവരങ്ങൾ അന്നത്തെ പത്രവാർത്ത രൂപത്തിൽ ഒരു പുനരാവിഷ്കരണം. നടത്തുകയാണ്  മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സുമായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
 
https://drive.google.com/file/d/1Y8QkM_-Z-Mqg1nbpRydH1DZHp9T44smM/view?usp=sharing
 
 

Sunday, 7 July 2024

STD-5 SOCIAL SCIENCE: ഭക്ഷണവും മനുഷ്യരും

 

 
 
 FROM YOUTUBE VIDEOS

ക്ലാസ് -5 സാമൂഹ്യശാസ്ത്രം : യൂണിറ്റ് 2 ഭക്ഷണവും മനുഷ്യരും


കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ  സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ  

ടീച്ചിങ് മാന്വൽ,  

വർക്ക് ഷീറ്റ്,

സ്ലൈഡ് പ്രസന്റേഷൻ.

 

അപ്ഡേഷൻ പൂർത്തിയായിട്ടില്ല.

 

ബ്ലോഗിലെ പോസ്റ്റുകൾ വാട്ടർമാക്ക് നീകം ചെയ്തു മറ്റു പേരുകളിൽ  ഷെയർ ചെയ്യരുത്

 

Thursday, 4 July 2024

STANDARD 5 MALAYALAM UNIT -1

പാത്തുമ്മയുടെ  ആട്

  വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ ഒരു നോവലാണ്‌ പാത്തുമ്മയുടെ ആട് . 1959-ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നൊരു പേരും ഗ്രന്ഥകർത്താവ് നിർദ്ദേശിച്ചിരുന്നു. തന്നെ അലട്ടിയിരുന്ന മാനസിക അസുഖത്തിന് ചികിൽത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപറമ്പിലുള്ള തൻറെ കുടുംബ വീട്ടിൽ കഴിയവേ 1954 ഇൽ ആണ് ബഷീർ ഇത് എഴുതുന്നത്‌.

ബഷീറിൻറെ അമ്മയും , സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങൾ തന്റെ തനതു ശൈലിയിൽ വിവരിച്ചിരിക്കുകയാണ് ബഷീർ ഈ നോവലിൽ. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്ന് വേണ്ട ബഷീറിന്റെ സഹോദരി പാത്തുമ്മ വളർത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്.

 ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.

ബഷീർദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നൽകാവുന്ന പ്രവർത്തനങ്ങൾ


1, ബഷീർ രചനകളെ ആസ്പദമാക്കി വായനാക്കുറിപ്പ് തയ്യാറാക്കൽ മത്സരം.
2, ബഷീർ ദ മാൻ എന്ന ഡോക്യുമെന്ററി യുടെ പ്രദർശനം.
3. ബാല്യകാലസഖി, ഭാർഗവീനിലയം തുടങ്ങിയ കഥകളുടെ ചലച്ചിത്രാവിഷ്കാരങ്ങളുടെ പ്രദർശനം.
4. ബഷീറിന് ഏറ്റവും പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരം  വെച്ചു പിടിപ്പിക്കൽ .
5. ബഷീർകൃതികളുടെ / ബഷീറിനെക്കുറിച്ചുള്ള പഠനങ്ങളുടെ പ്രദർശനം.
6. ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്ക്കാരം.
7. ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ,
8. ബഷീറിന്റെ സവിശേഷമായ പദപ്രയോഗങ്ങളുടെ ശേഖരണവും പ്രദർശനവും.
9. ബഷീർ കഥാപാത്രങ്ങൾ തമ്മിൽ കണ്ടുമുട്ടിയാൽ - സാങ്കല്പിക സംഭാഷണവും അഭിമുഖവും.
10. ക്വിസ്

വൈക്കം മുഹമ്മദ് ബഷീർ

Basheer.jpgമലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.
 വൈക്കം മുഹമ്മദ് ബഷീർ

1908 ജനുവരി 21ന് തിരുവിതാംകൂറിലെ  (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. 
പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ.  ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 1958 ഡിസംബർ 18-ന് . ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.

ജുലൈ 5 ബഷീർ ചരമദിനം, ബഷീർ ചോദ്യോത്തരങ്ങളിലൂടെ






രചനകൾകൊണ്ടും ജീവിതയാഥാർഥ്യങ്ങൾ അനുഭവവേദ്യമാക്കിക്കൊണ്ടും മലയാളത്തെ വിസ്മയിപ്പിച്ച വിശ്വസാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ്‌ ബഷീർ. ഭാവനയേക്കാൾ അനുഭവങ്ങൾ നേടിത്തന്ന നീറുന്ന യാതനകൾ ആവിഷ്കരിച്ച ബഷീറിന്റെ രചനകൾ പല ക്ലാസുകളിലും പഠിക്കാനുണ്ടല്ലോ. ബഷീർ ദിനത്തിൽ ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രശ്നോത്തരി മത്സരത്തിനും പഠനപ്രവർത്തനങ്ങൾക്കുമുപയോഗിക്കാവുന്ന വിവരങ്ങൾ കോർത്തിണക്കിയ ചോദ്യോത്തരങ്ങളിതാ.

Wednesday, 3 July 2024

GOVT ORDERS & CIRCULARS

Monday, 1 July 2024

ബഷീർ ദിനം

ജൂലായ് 5


വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ബഷീറിൻ്റെ രചനകളിലേയും അല്ലാത്തതുമായ വാക്കുകൾ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി